Friday, November 13, 2009

2012 - ലോകാവസാനം ബ്രഹ്മാണ്ഠ സിനിമ!!!



2012 ലോകം ഒടുങ്ങുന്നതിനും മുമ്പെ സിനിമ കാണാന് കോഴിക്കോട് ക്രൌണില് ഓടിക്കൂടിയ ജനം!



ഓടിവരൂ ലോകം ഒടുങ്ങാനുള്ള പോക്കാ..!



ഇത് നരകമല്ല, സിനിമാഹാളാണ്, വെള്ളത്തിരശ്ശീലയില് ആകാംക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ജനം..



തീര്ന്നൂ മക്കളേ, തീര്ന്നു, സിനിമ തീര്ന്നൂന്ന്! ലോകമല്ല..




പുറം ലോകത്ത് എത്തിയപ്പോള് 2012 കാണാന് ഓടിക്കൂടുന്ന ജനങ്ങളുടെ തിക്കിത്തിരക്ക്! മുകളില് തെളിഞ്ഞ ആകാശം മേഘാവൃതം ആയി.

എന്തൊക്കെ ആയാലും 2012 ഒരു ബ്രഹ്മാണ്ഠ സിനിമ തന്നെ എന്നതിന് നോ ഡൌട്ട്! എനിക്ക് ടൈറ്റാനിക്കിനേക്കാളും ഈ പടം ഇഷ്ടായി.

ലോകം മൊത്തം സുനാമിത്തിരകളും അഗ്നിപര്‌വതങ്ങളും തകര്ത്തിടുകയല്ലേ. അമേരിക്ക പോലും നാമാവശേഷമായി. ഹിമാലയം മാത്രം ബാക്കി. ഇന്ത്യ ആദ്യമേ ഡക്കിന് ഔട്ടായിട്ടോ!!

കണ്ടില്ലെങ്കില് കാണണം, അല്ലെങ്കില് 2012 വരെ കാത്തിരുന്നാല് ലൈവ് ആയി കാണാവുന്നതാണ്!!

Sunday, November 1, 2009

വാര്ർത്തകളുടെ നാൾവഴികൾ... An Unusual Collection of BREAKING NEWS

  • നമ്മളെ സ്വാധീനിച്ച, നമ്മളെ വേട്ടയാടിയ, നമ്മൾ മറന്നുപോയ വാർത്തകളിലൂടെ ഒരു സഞ്ചാരം ആയിരുന്നു ഇന്നലെ അബുദാബിയിൽ സംഭവിച്ചത്‌.
  • ചങ്ങരംകുളത്തിനടുത്തുള്ള കടവല്ലൂര് സ്വദേശിയും ഇരുപത്തഞ്ചു വർഷക്കാലമായി പ്രവാസിയുമായ അലിഭായ്‌ എന്നറിയപ്പെടുന്ന അബൂബക്കർ അലിയുടെ വാർത്താശേഖരം കെ.എസ്‌.സി സാഹിത്യവിഭാഗം പ്രദർശനം നടത്തി.

  • കരാട്ടേയിലും കുബുഡോയിലും 2nd DAN Black Belt നേടിയതും കൂടാതെ കളരിപ്പയറ്റ്, യോഗ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുള്ള ബഹുമുഖ പ്രതിഭയാണ് അബൂബക്കറലി എന്ന അലിഭായ്..


  • നാണയശേഖരം, സ്റ്റാമ്പ്‌ ശേഖരം എന്നീ പലവിധ ഹോബികളും നാം കേട്ടിരിക്കാമെങ്കിലും വർഷങ്ങളായി പത്രത്താളുകളിൽ വന്നുമറഞ്ഞിട്ടുള്ള പ്രധാന വാർത്തകൾ, വിശിഷ്‌ടവ്യക്തികളുടെ നിര്യാണങ്ങൾ, വിവാദങ്ങൾ, കുറ്റാന്വേഷണങ്ങൾ, കുറ്റവാളികൾ, കൗതുകവാർത്തകൾ തുടങ്ങിയ നാനാവിധ വിഭാഗങ്ങളിൽ തിരിക്കാവുന്നവ അലിഭായുടെ ശേഖരത്തിലെ മുതൽക്കൂട്ടാവുന്നു. ഇവയുടെ പ്രദമ പ്രദർശനമായിരുന്നു ഇന്നലെത്തേത്‌.

