അയ്യോ! മ്യാവൂ! എന്നോടൊളിച്ച് കളിക്കാന്‍ പറഞ്ഞിട്ട്.. കൂട്ടുകാരി എവിടേ പോയീ? ഇനി വല്ല പരുന്തോ പട്ടിയോ പിടിച്ചോണ്ട് പോയോ എന്റെ കാവിലമ്മേ??
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Showing posts with label സിറ്റി. Show all posts

Saturday, August 22, 2009
Thursday, January 22, 2009
റെയറായ കാര്‍ മ്യൂസിയം (അബുദാബി)
അബുദാബി ഷേയ്ക്ക് ഹംദാന്‍ സ്വകാര്യമായി സൂക്ഷിച്ചുവരുന്ന നാനാതരം, വിവിധ, അനവധി, നിരവധി കാറുകളും മറ്റ് വാഹനങ്ങളും ഉള്ളതാണീ കാര്‍ മ്യൂസിയം.
.jpg)
മുസാഫയില്‍ നിന്നും മുപ്പത് കിമീ ദൂരത്ത് വിജനമായ അല്‍ ഫുജിം റോഡില്‍ ഒരു കോണില്‍ വലിയ പിരമിഡ് പോലെ അകലേനിന്നും തന്നെ നമ്മുടെ ദൃഷ്‌ടിയില്‍ മ്യൂസിയം പതിയും.
.jpg)
പിരമിഡിനകത്തെ അല്‍ഭുതങ്ങള്‍ കാണുവാന്‍ നമുക്കൊന്ന് പോയാലോ?
.jpg)
പിരമിഡ് മേല്‍ക്കൂരയുടെ ഒരു പാതിയും നീലാകാശത്തിന്റെ ഒരു പാതിയും ചേര്‍ന്നാല്‍...
.jpg)
ഇതൊരു ശൂന്യാകാശപേടകമല്ല. ഷേയ്ക്കിനും ഫാമിലിക്കും അവധിക്കാലം കഴിയാന്‍ വല്ലപ്പോഴും ഉപയോഗിക്കുന്ന ഒരു ഭൂഗോള ചലിക്കും വീട് ആണിത്!
.jpg)
ഇതിനകത്ത് പത്ത് നിലകളിലായി ശീതീകരണ കിടക്കറയും കുളിമുറിയും അടുക്കളയും അങ്ങനെ എല്ലാ ആഡംബര സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ച ഒരു ചലിക്കും സൗധം!
ഇനി ഒരേയിടത്ത് കഴിയുന്നതില്‍ മുഷിപ്പ് തോന്നിയാല്‍ വലിയ ട്രെയിലറില്‍ കെട്ടിവലിച്ച് ഉരുട്ടിക്കൊണ്ടുപോകാന്‍ ഭീമാകാരമായ ടയറുകള്‍ ഘടിപ്പിച്ച് സജ്ജീകരിച്ചിട്ടുമുണ്ട്.
.jpg)
(കൂടുതല്‍ കാര്‍ മ്യൂസിയം ഫോട്ടോസും വിശേഷങ്ങളും ഉടന്‍..)

Wednesday, December 24, 2008
ക്രിസ്സ്മസ്സിനായ് കോടമഞ്ഞ്
Tuesday, May 6, 2008
സിനിമാകൊട്ടക v/s സിനിമാതീയേറ്റര്‍ & മാര്‍ജാരന്‍സ്!!
എന്റെ വീടിന്റെ അടുക്കളയില്‍ നിന്നുള്ള ദൃശ്യം. മതിലിനപ്പുറം സരോജ് സിനിമാകൊട്ടകയാണ്. മതിലില്‍ വിശ്രമിക്കുന്ന മാര്‍ജാരന്‍സ്. ക്ലോസ് ഷോട്ട്!
മാര്‍ജാരന്‍സ് + സിനിമാകൊട്ടക ലോംഗ് ഷോട്ട്!
മാര്‍ജാരന്‍സ് വിശ്രമിക്കുന്നത് സിനിമാകൊട്ടകയില്‍ വല്ലപ്പോഴും ഓടുന്ന പടങ്ങളിലെ പാട്ടുകള്‍ കേട്ട്. മിഡ് ഷോട്ട്!
പണ്ട് മലപ്പുറം ജില്ലേലെ നെലമ്പൂര്‍ തറവാട്ടുപുരയിലെ കുട്ടിക്കാലത്ത് മതിലനപ്പുറത്തെ മുസ്ലീം പള്ളിയിലെ 5 നേരം വാങ്കുവിളി കേട്ടായിരുന്നു കഴിഞ്ഞതെങ്കില്‍; ഇവിടെ കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ അതിര്‍ത്തീല് 3 നേരം സിനിമാ ശബ്‌ദരേഖ കേട്ടാണ് ഞാനും വീട്ടുകാരും കഴിയുന്നത്! (3 നേരം ഷോ കളിക്കുന്നത് മിനിമം 10 ആളെങ്കിലും കൊട്ടകേല് കേറിയാല്‍ മാത്രം! 2 ദിവസം കൂടുമ്പോള്‍ പഴേ തമിഴ് പടം മാറിവരും ഇക്കൊട്ടകേല്. ആളില്ലാഞ്ഞിട്ട് ഇന്ന് ഷോ ഇല്ല) സൂം ഷോട്ട്!
അത് അവിടെത്തെ കഥ. ഇതാ ഇവിടെ സിറ്റീല് ഒരു തീയേറ്റര്‍. ടിക്കറ്റ് കിട്ടാനേയില്ല. ഹൌസ്‌ഫുള്‍! മുപ്പതുകൊല്ലം ആയിട്ടും ‘അണ്ണനും‘ ‘തമ്പിയും‘ കളിക്കളം വിടാതെ കൊച്ചുസുന്ദരികളുമായി അടിച്ചുപൊളിച്ച് ഡപ്പാംകുത്തും കളിച്ച് തിയ്യേറ്ററില്‍ ആളെക്കൂട്ടുന്നു! ഹല്ലപ്പിന്നെ! സൂം ഇന്‍ ഷോട്ട്!

Subscribe to:
Posts (Atom)
© Copyright All rights reserved
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com