എന്റെ ഉമ്മയെ ഞങ്ങള്‍ ആറുമക്കള്‍ 'മമ്മി' എന്ന് വിളിച്ച് ശീലിച്ചുപോയി. 'ഉമ്മ' എന്ന് വിളിക്കാന്‍ തോന്നാറുണ്ടെങ്കിലും ഇനിയൊരു സുപ്രഭാതത്തില്‍ അങ്ങനെ വിളിച്ചുതുടങ്ങാന്‍ ഒരു ബുദ്ധിമുട്ട് തോന്നുന്നു.
ഞങ്ങളുടെ മമ്മിയാണ് കുട്ടിക്കാലത്ത് ഞങ്ങള്‍ക്ക് കണക്കും സയന്‍സും ഇംഗ്ലീഷും പഠിപ്പിച്ച് തന്നത്. അറുപതുകളില്‍ എസ്.എസ്.എല്‍ സി-ക്ക് ഫസ്റ്റ് ക്ലാസ്സും ഫാറൂക്ക് കോളേജില്‍ നിന്നും പ്രീഡിഗ്രിക്ക് ഉയര്‍ന്ന മാര്‍ക്കും കിട്ടിയ മമ്മിക്ക് സാധിക്കാതെ പോയ ഡോക്ടര്‍ സ്വപ്നം മമ്മിയുടെ ഇരട്ടക്കുട്ടികള്‍ക്ക് സാധിച്ചു. അവരെ ഡോക്ടര്‍ ആക്കുവാന്‍ അവരുടെ കുഞ്ഞുനാള്‍ തൊട്ടേ ലക്‌ഷ്യം വെപ്പിച്ചു പഠിപ്പിച്ചു. അവര്‍ വാക്ക് പാലിച്ചു ഡോക്ടര്‍മാരായി വീട് എന്ന കൂട് വിട്ടു അവര്‍ പറന്നുപോയി.
മക്കളെ വളര്‍ത്തി വലുതാക്കി ഓരോ സ്ഥാനമാനങ്ങളില്‍ കൈപിടിച്ച് ഉയര്‍ത്തി ഇരുത്തിയ ഉമ്മയ്ക്ക്, ജീവിതത്തിരക്കില്‍ ലോകത്തെ അങ്ങേകോണില്‍ പോയിമറഞ്ഞ സ്വന്തം മകള്‍ മറന്നുപോയ ഉമ്മയെ സ്മരിച്ചുകൊണ്ട്.. ഈ മകന്‍ മാതൃദിനത്തില്‍ ഞങ്ങളുടെ മമ്മിയെ സ്നേഹത്തോടെ പരിചയപ്പെടുത്തട്ടെ..