Tuesday, December 30, 2008

വിട ചൊല്ലുക, സ്വാഗതം ഓതുക.

പറന്നകന്നുപോകുന്ന 
രണ്ടായിരത്തിയെട്ടേ.. 
പ്രശ്‌നബാധിത രക്തപങ്കിലമാം 
ഭൂമിവിട്ട്‌ പോകുക പ്രാവുകളേ 
വിട എന്നെന്നേക്കും വിട. 
#2008#
-----------------------------------

പറന്നിറങ്ങുന്ന 
രണ്ടായിരത്തിയൊമ്പതിന്‌ 
ഊഷരഭൂമിയിലേക്ക്‌ 
സമാധാനദൂതുമായ്‌ 
സ്വാഗതം സ്വാഗതം...
{2009}

(ഇത് അബുദാബി അല്‍ ഫുജൈം കാര്‍ മ്യൂസിയം പള്ളിമിനാരമുകളിലെ പ്രാവുകള്‍)

Wednesday, December 24, 2008

ക്രിസ്സ്മസ്സിനായ് കോടമഞ്ഞ്

ഇന്ന് കാലത്ത് ഫ്ലാറ്റിലെ ബാല്‍‌ക്കണിയില്‍ നിന്നുള്ള ദൃശ്യം.

ക്രിസ്സ്‌മസിനെ വരവേല്‍ക്കാന്‍ കുളിരണിയിച്ചുകൊണ്ട് എമറാത്തും ഒരുങ്ങി..
ഏവര്‍ക്കും ക്രിസ്സ്മസ്സ് ആശംസകള്‍ നേരുന്നു.
Posted by Picasa

Sunday, December 21, 2008

ചെരിഞ്ഞ കൊടിമരം!

കീഴേന്ന് നോക്ക്യാല്‍...


ചെരിഞ്ഞു നോക്ക്യാല്‍...


ഒന്നൂടെ ചെരിഞ്ഞു നോക്ക്യാല്‍...


ഇത് അബുദാബി കോര്‍ണിഷിലെ ഫ്ലാഗ് പോസ്റ്റ്

Saturday, December 6, 2008

പീരങ്കിയമ്മയും കുട്ടിപ്പീരങ്കിയും.പീരങ്കിയമ്മയും കുട്ടിപ്പീരങ്കിയും ആരെയാണാവോ വെടിപൊട്ടിക്കാതെ കാത്തിരിക്കുന്നത്!

പണ്ടെങ്ങാണ്ടോ ഏതോ യുദ്ധഭൂമിയിലേക്ക് യാത്രപോയ പീരങ്കിപ്പടയാളിയെ കാത്തിരിപ്പാണോ?

ചോദിക്കാന്‍ ആശിച്ചെങ്കിലും മൗനം മാറ്റി അവര്‍ വെടിചീറ്റുമോ എന്നുതോന്നി. ചുമ്മാ ക്ലിക്കി ഞാന്‍ എന്റെ പാട്ടിനുപോന്നു.

(അബുദാബി കോര്‍ണിഷിലെ മ്യൂസിയം വളപ്പില്‍ നിന്നും പൊതിയാക്കിയത്)

Sunday, November 9, 2008

വശ്യമാം മൂന്നാര്‍..!

മൂന്നാറിന്‍ വശ്യതയാര്‍ന്ന പ്രകൃതിയെ ഒപ്പിയെടുക്കുന്ന ക്യാമറാമാനും കൂട്ടരും. പക്ഷെ മുന്നിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയത് ഒരു കാളക്കൂട്ടം (ആനക്കൂട്ടം ആവാഞ്ഞത് ആയുസ്സിന്റെ ബലം!).

പിന്നീടാണറിഞ്ഞത് അവയല്ല അപ്രതീക്ഷിതം, ക്യാമറമാനും കൂട്ടരും ഞാനുമാണ്‌ കാളക്കൂട്ടം വിലസുന്ന താഴ്വാരത്തില്‍ അവയെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായെത്തിയത്! ഞങ്ങള്‍ പോയവഴി (പുല്ലുപോലും മുളച്ചില്ല). ഇരുവശങ്ങളിലും തേയിലമുളച്ചുകിടപ്പുണ്ട്.


ഈ വഴി നിര്‍ഗമിക്കവെ വൃഥാ ഒരു സുന്ദരി എതിരെ അലസഗമനം ചെയ്യുന്നത് മനക്കണ്ണില്‍ കണ്ടുകൊണ്ട് പൊക (മറ്റേ ബീഡിയല്ല, സാദാസിഗരറ്റുപൊക) വളയമാക്കിവിട്ടോണ്ടിരുന്നു.


