
സായംസന്ധ്യകളിലെന്നും കോഴിക്കോട്ടങ്ങാടിയിലെ തിരക്കേറിയ മാവൂര്‍ റോഡും പാളയം മാര്‍ക്കറ്റും ഒന്നടങ്കം കൈയ്യേറികൊണ്ട് കൂസലില്ലാതെ, അത്രേം നേരം കിട്ടിയ ചപ്പുചവറുകള്‍ ചവച്ചരച്ചുകൊണ്ട് മന്ദം മന്ദം പട്ടാളചിട്ടയില്‍ ലെഫ്‌റ്റ്‌റൈറ്റടിച്ച് നീങ്ങുന്ന കരുമാടിക്കൂട്ടം മറ്റാരുമല്ല - എരുമക്കൂട്ടം തന്നെ!

വഴിയില്‍ ബസ്സ് കാത്തുനില്‍ക്കുന്നോരും പോണോരും വാഹനവ്യൂഹവും എന്തിന്; കാക്കികളും ട്രാഫിക്കന്മാരുമൊക്കെ കരുമാടിക്കൂട്ടത്തെ കണ്ടാല്‍ വഴിമാറിക്കോളണം, 'ആഹാ, എന്നാ കാണാല്ലോ' എന്ന ഭാവത്തിലൊന്നും മുന്നീനില്‍ക്കാന്‍ നോക്കേണ്ട, യമരാജന്റെ അരുമവാഹനമായ എരുമക്കൂട്ടം വഴിമാറ്റിച്ചോളും! (ഇല്ലേല്‍ കാലില്‍ ആവിയുള്ള അപ്പിയിട്ടത് മാത്രം ഓര്‍മ്മയുണ്ടാവും എന്ന ഭീഷണിയും)

എത്ര ചീറിപ്പായും വാഹനങ്ങളുണ്ടേലും വീഥിയില്‍ നടുക്കെങ്കില്‍ ഒത്തനടുക്കുതന്നെ കരുമാടിയെരുമക്കൂട്ടം ഏമ്പക്കമിട്ടിരുന്നോളും, ഗതകാലസ്മരണകള്‍ ഓരോന്നായിട്ട് അയവിറക്കികൊണ്ടവ നേരം വെളുപ്പിച്ചോളും. കൊല്ലങ്ങളായുള്ള ചര്യ നമ്മളായിട്ടെന്തിനാ ഇല്ലാതാക്കുന്നതല്ലേ?


ഒന്നാലോചിച്ചാല്‍ ഇവരൊക്കെ എത്രയോ ഭേതം! തൊട്ടതിനും തട്ടിയതിനും മുട്ടിയതിനും കണ്ണുരുട്ടിയതിനുമെല്ലാം റോഡുപരോധവും ഹര്‍ത്താലും പണിമുടക്കും നടത്തുന്ന നമ്മള്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രീസിനേക്കാളും 'നീറ്റ്'അല്ലേ മിണ്ടാന്‍ വയ്യാത്തയിവ! അതെന്നോ എരുമകള് മനസ്സിലാക്കിയിരിക്കുന്നു എന്നതുപോലും നേതാക്കള്‍ മനസ്സിലാക്കിയില്ലാലോ. :(