  • ഇത്രയും കാലം സ്വകാര്യസ്വത്തുപോലെ സൂക്ഷിച്ചുപോന്ന അലിഭായുടെ വാർത്താശേഖരം സഹമുറിയൻ ആയ ഞാൻ സുഹൃത്തുക്കളായ മാമ്മൻ കെ രാജനും അബുദാബി മീഡിയ കമ്പനീലെ ശ്രീനിവാസിനും കാണിച്ചുകൊടുത്തു. ശ്രീനിവാസ്‌ ഏഷ്യാനെറ്റിലെ ഫൈസൽ ബിൻ അഹമദിനെ അറിയിക്കുകയും അങ്ങനെ ഏഷ്യാനെറ്റ്‌ ഗൾഫ്‌ റൗണ്ടപ്പ്‌ പരിപാടിയിൽ അലിഭായുടെ മുഖാമുഖം വരുകയുമുണ്ടായി.

  • കെ.എസ്‌.സി സാഹിത്യവിഭാഗം സെക്രട്ടറിയായ മാമ്മൻ കെ രാജനാണ്‌ ഈ വാർത്താപ്രദർശനം സംഘടിപ്പിച്ചത്‌, നൂറുകണക്കിനാളുകൾ പ്രദർശനം കാണാനെത്തിയിരുന്നു. യാദൃശ്ചികമെന്നോണം കെ.എസ്‌.സി ജോ.സെക്രട്ടറിയും ന്യൂസ്‌ റിപ്പോർട്ടറുമായ സഫറുള്ള പാലപ്പെട്ടി ഞെട്ടിപ്പോയി!

  • ഈ വാർത്താശേഖരത്തിൽ നായനാർ അബുദാബി സന്ദർശിച്ച വാർത്ത പണ്ട്‌ അദ്ധേഹം കൊടുത്തത്‌ കൂട്ടത്തിൽ കണ്ടത്‌ മാത്രമല്ല മറിച്ച്‌, ഇതെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നത്‌ പണ്ട്‌ ഒരേ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത്‌ ആണെന്ന് അറിഞ്ഞപ്പോഴാണ്‌ സഫറുള്ള അക്ഷരാർത്ഥത്തിൽ ഞെട്ടിയത്‌. ഏറെനാളുകൾക്ക്‌ ശേഷം കണ്ടുമുട്ടിയ സഫറുള്ളയും അലിഭായും സൗഹൃദം പൊടിതട്ടിയെടുത്തു.
  • സിസ്‌റ്റർ അഭയക്കേസ് വാർത്തകൾ

  • വീരപ്പൻ വാർത്തകൾ

  • ഷേയ്‌ക്ക് സായിദ് നിര്യാണവാർത്ത

  • എംജിആർ, എം‌എസ്സ് സുബ്ബലക്ഷ്മി, ബേനസീർ, ഒടുവിലാൻ, മറ്റ് വ്യക്തിനിര്യാണങ്ങൾ

  • അലിഭായിക്കൊപ്പം ഏറനാടൻ


  • അലിഭായ് (നടുവിൽ), വലത്തുനിന്നും മൂന്നാമത് മാമ്മൻ കെ രാജൻ, പുതുബ്ലോഗന് സഹവാസി (ഇടത്തുനിന്നും മൂന്നാമത്),സഹമുറിയന്മാരായ ഷെമീർ, നൌഫൽ ഭായിജാൻ, മുജീബ്, പ്രിജീത്

  • നവബൂലോകന് സഹവാസി പോസ്‌റ്റിനുള്ള വക വല്ലതും തടയുമോ എന്ന് ചികയുന്നു!