"Behold her single in the field"പണ്ട് പഠിച്ച വില്യം വേഡ്സ്‌വെര്‍ത്തിന്റെ കവിത 'സോളിറ്ററിറീപ്പര്' പുനരവതരിക്കുന്ന താഴ്വരയും മുകളിലെ മേഘക്കൂട്ടങ്ങളും.

Monday, November 3, 2008

ഹൈക്ലാസ് അറബിക്കാളക്കൂറ്റന്‍!

അബുദാബീലെ പഴേ മ്യൂസിയം കോമ്പൗണ്ടിലെ ഹൈക്ലാസ്സ് അറബിക്കാളക്കൂറ്റന്‍.

മൂപ്പര്‌ ചൂടുസഹിക്കാഞ്ഞ് ഫുള്‍-ടൈം വല്യ കറങ്ങും ഫാനിന്‍ കാറ്റും കൊണ്ട്
മോന്ത അങ്ങോട്ടെന്നെ തിരിച്ചെച്ച് ഒരേനില്‍പ്പെന്നെ!
ഒരുനിമിഷം ഞാന്‍ ഞമ്മളെ നാട്ടിലെ നാടന്‍ കാളമൂരിക്കുട്ടന്മാരെ കുറിച്ചോര്‍ത്തുപോയ്..
അവറ്റകള്‍ വിശാലമായ കൊളങ്ങളിലും പാടങ്ങളിലും വല്ലതും ചവച്ചയവറിറക്കി
നിര്‍ലോഭം വിലസുന്ന സൊഖം ഈ അറബിക്കാളക്കൂറ്റനു അറിയില്ലാലോ.

Thursday, October 30, 2008

ചാഞ്ചാടിയാടീ ഉറങ്ങൂനീ..

ഇവ അമ്മത്തൊട്ടിലുകളല്ല.
മൂന്നാറിലെ തേയിലത്തൊഴിലാളികളായ അമ്മമാര്‍ പണിയ്ക്കുപോകുന്നേരം കുഞ്ഞുങ്ങളെ നഴ്സറിയിലെ തൊട്ടിലുകളില്‍ കിടത്തും.

ഒരു ആയ നോക്കുവാനുണ്ടാവും.

വൈകുന്നേരം പണികഴിഞ്ഞ് ക്ഷീണിച്ച് വരുന്ന അമ്മമാര്‍ വാതോരാതെ കരയുന്ന അവരവരുടെ കുരുന്നുകളേയും എടുത്ത് കുടിലുകളിലേക്ക് പോകും.

ഞാനും കൂട്ടരും ചെല്ലുമ്പോള്‍ കുഞ്ഞുങ്ങള്‍ സമാധാനപ്രിയരും പുഞ്ചിരിതൂകുന്നവരും ആയിരുന്നു..

Sunday, October 19, 2008

പ്രവാസഭൂവില്‍ പട്ടാപകലൊരു ആത്മഹത്യ!!

ആത്മഹ്യാശ്രമം പോലും കൊടും‌പാപം ആയിട്ടുള്ള പ്രവാസഭൂവില്‍ പട്ടാപകലൊരു ആത്മഹത്യ അരങ്ങേറിയിരിക്കുന്നു! ഇതാ ഇവിടെ ഇങ്ങനെ...അതൊരു പാവം പാവം ടെഡ്ഡിബിയറായിരുന്നു. നല്ലകാലം ഈ ഫ്ലാറ്റിലെ കുഞ്ഞോമനകളുടെ അരുമയായൊരു ടെഡ്ഡിക്കരടിക്കുട്ടന്‍ ഒടുവില്‍ എന്തിനീ കടും‌കൈ ചെയ്തു എന്റീശ്വരാ..! ഒരു ഷെഡ്ഡിവള്ളിയില്‍ ടെഡ്ഡിബിയറിന്റെ ഡെഡ്ബോഡി വെയിലേറ്റ് മാസങ്ങളോളം സ്പോട്ടില്‍ തന്നെ തൂങ്ങിയാടിക്കിടക്കുന്നു.. പാവം ഡിയര്‍ കരടി..

Friday, October 3, 2008

പുകഞ്ഞുപോയ ആയുസ്സുകള്‍...

ഇതും ഒരു ചട്ടി, കുറ്റിച്ചട്ടി!മുളങ്കാലില്‍ താങ്ങിനിര്‍ത്തിയ സിഗരറ്റുകുറ്റിച്ചട്ടി..


ഈ ചട്ടിയെ കിട്ടിയത് നമ്മുടെയെല്ലാം പ്രിയങ്കരനായിട്ടുള്ള ഒരു ദുബായ് ബ്ലോഗന്‍ന്റെ (?) അധോലോകമുറ്റത്തുവെച്ച്.. 
(ആ ബ്ലോഗന്‍ ആരാന്ന് ഞാന്‍ പറഞ്ഞാല്‍ ഇതേപോലെ ഞമ്മളേയും പുകച്ചുകളയും!)

