.jpg)
പിന്നേം മുന്നോട്ട് ഇറക്കമിറങ്ങി വരുമ്പോള്‍ വലതുഭാഗത്തായിട്ട് കാണുന്ന ഭംഗിയുള്ള ഒരു കൊച്ചു ഓലവട്ടവീട് ശ്രദ്ധിച്ചില്ലേ.. വട്ടത്തില്‍ ഓലമേഞ്ഞതും നാലു കൊച്ചുവാതിലുകശ് ഉള്ളതുമായ പച്ചക്കുമ്മായം പൂശിയ വട്ടവീട്! ചുമരില്‍ നടുക്കായിട്ട് അറബിഅക്ഷരങ്ങല്‍ വരച്ചിട്ടിരിക്കുന്നു, സമീപം കല്പടവുകളുള്ള കിണറില്‍ വറ്റാത്ത കുളിരേകും ദാഹജലം. വഴിയാത്രക്കാര്‍ക്ക് യഥേഷ്ടം ദാഹശമനത്തിനത് ശേഖരിച്ചുവെച്ച 'പിടാവ്' (സിമന്റ് ഭരണി). അതിലേപോകുമ്പോഴെല്ലാം ഞാനും കൗതുകമോടെ അവിടെ നിന്നുനോക്കാറുണ്ട്.

ഈ സിദ്ധാശ്രമത്തിന്റെ ചരിത്രം ഈയ്യിടെയാണ് അറിയുന്നത്.
ഇവിടെ എവിടേനിന്നോ വന്നെത്തിയ ഒരു മുസ്ലീം സിദ്ധന് തപസ്സുപോലെ ഉപവാസമൊക്കെയായി കഴിഞ്ഞുകൂടിയിരുന്നത്രെ. ഒരു സൂഫിവര്യന് ആയിരുന്നു അതെന്നും ഐതിഹ്യമുണ്ട്.
.jpg)
ആ സൂഫിവര്യന് സദാനേരവും ഖുര്‍ആന്‍ പാരായണം ചെയ്ത് കാലങ്ങളോളം ഇവിടെ വസിക്കുവാന്‍ വേണ്ടി സ്വയം കെട്ടിപ്പടുത്ത് മേഞ്ഞതാണ് നാം ഇപ്പോള്‍ കാണുന്നത്..
ഇദ്ദേഹം പരിപൂര്‍ണ നഗ്നനായിക്കൊണ്ട് മന്ത്രിച്ചുകൊണ്ട് ഒരേപോസില്‍ ചമ്രം പടിഞ്ഞ് ദിനങ്ങളോളം ഇരിക്കാറുണ്ടായിരുന്നത്രെ. ഇത് കാണാന്‍ ത്രാണിയില്ലാത്ത, ഇഷ്ടമില്ലാത്ത പരിസരവാസികള്‍ ഒടുവില്‍..
ഇന്ദിരാഗാന്ധി ഭരിച്ചകാലത്തെ അടിയന്തിരാവസ്ഥ സമയത്ത് പോലീസില്‍ സിദ്ധനെ ഒറ്റിക്കൊടുക്കുകയും
പോലീസെത്തി ഈ നഗ്നനായ സൂഫിസിദ്ധനെ തൂക്കിയെടുത്ത് എങ്ങോട്ടോ പോയിമറയുകയും ആണുണ്ടായതത്രേ.
.jpg)
പിന്നീടാരും സൂഫിയെപറ്റി ഒരു വിവരവുമറിഞ്ഞില്ല. എല്ലാത്തിനും മൂകസാക്ഷിയായി ഇന്ന് ഈ സിദ്ധാശ്രമവും പരിസരത്തെ വറ്റാക്കിണറും മാത്രം അതിജീവിച്ചു നില്ക്കുന്നു.