  • ഈ പ്രദർശനത്തോടൊപ്പം തന്നെ വ്യത്യസ്തമായ ഒരു ഡോക്യുഫിക്ഷൻ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ക്രയോൺ ജയൻ രചന സംവിധാനം നിർവ്വഹിച്ച 'കാലിഡിയോസ്കോപ്പ്‌' ഇന്നത്തെ കേരളത്തിലെ ഭക്തി ക്യ്‌ഊ, ബീവറേജസ്‌ ക്യ്‌ഊ എന്നിവയും ക്വട്ടേഷൻ, പെൺപീഢനം, ലഹരി, ഭ്രാന്ത്‌ എന്നിവയുടെ നേർക്കാഴ്ച ഒപ്പിയെടുത്ത്‌ നിറവൈവിധ്യമുള്ള കാലിഡിയോസ്കോപ്പിക്‌ വ്യ്‌ഊ ഒരുക്കിയത്‌ നന്നായിരിക്കുന്നു. ശബ്‌ദലേഖനം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില് ഒന്നൂടെ നന്നാക്കാമായിരുന്നു ചിത്രം എന്നു തോന്നിപ്പോയി.

Sunday, October 11, 2009

സുഹൃത്തും കുടുംബവും അപകടത്തില്‍ പെട്ടു!

2009 ദുരന്തങ്ങളുടെ കൊല്ലമാണല്ലോ ദൈവമേ!!

ഇന്ന് കാലത്തുമുതല്‍ നാട്ടിലെ സുഹൃത്ത് നസീറിന്റെ മിസ്സ്ഡ് കാള്‍സ് നിരന്തരം വന്നപ്പോള്‍ മനസ്സില്‍ എന്തോ വല്ലായ്മ അനുഭവപ്പെട്ടു തുടങ്ങി.

തിരിച്ചുവിളിച്ചപ്പോള്‍ അവന്റെ പതിഞ്ഞസ്വരത്തില്‍ ആ വാര്‍ത്ത കാതില്‍ വന്നുപതിച്ചപ്പോള്‍.. എന്റെ കണ്ണുനീര്‍തുള്ളി താഴെപതിച്ചത് നിയന്ത്രിക്കാന്‍ സാധിക്കാതെയായി.

ഹൈസ്ക്കൂള്‍ ക്ലാസ്സ് മുതല്‍ പ്രീഡിഗ്രീ വരെ സഹപാഠിയായിരുന്ന അതിലേറെ ഉറ്റസുഹൃത്തായ സ്നേഹിതയും കുടുംബവും ഇന്നലെ ജിദ്ധയിലെ വാഹനാപകടത്തില്‍ പെട്ടു. അവരുടെ രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു, സ്നേഹിതയും ഭര്‍ത്താവും ഇപ്പോള്‍ അത്യാസന്നനിലയില്‍ കഴിയുന്നു.

ഉം‌റ കഴിഞ്ഞുവരും വേളയില്‍ പുണ്യനഗരമായ മദീനയില്‍ പോയി വരുന്നവഴിയായിരുന്നു ദുരന്തം.

നിലമ്പൂര്‍ സ്വദേശികളായ സ്നേഹിത ഷക്കീലയുടേയും ഭര്‍ത്താവ് നൌഷാദിനും ആരോഗ്യം വേഗം വീണ്ടുകിട്ടുമാറാകട്ടെ എന്ന് സര്‍‌വേശ്വരനോട് സന്മനസ്സോടെ പ്രാര്‍ത്ഥിക്കുക, ഈശ്വരന് അസാധ്യമായത് ഒന്നുമില്ല എന്ന വിശ്വാസത്തോടെ..

കഴിഞ്ഞ കൊല്ലം നാട്ടില്‍ വന്നപ്പോള്‍ ക്ലാസ്സ്‌മേറ്റ്സ് എല്ലാവരും ഒരു കല്യാണസദസ്സില്‍ വെച്ച് ഒന്നിച്ചിരുന്നു. അബുദാബിയില്‍ ആയ എന്നെ അന്ന് സുഹൃത്തുക്കള്‍ വിളിച്ചകൂട്ടത്തില്‍ യാദൃശ്ചികമായിട്ട് സ്നേഹിത മുഖവുരയില്ലാതെ ഫോണില്‍ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നത് മനസ്സില്‍ ഈ വേള ഓര്‍ത്തുപോയി.