Thursday, September 25, 2008

സിദ്ധാശ്രമം ഒരു നിഗൂഢസ്മാരകം!

മാവൂര്‍ റോഡ് വഴിവന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കഴിഞ്ഞ് ഒരു കീ.മീ കഴിഞ്ഞെത്ത്യാല്‍ ഒരു സിനിമാ കൊട്ടക (സരോജ് ടാക്കീസ്) കാണാം. ഈ കൊട്ടകയുടെ ഏതോ ഭാഗത്തായിട്ട് വരും ഞാന്‍ വസിക്കുന്ന ഭവനം. -:) (ഞാന്‍ പറഞ്ഞുവരുന്നത് അതിനെപറ്റിയല്ല).


പിന്നേം മുന്നോട്ട് ഇറക്കമിറങ്ങി വരുമ്പോള്‍ വലതുഭാഗത്തായിട്ട് കാണുന്ന ഭംഗിയുള്ള ഒരു കൊച്ചു ഓലവട്ടവീട് ശ്രദ്ധിച്ചില്ലേ.. വട്ടത്തില്‍ ഓലമേഞ്ഞതും നാലു കൊച്ചുവാതിലുകശ് ഉള്ളതുമായ പച്ചക്കുമ്മായം പൂശിയ വട്ടവീട്! ചുമരില്‍ നടുക്കായിട്ട് അറബിഅക്ഷരങ്ങല്‍ വരച്ചിട്ടിരിക്കുന്നു, സമീപം കല്‍‌പടവുകളുള്ള കിണറില്‍ വറ്റാത്ത കുളിരേകും ദാഹജലം. വഴിയാത്രക്കാര്‍ക്ക് യഥേഷ്‌ടം ദാഹശമനത്തിനത് ശേഖരിച്ചുവെച്ച 'പിടാവ്' (സിമന്റ് ഭരണി). അതിലേപോകുമ്പോഴെല്ലാം ഞാനും കൗതുകമോടെ അവിടെ നിന്നുനോക്കാറുണ്ട്.


ഈ സിദ്ധാശ്രമത്തിന്റെ ചരിത്രം ഈയ്യിടെയാണ്‌ അറിയുന്നത്.
ഇവിടെ എവിടേനിന്നോ വന്നെത്തിയ ഒരു മുസ്ലീം സിദ്ധന്‍ തപസ്സുപോലെ ഉപവാസമൊക്കെയായി കഴിഞ്ഞുകൂടിയിരുന്നത്രെ. ഒരു സൂഫിവര്യന്‍ ആയിരുന്നു അതെന്നും ഐതിഹ്യമുണ്ട്.


ആ സൂഫിവര്യന്‍ സദാനേരവും ഖുര്‍‌ആന്‍ പാരായണം ചെയ്ത് കാലങ്ങളോളം ഇവിടെ വസിക്കുവാന്‍ വേണ്ടി സ്വയം കെട്ടിപ്പടുത്ത് മേഞ്ഞതാണ്‌ നാം ഇപ്പോള്‍ കാണുന്നത്..
ഇദ്ദേഹം പരിപൂര്‍‌ണ നഗ്നനായിക്കൊണ്ട് മന്ത്രിച്ചുകൊണ്ട് ഒരേപോസില്‍ ചമ്രം പടിഞ്ഞ് ദിനങ്ങളോളം ഇരിക്കാറുണ്ടായിരുന്നത്രെ. ഇത് കാണാന്‍ ത്രാണിയില്ലാത്ത, ഇഷ്‌ടമില്ലാത്ത പരിസരവാസികള്‍ ഒടുവില്‍..
ഇന്ദിരാഗാന്ധി ഭരിച്ചകാലത്തെ അടിയന്തിരാവസ്ഥ സമയത്ത് പോലീസില്‍ സിദ്ധനെ ഒറ്റിക്കൊടുക്കുകയും
പോലീസെത്തി ഈ നഗ്നനായ സൂഫിസിദ്ധനെ തൂക്കിയെടുത്ത് എങ്ങോട്ടോ പോയിമറയുകയും ആണുണ്ടായതത്രേ.

പിന്നീടാരും സൂഫിയെപറ്റി ഒരു വിവരവുമറിഞ്ഞില്ല. എല്ലാത്തിനും മൂകസാക്ഷിയായി ഇന്ന് ഈ സിദ്ധാശ്രമവും പരിസരത്തെ വറ്റാക്കിണറും മാത്രം അതിജീവിച്ചു നില്‍ക്കുന്നു.

