വഴിതെറ്റിയെത്തി
ഈ മ്യൂസിയം വളപ്പില്‍..
അന്തം വിട്ടു പന്തം കണ്ടതുപോല്
നിന്നുപോയ് വലിയ വാതില്ക്കല്!
ചുറ്റുമവരെ ശ്രദ്ധിക്കാതെ യുവമിഥുനങ്ങള്‍
അവരുടെ നേരമ്പോക്ക് സരസവര്ത്തമാനത്തിലും..
പകച്ചുപോയ കുട്ടികള്‍ രണ്ടും
ഒന്നൂടെ പകച്ചതോ
ഈ പീരങ്കി കണ്ടപ്പോളാണോ?
അവര്‍ക്കറിയില്ലാ ഈ പീരങ്കി
ചത്തിട്ടൊരുപാട് കാലമായെന്നത്..