ഒരുമിച്ച് പഠിക്കുന്ന കാലത്ത് എന്തോ ഒരു അടുപ്പം എന്റെ അപക്വമനസ്സില്‍ തോന്നിയപ്പോള്‍ “നമുക്ക് എക്കാലവും നല്ല സുഹൃത്തുക്കള്‍ ആയി കഴിഞ്ഞാല്‍ പോരേ?” എന്ന് അവള്‍ തിരുത്തിയതും അതുപോലെത്തന്നെ സുഹൃത്തുക്കളായി കഴിഞ്ഞതും ദൈവനിശ്ചയം!

Tuesday, September 22, 2009

ദുബായ് മെട്രോട്രെയിനില്‍ ഒരു സവാരി!

മെട്രോട്രെയിന്‍ യാത്രയുടെ ഒരു വീഡിയോ ഇതാ ഇവിടെ:-


പെരുന്നാള്‍ അവധിദിനത്തില്‍ ഞാന്‍ സഹോദരീ,സഹോദര കുടുംബത്തോടൊപ്പം ദുബായ് മെട്രോ ട്രെയിനില്‍ ഒരു സവാരിക്ക് പോയി. അതൊരു ഒന്നൊന്നര സവാരിയായിരുന്നു.

മാള്‍ ഓഫ് എമിരേറ്റ്സ് പാര്‍ക്കിങ്ങില്‍ വണ്ടിയിട്ട് മെട്രോയില്‍ കേറാന്‍ പോകുമ്പോള്‍ സ്റ്റേഷനില്‍ക്കുള്ള വഴിയെല്ലാം അടച്ചിട്ടിരിക്കുന്നു. നാട്ടിലെപ്പോലെ ഇവിടേം ബന്ദ് ആയൊ എന്ന് അന്ധാളിച്ചപ്പോള്‍ ഒരുത്തന്‍ പറഞ്ഞു മാള്‍ ഓഫ് എമിറേറ്റ്സിലൂടെ അകത്തൂടെ പോകണം സ്റ്റേഷനില്‍ എത്തുവാനെന്ന്.

സ്റ്റേഷനില്‍ക്ക് പോകുമ്പോള്‍ ഷോപ്പിംഗ് നടത്തി പൈസ തുലയ്ക്കാനുള്ള അടവാണ് ഈ സം‌വിധാനമെന്ന് മനസ്സിലായി. ഞമ്മളോടാ കളി! ഒരു മിഠായ് പോലും മേടിക്കാതെ ഞങ്ങള്‍ ഒരുപാട് ദൂരം മാളിനകത്തൂടെ നടന്ന് സ്റ്റേഷനിലേക്കുള്ള ആള്‍ക്കാരുടെ ക്യൂവില്‍ നിന്നു. ഉച്ചതിരിഞ്ഞുള്ള നേരമായതുകൊണ്ട് വലിയ തിരക്കില്ല.

ഏറെനേരം നിന്നപ്പോള്‍ ക്ഷീണത്താല്‍ സഹോദരന്റെ ഭാര്യ കുഴഞ്ഞുവീണു. അതുകണ്ട് ഒരു മദാമ്മ ബാഗില്‍ വെച്ച മിനറല്‍ വാട്ടര്‍ തന്നു. അതും കണ്ട് മെട്രോസ്റ്റാഫ് ഫിലിപ്പിനിയും ഒരു നീഗ്രോയും ഓടിവന്നു സുശ്രൂഷ തരികയും ക്യൂവില്‍ നിന്ന ഞങ്ങളെ പ്രത്യേകം പരിചരിച്ച് വേറെ കവാടത്തിലൂടെ കൊണ്ടുപോകുകയും ഉണ്ടായി. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങളെ അവര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കുവാനും പ്ലാറ്റ് ഫോമിലേക്ക് എത്തിക്കുവാനും പോരാഞ്ഞ് തണുത്ത മിനറല്‍ വാട്ടര്‍ ഫ്രീയായി തരുവാനും ഉള്ള വിശാ‍ലമനസ്കത കാണിച്ചു.

