Thursday, April 28, 2011

കോവിലകം കടവും ചില സീനുകളും!

( 2001-ല്‍ എന്റെ ക്യാമറ ഒപ്പിയെടുത്തത്)

നിലമ്പൂര്‍ കോവിലകം കടവ്‌ .  ചരിത്ര സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന ഇവിടം ഒരുപിടി സിനിമകളില്‍ വന്നിട്ടുണ്ട്. 'കുട്ടികുപ്പായം' സിനിമയിലെ 'വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ വേലിയ്ക്കല്‍ നിന്നവനേ' എന്ന ഗാനരംഗം, 'എന്നെന്നും കണ്ണേട്ടന്റെ' എന്നതിലെ 'പൂവട്ടക തട്ടിചിന്തി പൂമലയില്‍ പുതുമഴ മിന്നി ഗാനരംഗം', ഹരിഹരന്‍ സിനിമകള്‍ എന്നിവയിലൊക്കെ ഈ തീരം ഒപ്പിയെടുക്കപ്പെട്ടു.


മാനവേദന്‍ ഹൈസ്കൂളിലെ സ്റ്റേജ്. യുവജനോല്‍സവം ഉണ്ടാവുമ്പോള്‍ ഒരു വേള ആ സ്റ്റേജില്‍ ഒന്ന് കയറാന്‍ ആഗ്രഹിച്ച നാളുകള്‍ .. മിക്കപ്പോഴും ചിത്രരചനാ മത്സരഫലം വരുമ്പോള്‍ സ്വന്തം പേര്‍ കേട്ട് പുളകിതനായി ആള്‍ക്കൂട്ടത്തില്‍ ആരോരുമറിയാതെ നിന്നതും ഓര്‍ത്തുപോകുന്നു.


സംഭവബഹുലമായ പത്താം ക്ലാസ്‌ പഠനകാലം കഴിഞ്ഞുകൂടിയത് ദേ ആ കാണുന്ന അങ്ങേയറ്റത്തെ ക്ലാസ്‌ മുറിയില്‍ ആയിരുന്നു.


മാതാപിതാക്കളും അമ്മാവനും  പഠിച്ച പള്ളിക്കൂടം കാണുവാന്‍ ഒടുവില്‍ പുതുതലമുറയും വന്നെത്തി. എന്‍റെ ഇരട്ടഅനിയത്തിമാരുടെ മക്കള്‍ ഓടിക്കളിക്കുന്നു.

Tuesday, January 11, 2011

"കൊണ്ടതും കൊടുത്തതും"


Short Film

തിരക്കഥ & സംഭാഷണം:   സാലിഹ് കല്ലട 
      കഥ & സംവിധാനം :    ഷജീര്‍ മണക്കാട്‌ 

ക്യാമറ & മ്യൂസിക്‌  :    കാദര്‍ ഡിംബ്രൈറ്റ്‌ 
എഡിറ്റിംഗ്  :   ഫാസില്‍

അഭിനയിച്ചവര്‍ : 
ഷജീര്‍ മണക്കാട്, 
ഹരി അഭിനയ, 
സാലിഹ് കല്ലട, 
മന്‍സൂര്‍ , 
സമീര്‍ , 
മായിന്‍ , 
അനില്‍ കുമ്പനാട് 

ബാനര്‍ : 
ടീം 5 കമ്മ്യൂനിക്കേഷന്‍സ്

സ്റ്റുഡിയോ : 
ഒലീവ്‌ മീഡിയ, അബുദാബി 

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com