പ്രവാസി മുറികളില്‍ മിക്കപ്പോഴും കാണാവുന്ന സീന്‍..
പ്രത്യേകിച്ചും ബാച്ചീസ് മുറികളില്‍ ഒരുത്തന്‍ നാട്ടില്‍ക്ക് പോകുമ്പോള്‍ (പരോള്‍ കിട്ടി പോവുക എന്ന് പൊതുഭാഷ),
സഹമുറിയന്മാര്‍ ഉല്‍സാഹക്കമ്മിറ്റിയായി പെട്ടിയില്‍ സാധനങ്ങള്‍ കുത്തിനിറക്കുന്നു. ഒടുക്കം നല്ല പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുകെട്ടി അവനെ വിമാനം കയറ്റിവിടുന്നൂ..
തമാശയായി അരങ്ങേറുന്ന ചിലതുണ്ട്. പെട്ടിയില്‍ പെട്ടിക്കാരന്‍ അറിയാതെ ഉള്ളി, ഉണക്ക കുബൂസ് (റൊട്ടി), പഴയ ബനിയന്‍, ജെട്ടി എന്നിവയൊക്കെ വെച്ചിട്ടുണ്ടാവും.
ഒരിക്കല്‍ ഇതേപോലെ ആരോ പെട്ടിയില്‍ വെച്ച വലിയ ഉള്ളി രണ്ടെണ്ണം വീട്ടിലെത്തി പെട്ടി പൊട്ടിച്ചപ്പോള്‍ കണ്ട് പ്രവാസി കളയാന്‍ നേരം അയാള്‍ടെ ഭാര്യ പറഞ്ഞത്രേ:
"ഉള്ളിയെങ്കില്‍ ഉള്ളി, നാട്ടിലിപ്പോ ഉള്ളിക്ക് ഒക്കെ എന്താ വില!!"