ഇനിയും മെട്രോയില്‍ കയറാന്‍ പോകുമ്പോള്‍ കൂട്ടത്തില്‍ ആരെങ്കിലും ഇങ്ങനെ ബോധക്ഷയം കാണിച്ചാല്‍ വലിയ ഏടാകൂടമില്ലാതെ ട്രെയിനില്‍ കയറിപ്പറ്റാം എന്ന് മനസ്സിലായി. എപ്പോഴും ബോധം ഇട്ടാല്‍ മെട്രൊ കിട്ടില്ല എന്നും വരാം. എപ്പോഴും ചക്ക ഇട്ടാല്‍ മുയല്‍ കിട്ടില്ല എന്നപോലെ.!

വണ്ടി ദൂരേന്ന് വരുന്നത് കണ്ടപ്പോഴേ ആള്‍ക്കാര്‍ തിക്കിത്തിരക്കി വാതിലിനടുത്ത് റെഡിയായി നിന്നു.

ഒച്ചയും ഹോണടിയും ഇല്ലാതെ ഒരു ഒച്ചിന് സ്പീഡ് കൂടിയ പോലെ ആറ് ബോഗിയുള്ള എഞ്ചിന്‍ ഇല്ലാത്ത മെട്രോട്രെയിന്‍ കൂക്കില്ലാതെ സ്റ്റേഷനിലെ മിന്നിത്തിളങ്ങുന്ന പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. അതില്‍ ഒരുവിധം ബദ്ധപ്പെട്ട് കേറിക്കൂടി. പിന്നെ ഒച്ചയില്ലാതെ മര്യാദക്കാരനായി മെട്രോ പുറപ്പെട്ടു.



നമ്മുടെ ഡേഎക്സ്പ്രസ്സ് പോലെ ഷൊര്‍ണ്ണൂര്‍-എറണാകുളം ഷട്ടില്‍ പോലെ ജനനിബിഢമായിരുന്നു അതിനകം. സീറ്റുകള്‍ വിരളം, അതിലാളുകള്‍ നിബിഢം. ബാക്കിയുള്ള ജനങ്ങള്‍ കിട്ടാവുന്ന കമ്പികളില്‍ തൂങ്ങിയാടി നില്‍പ്പുണ്ട്.

കയറ്റമിറക്കമുള്ള റെയിലിലൂടെ വണ്ടി നിശ്ശബ്ദമായി പാഞ്ഞു. ഓരോ അഞ്ചുമിനിറ്റുതോറും സ്റ്റേഷനുകളാണ്. അവിടേന്നെല്ലാം ആളെയെടുത്ത് വണ്ടി മുന്നോട്ട്..

പിന്നെ ഒരു തുരങ്കം വഴി താഴോട്ട് പാതാളത്തിലേക്ക്.. നാലര കിലോമീറ്റര്‍ ദൂരം ബര്‍ദുബായ് ദേര ദേശത്തെ വിഭജിക്കുന്ന ക്രീക്കിലെ വെള്ളത്തിനടിയിലൂടെ ഓടിയിട്ട് മെട്രോട്രെയിന്‍ പിന്നെ പൊങ്ങുന്നത് ദേര സിറ്റിസെന്റര്‍ സ്റ്റേഷനിലാണ്. അവിടേന്നും ആളെയിറക്കി കേറ്റി പാഞ്ഞ് എയര്‍പോര്‍ട്ട് മൂന്നാം ടെര്‍മിനലില്‍ നിന്നു.

ശരിക്കും നമ്മുടെ നാട്ടിലെ പോലെ ആള്‍ക്കാര്‍ തിക്കിത്തിരക്കി നില്‍ക്കുന്നത് കണ്ടു. ഒരു വ്യത്യാസം മാത്രം, “ചായ് കാപ്പി വടേയ്” എന്നുവിളിച്ച് നടക്കുന്ന ചായക്കാര്‍ ഇവിടെയില്ല, അതുപോലെ സ്റ്റേഷനുകളും വണ്ടിയ്ക്കകവും എക്സ്റ്റ്രാ ക്ലീന്‍! പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുമ്പോലെ ആകില്ല എന്ന് ആശിക്കാം.