"നിങ്ങള്‍ക്കൊന്നും പെരേം കുടീം ഉടമേം ഒന്നൂല്ലേ എരുമകളേ?" - എന്നൊരു വട്ടന്‍ ചീറ്റികൊണ്ടാരാഞ്ഞപ്പോള്‍ ഉത്തരമെന്നപോലെ അവ ഒന്നടങ്കം:
"അമ്പേ.. ബേ. മ്പേ..," എന്നു മുദ്രാവാക്യമുതിര്‍ത്ത് ചാണകമിട്ടുകൊണ്ട് റോഡില്‍ കുത്തിയിരുപ്പ് തുടര്‍ന്നു..
(ബ്ലോഗുലകത്തിനുവേണ്ടി കോഴിക്കോട്ടങ്ങാടിയില്‍ നിന്നും ഏറനാടന്‍)
"എരുമക്കൂട്ടം കോഴിക്കോട്ടങ്ങാടീല് പണിമുടക്കി!"-(ബ്ലോഗുലകത്തിനുവേണ്ടി കോഴിക്കോട്ടങ്ങാടിയില്‍ നിന്നും)
ReplyDeleteഇതു പണിമുടക്കല്ല, വഴി തടയല്‍ അല്ലെ?
ReplyDelete"നിങ്ങള്‍ക്കൊന്നും പെരേം കുടീം ഉടമേം ഒന്നൂല്ലേ എരുമകളേ?"
ReplyDeleteഎന്തിനാ ഏറനാടാ അങ്ങനെ ചോദിക്കാന്‍ പോയേ :-)
മാവൂര്‍ റോഡിലാണോ എരുമകളുടെ ഹെഡ്‌ക്വാട്ടേര്‍സ്?
ReplyDelete"ഇല്ലേല്‍ കാലില്‍ ആവിയുള്ള അപ്പിയിട്ടത് മാത്രം ഓര്‍മ്മയുണ്ടാവും എന്ന ഭീഷണിയും"
ReplyDeleteഅതു രസായി. ഹിഹി.
:)
:)
ReplyDeleteഏകദേശം ഇതേ സീന് തന്നെ ഇവിടെ ബാംഗ്ലൂരിലും കാണാനാകും...പക്ഷേ പശുക്കളാണെന്നു മാത്രം..:)
ReplyDeleteഹലൊ ഇതു നമ്മുടെ നേതാക്കനമാരെ ഒന്നു വായിച്ചു കേള്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത്ര്യയും നല്ലത് മഷെ.... നമുക്ക് ഭാഗ്യം ഉണ്ടെങ്കില്‍ അവരില്‍ ഒരാളെങ്കിലും ഇതു വായിക്കും തീര്‍ച്ച......
ReplyDeleteഏറനാടനെ എരുമച്ചാണകം മണക്കുന്നു...
ReplyDelete:)
ഉപാസന
ഓ. ടോ: പൊറുക്ക് :)
:)
ReplyDeleteപണ്ട് ഇവിടത്തെ റോഡുകളില്‍കൂടി ഇതുപോലെ കന്നുകാലികളെ തെളിച്ചുകൊണ്ട് പോകാറുണ്ടായിരുന്നു, അതാ, ഓര്‍മ്മ വന്നതു്.
ReplyDeleteവാല്‍മീകി,
ReplyDeleteകുതിരവട്ടന്‍,
റീനി,
ശ്രീ,
വാണി,
ജിഹേഷ് എടക്കൂട്ടത്തില്‍,
rmrms,
എന്റെ ഉപാസന,
സഹയാത്രികന്‍,
എഴുത്തുകാരി
വന്നതിലും അഭിപ്രായമിട്ടതിലും നന്ദി നമസ്തേ.. ഞാനൊരു പര്യടനത്തിലായിരുന്നു. വൈകിയതില്‍ ക്ഷമീക്കൂ..
കോഴിക്കൊട്ടങ്ങാടി മുഴുവന്‍ കറങ്ങീട്ടും ഫോട്ടോ എടുക്കാന്‍ ഇവരെ മാത്രമേ കിട്ടിയുള്ളൂ അല്ലേ...
ReplyDeleteകുടെ നിന്ന് ഒരു ഫോട്ടൊ എടുക്കാമായിരുന്നു...
ഓടോ :
ഫോട്ടോ നന്നായിട്ടുണ്ട്.
ഏറനാടാം
ReplyDeleteചിത്രങ്ങളും വിവരണവും കൊള്ളാം..
ഏറനാടന്‍ ചിത്രങ്ങളൊക്കെ മൊബൈല്‍ കൊണ്ട് എടുത്തതാണോ? പണ്ട് കൈബര്‍ പാസ്സ് വഴി തെളിയിച്ചുകെണ്ടുവരുന്ന അറവുമാടുകളെയാണ് പെട്ടന്ന് ഓര്‍മ്മ വന്നത്. കുട്ടികാലത്ത് നിസ്സഹായതയോടെ നോക്കിനിന്നിട്ടുണ്ട് ആ കാഴ്ച. അപ്പോള്‍ അതിനെ തെളിച്ചുകൊണ്ടുപോകുന്ന ആളിന മനസ്സുകൊണ്ട് ഒരുപാടു ശപിച്ചിട്ടുണ്ട്...
ReplyDelete