
വീണ്ടും കാണുമ്പോള്‍ ഞങ്ങള്‍ക്ക് സൗഹൃദം എവിടെ കോമ ഇട്ടുനിറുത്തിയോ അവിടം തൊട്ട് തുടരാന്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പതിനേഴ് വര്‍ഷങ്ങള്‍ പോയതറിയാതെ, അത്രയും നീണ്ട ഇടവേള തോന്നിപ്പിക്കാതെ, ചില്ലറമാറ്റങ്ങള്‍ വന്ന കാമ്പസ്സിലൂടെ ഇത്തിരിമാറ്റങ്ങള് വന്ന ഞങ്ങള്‍ കളിചിരിതമാശകള്‍ പറഞ്ഞങ്ങനെ നടന്നു.
പഴയ ക്യാന്റ്റീന്‍ കെട്ടിടം കാടുപിടിച്ച് കിടക്കുന്നുണ്ട്. അവിടെയെത്തിയപ്പോള്‍ ഞങ്ങളില്‍ പലരും നെടുവീര്‍പ്പിട്ടു. പരിപ്പുവടയും, പഴംപൊരിയും, ബോണ്ടയും ചായകാപ്പിയും ഒരു നിമിഷം അകതാരിലോടിയെത്തി.
ഒപ്പമുള്ള നസീറാണ് പ്രിയംവദയോട് ഒരു കാര്യം പറഞ്ഞത്. ഞാന്‍ ബ്ലോഗര്‍ ആണെന്നും അവളും എന്റെ കഥയില്‍ നായികയായെന്നും ഒക്കെ..http://eranadanpeople.blogspot.com/2007/08/blog-post_19.html ; അവള് ഞെട്ടി വാപൊളിച്ചു. എടാ കൊച്ചുകള്ളാ എന്ന ചോദ്യഭാവത്തില്‍ നില്ക്കുന്ന പ്രിയംവദയെ നോക്കി ഞാനൊരു കള്ളച്ചിരിയോടെ നിന്നു.