നമ്മുടെ വണ്ടി പോകുന്നതിനപ്പുറത്തെ ട്രാക്കിലൂടെ എതിരേ വേറെ മെട്രോട്രെയിന്‍ പോകുന്നത് കാണാം. അനക്കമില്ല, കുലുക്കമില്ല, ശബ്ദമില്ല. ഒരു ട്രെയിന്‍ ഒക്കെയാവുമ്പം മിനിമം ഒരു കുലുക്കമോ ഞരക്കമോ ഹോണടിയോ എങ്കിലും വേണമായിരുന്നു എന്ന് തോന്നും.

പ്ലാറ്റ്ഫോമില്‍ നമ്മളെ സഹായിക്കാന്‍ സന്നദ്ധരായ കസ്റ്റമര്‍ സെര്‍വീസ് സ്റ്റാഫ് ഇഷ്ടമ്പോലെയുണ്ട്. പിന്നെ സര്‍വീസ് ആരംഭിച്ച അന്ന് അറിയാതെ എമര്‍ജന്‍സി ലിവര്‍ പിടിച്ച് താഴ്ത്തിയ പലര്‍ക്കും താക്കിത് നല്‍കിയിരുന്നു. ഇനി അതില്‍ തൊട്ടാല്‍ രണ്ടായിരം ദിര്‍ഹംസ് (25000 രൂ) കൊടുക്കണം.

വണ്ടിയ്ക്കകത്തോ സ്റ്റേഷനിലോ പുകവലിച്ചാല്‍ 200 ദിര്‍ഹംസ് മാത്രം ഫൈന്‍ കൊടുത്താല്‍ മതി, വണ്ടിക്കകത്ത് ഭക്ഷണം കഴിച്ചാലും അത്ര കൊടുക്കേണ്ടിവരും.

ഏതായാലും ട്രാഫിക് ജാമില്‍ പൊറുതിമുട്ടിയിരുന്ന ദുബായ് നഗരത്തിന് മെട്രോ സര്‍വീസ് ഒരു ആശ്വാസവും മുതല്‍ക്കൂട്ടുമാണ്. നിത്യേന അന്‍പതിനായിരത്തോളം ആളുകള്‍ ഇതില്‍ സഞ്ചരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്രയും വാഹനബാഹുല്യം റോഡില്‍ കുറഞ്ഞുകിട്ടിയത് ദുബായ് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ സന്തോഷകരമായ കാര്യമാണ്.


വണ്ടിയുടെ വേഗതയില്‍ അന്ധാളിച്ച് ഇരിക്കുന്ന ഒരു ബാലനെ നോക്കൂ..

Saturday, September 12, 2009

മുഖം - ഭാവകേളീപ്രതലം

മുഖം മനസ്സിന്‍ കണ്ണാടിയല്ലോ..
അതില്‍ നിറക്കൂട്ട് കൊടുത്താല്‍
വൈവിധ്യമാര്‍ന്ന ഭാവകേളീ പ്രതലമല്ലേ..

ഇത് രണ്ടും മൈം





ഇത് രണ്ടും ചൊല്‍ക്കാഴ്ച



Tuesday, August 25, 2009

മൂന്ന് തുരുത്തുകള്‍/ മൂന്ന് ജന്മങ്ങള്‍..

ഇവ മൂന്നും ജീവിതമാകും ജലാശയത്തില്‍ കഴിയുന്നു..
------------------------------------------------------

ഇവര്‍ മൂന്നും ജീവിതം തേടി യാത്ര തുടരുന്നൂ...

Saturday, August 22, 2009

ക്യാറ്റ്'സ് ഹൈഡ് ന്‍ സീക്ക് (പൂച്ചാസ് ഒളിച്ചുകളി)

അയ്യോ! മ്യാവൂ! എന്നോടൊളിച്ച് കളിക്കാന്‍ പറഞ്ഞിട്ട്.. കൂട്ടുകാരി എവിടേ പോയീ? ഇനി വല്ല പരുന്തോ പട്ടിയോ പിടിച്ചോണ്ട് പോയോ എന്റെ കാവിലമ്മേ??

Saturday, August 8, 2009

ഒരു പ്രവാസി പെട്ടിക്കെട്ട് സീന്‍!

