
തീര്‍ന്നൂ മക്കളേ, തീര്‍ന്നു, സിനിമ തീര്‍ന്നൂന്ന്! ലോകമല്ല..

പുറം ലോകത്ത് എത്തിയപ്പോള്‍ 2012 കാണാന്‍ ഓടിക്കൂടുന്ന ജനങ്ങളുടെ തിക്കിത്തിരക്ക്! മുകളില്‍ തെളിഞ്ഞ ആകാശം മേഘാവൃതം ആയി.
എന്തൊക്കെ ആയാലും 2012 ഒരു ബ്രഹ്മാണ്ഠ സിനിമ തന്നെ എന്നതിന് നോ ഡൌട്ട്! എനിക്ക് ടൈറ്റാനിക്കിനേക്കാളും ഈ പടം ഇഷ്ടായി.
ലോകം മൊത്തം സുനാമിത്തിരകളും അഗ്നിപര്‍വതങ്ങളും തകര്ത്തിടുകയല്ലേ. അമേരിക്ക പോലും നാമാവശേഷമായി. ഹിമാലയം മാത്രം ബാക്കി. ഇന്ത്യ ആദ്യമേ ഡക്കിന് ഔട്ടായിട്ടോ!!
കണ്ടില്ലെങ്കില്‍ കാണണം, അല്ലെങ്കില്‍ 2012 വരെ കാത്തിരുന്നാല്‍ ലൈവ് ആയി കാണാവുന്നതാണ്!!