( 2001-ല്‍ എന്റെ ക്യാമറ ഒപ്പിയെടുത്തത്)
മാനവേദന് ഹൈസ്കൂളിലെ സ്റ്റേജ്. യുവജനോല്‍സവം ഉണ്ടാവുമ്പോള്‍ ഒരു വേള ആ സ്റ്റേജില്‍ ഒന്ന് കയറാന്‍ ആഗ്രഹിച്ച നാളുകള്‍ .. മിക്കപ്പോഴും ചിത്രരചനാ മത്സരഫലം വരുമ്പോള്‍ സ്വന്തം പേര് കേട്ട് പുളകിതനായി ആള്‍ക്കൂട്ടത്തില്‍ ആരോരുമറിയാതെ നിന്നതും ഓര്‍ത്തുപോകുന്നു.
സംഭവബഹുലമായ പത്താം ക്ലാസ് പഠനകാലം കഴിഞ്ഞുകൂടിയത് ദേ ആ കാണുന്ന അങ്ങേയറ്റത്തെ ക്ലാസ് മുറിയില്‍ ആയിരുന്നു.
മാതാപിതാക്കളും അമ്മാവനും പഠിച്ച പള്ളിക്കൂടം കാണുവാന്‍ ഒടുവില്‍ പുതുതലമുറയും വന്നെത്തി. എന്റെ ഇരട്ടഅനിയത്തിമാരുടെ മക്കള്‍ ഓടിക്കളിക്കുന്നു.