പ്രവാസി മുറികളില്‍ മിക്കപ്പോഴും കാണാവുന്ന സീന്‍..
പ്രത്യേകിച്ചും ബാച്ചീസ് മുറികളില്‍ ഒരുത്തന്‍ നാട്ടില്‍ക്ക് പോകുമ്പോള്‍ (പരോള്‍ കിട്ടി പോവുക എന്ന് പൊതുഭാഷ),
സഹമുറിയന്മാര്‍ ഉല്‍സാഹക്കമ്മിറ്റിയായി പെട്ടിയില്‍ സാധനങ്ങള്‍ കുത്തിനിറക്കുന്നു. ഒടുക്കം നല്ല പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുകെട്ടി അവനെ വിമാനം കയറ്റിവിടുന്നൂ..


തമാശയായി അരങ്ങേറുന്ന ചിലതുണ്ട്. പെട്ടിയില്‍ പെട്ടിക്കാരന്‍ അറിയാതെ ഉള്ളി, ഉണക്ക കുബൂസ് (റൊട്ടി), പഴയ ബനിയന്‍, ജെട്ടി എന്നിവയൊക്കെ വെച്ചിട്ടുണ്ടാവും.


ഒരിക്കല്‍ ഇതേപോലെ ആരോ പെട്ടിയില്‍ വെച്ച വലിയ ഉള്ളി രണ്ടെണ്ണം വീട്ടിലെത്തി പെട്ടി പൊട്ടിച്ചപ്പോള്‍ കണ്ട് പ്രവാസി കളയാന്‍ നേരം അയാള്‍ടെ ഭാര്യ പറഞ്ഞത്രേ:

"ഉള്ളിയെങ്കില്‍ ഉള്ളി, നാട്ടിലിപ്പോ ഉള്ളിക്ക് ഒക്കെ എന്താ വില!!"

Thursday, May 14, 2009

'ദുബായ്പ്പുഴ' അബുദാബിയില്‍!

മലയാള നാടക ചരിത്രത്തിലെ അതികായനായ തോപ്പില്‍ ഭാസിയെ യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ മേയ് 15 വെള്ളിയാഴ്ച വൈകീട്ട് എട്ട് മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അനുസ്മരിക്കുന്നു.

അനുസ്മരണ ചടങ്ങിനോടനു ബന്ധിച്ച് നാടക സൌഹ്യദം അവതരിപ്പിക്കുന്ന ‘ദുബായ് പുഴ’ എന്ന നാടകവും അരങ്ങേറും.

ശ്രീ. കൃഷ്ണദാസ് രചിച്ച 'ദുബായ് പുഴ' യുടെ നാടകാവിഷ്‌കാരം ഇസ്‌കന്തര്‍ മിര്‍സ രംഗകഥ ഒരുക്കി സം‌വിധാനം ചെയ്യുന്നു.


അരങ്ങില്‍:-
ബേബി ഐശ്വര്യ ഗൗരി നാരായണന്‍, ഷദ ഗഫൂര്‍, സ്റ്റെഫി, ആര്യ ദേവി അനില്‍

മാമ്മന്‍ കെ രാജന്‍, ജാഫര്‍ കുറ്റിപ്പുറം, മന്‍സൂര്‍, ഏറനാടന്‍ , ഇ.ആര്‍. ജോഷി, പി.എം.അബ്‌ദുല്‍ റഹിമാന് ‍,ഹരി അഭിനയ, കെ.വി. മുഹമ്മദാലി കൂടല്ലൂര്, അബൂബക്കര്‍, സഗീര്‍ ചെന്ത്രാപ്പിന്നി,സാബിര്‍ മാടായി,വിനോദ് കരിക്കാട്, ഇഖ്‌ബാല്‍, ശ്രീനിവാസ് കാഞ്ഞങ്ങാട്, ഷജീര്‍ മണക്കാട്, തോമസ് തരകന്‍.

സഹസം‌വിധാനം: സജ്ജാദ് നിലമേല്‍
സം‌വിധാന സഹായി: ഷജീര്‍ മണക്കാട്

കോര്‍ഡിനേറ്റര്‍: ശ്രീനിവാസന്‍ കാഞ്ഞങ്ങാട് & ഗഫൂര്‍ക്ക
കാര്യവാഹകന്‍: ശ്രീ. റോബിന്‍ സേവ്യര്‍

നിങ്ങളെ ഏവരേയും നാളെ പതിനഞ്ചാം തിയ്യതി രാത്രി എട്ടര മണിക്ക് അബുദാബിയിലെ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

'ദുബായ്പ്പുഴ' അബുദാബിയില്‍

അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ
'നാടക സൌഹ്യദം' അവതരിപ്പിക്കുന്ന എറ്റവും പുതിയ നാടകം, 'ദുബായ്പ്പുഴ' അബുദാബിയില്‍ അരങ്ങേറുന്നു.

മേയ് 15 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍
യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി
അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ദുബായ്പ്പുഴ, എഴുപതുകളിലേയും എണ്‍പതുകളിലേയും
ഗള്‍ഫ് മലയാളികളുടെ പരിഛേദമാണ്.

അബുദാബി ശക്തി തിയ്യറ്റേഴ്സിന്‍റെ
സ്ഥാപക മെംബറും പ്രസിഡന്റുമായിരുന്ന
ക്യഷ്ണ ദാസിന്‍റെ അനുഭവ ക്കുറിപ്പുകളായ 'ദുബായ്പ്പുഴ' യെ ആധാരമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും
നിര്‍വ്വഹിക്കുന്ന നാടകം,
പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും വിരഹത്തിന്‍റെയും
കഥ പറയുന്നതോടൊപ്പം പ്രവാസ ജീവിത ത്തിന്റെ ചൂടും ചൂരും
കാണികള്‍ ക്ക് പകര്‍ന്നു നല്‍കുന്നു.

മുപ്പതോളം കലാ കാരന്മാര്‍ അണിയറയിലു അരങ്ങിലും
അണിനിരക്കുന്ന ദുബായ്പ്പുഴയുടെ ഓളങ്ങള്‍ പ്രവാസികളായ
നമ്മുടെ ജീവിതത്തിലെ തിരമാലകള്‍ ആയി തീര്‍‍ന്നേക്കാം

വരുവിന്‍ കാണുവിന്‍ ആസ്വദിക്കുവിന്‍...

കൂടുതല്‍ വിവരങ്ങളിവിടെ ഈ-പത്രം പേജില്‍:- തോപ്പില്‍ ഭാസി അനുസ്മരണം

Wednesday, April 29, 2009

ഓര്‍മ്മയുണ്ടോ ഈ മുഖം??



ഓര്‍മ്മയുണ്ടോ ഈ മുഖം??

ഓര്‍മ്മ കാണില്ല. അന്ന് ഞാന്‍ സമുദ്രത്തിലെ വി ഐ പീ.
അന്നു നീ വെള്ളത്തില്‍ അല്ലല്ലോ?
ഇന്ന് ഈ മുഖം കാണാന്‍ ദിര്‍ഹംസ് മുടക്കി ടിക്കറ്റ് എടുത്ത്
താനും ഫാമിലിയും ഈ അക്വേറിയത്തില്‍ വരണം.
കാമറയില്‍ ഈ മുഖം ക്ലിക്കി കൊണ്ടുപോയി
ബ്ലോഗിലിടണം.

Tuesday, April 21, 2009

വിണ്ണില്‍ നിന്നും മണ്ണിലേക്ക്..

ആകാശസീമയില്‍ പാറിപ്പറക്കുമ്പോള്‍
താഴെക്കാണുന്നവരെ പുച്‌ഛമായിരുന്നു
പുഴുക്കള്‍ പോലെ അറപ്പായിരുന്നു.



അന്ന് ഞാനോര്‍ത്തില്ല ഒരുനാള്‍
താഴേക്ക് വന്ന് പതിക്കുന്നത്



വിണ്ണില്‍ നിന്നും മണ്ണിലേക്ക്
പതിച്ച് മണ്ണായടിഞ്ഞ് അലിഞ്ഞ്
പുഴുക്കള്‍ ഭക്ഷണമാക്കി
ഇല്ലാതായികൊണ്ടിരിക്കുന്നു.

Monday, April 13, 2009

അംബരചുംബികള്‍

അബുദാബീലെ അംബരചുംബികളും..



ചുറ്റുപാടുകളും (ബേര്‍ഡ്സ് ഐ വ്യൂ)

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com