Monday, September 22, 2008

പ്രായം മൂത്ത കളിമണ്‍ പ്രതിമകളേ..

ഒറ്റകൊമ്പന്‍ മാനേ മധുരകരിമ്പേ..വിഷണ്ണനായ നായ്‌ക്കുട്ടീ..മെലിഞ്ഞ മൊതലാ..കൈ പോയ കുട്ടീ..


ഇക്കാണുന്ന മാന്‍, നായ്‌ക്കുട്ടീ, മൊതല, കൈ പോയ കുട്ടീ എന്നിവ ബ്രിട്ടീഷുകാര്‍ ഭരിച്ചകാലത്ത് കളിമണ്ണില്‍ ഉണ്ടാക്കപ്പെട്ടവയാണ്‌. സുപ്രസിദ്ധനടി കെ.ആര്‍.വിജയയുടെ ഉടമസ്ഥതയിലുള്ള ഫറോക്ക് കെ.ആര്‍.വി.ഓട്ടുകമ്പനിവളപ്പില്‍ നിന്നും റെറ്റിനയില്‍ പൊതിഞ്ഞെടുത്തവ.

Friday, September 12, 2008

എന്നെ ആരെങ്കിലും ഒന്നു കുളിപ്പിച്ചുതര്വോ..!

ഒരു പാവം കാര്‍ കിടക്കുന്നകിടപ്പുകണ്ടോ അതും എമറാത്തിന്‍ തലസ്ഥാനമായ അബുദാബീല്‌!


എന്നെ ആരെങ്കിലും ഒന്നു കുളിപ്പിച്ചുതര്വോ..! അല്ലെങ്കിലൊന്ന് പൊടിതട്ടിത്തര്വോ..!


ആ കാറും ഈ കാറുകളെപ്പോലെ ക്ലീന്‍ നീറ്റ് മോഡലായിരുന്നു ഒരുകാലത്ത്.. ഒരുപക്ഷെ, ഉടമ നാട്ടീപോയതാവാം, മടങ്ങിവരാത്തതാവാം, അല്ലെങ്കില്‍ അടവുതെറ്റിച്ചതാവാം, അതുമല്ലെങ്കില്‍ എണ്ണയടിക്കാന്‍ കാശില്ലാതെ നാടുവിട്ടതുമാവാം. കാറേ നീ കിട, വല്ലൊരും വരും നിന്നെ ഹെല്‍‌പാന്‍...!

Sunday, July 13, 2008

മലപ്പുറം ബ്ലോ-നേര്‍ച്ചയില്‍..

ഡി.പ്രദീപ് കുമാര്‍ & കുറുമാന്‍ നമ്പറിറക്കല്‍


തോന്ന്യാസി & കുറുമാന്‍ കൂട്ടിമുട്ടല്‍


മന്‍സൂര്‍ നിലമ്പൂര്‍ (മഴത്തുള്ളിക്കിലുക്കം) & കുറുമാന്‍ തട്ടിമുട്ടല്‍


കുറുമാന്‍ കത്തിഫൈ & ഓഡിയന്‍സ് സഹിക്കഫൈ..

Thursday, June 26, 2008

മൂന്നാര്‍ സീന്‍സ് തുടരുന്നൂ...

വരയാടിനെ കിട്ടീല, കൊച്ചീലെ വരയില്ലാത്ത ആടും കുട്ടീം


മലകള്‍ പുഴകള്‍

ഭൂമിക്ക് കിട്ടിയ സ്‌ത്രീധനങ്ങള്‍
ഈ ഭംഗിയുടെ കയങ്ങളില്‍ പണ്ട് വിനോദയാത്രയ്ക്ക് വന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ പാലം പൊട്ടിവീണ് ഇല്ലാതായിരിക്കുന്നു!

ഈ വഴിയിനിയും വരുവാനൊരു മോഹം..

Friday, June 20, 2008

മൂന്നാര്‍ കാഴ്‌ചകള്‍...

ഈ ലോറിയില്‍ കേറിയാണ് ഞാന്‍ മൂന്നാറില്‍ കാലുകുത്തിയത്! വീരപ്പന്‍‌മീശവെച്ച അണ്ണാച്ചിഡ്രൈവറുടെ പേര് വീരപാണ്ട്യരാജ്.


വീരപാണ്ട്യരാജിന്റെ ശെന്തമിഴ് ‘വെട്ടുകത്തി‘ നിര്‍ബാധം തുടരവേ ഞാന്‍ ബോധം കിട്ടാന്‍ താഴ്‌വാരത്തോട്ട് നോക്കി..


ദൂരെ ദൂരെ പഞ്ഞിക്കെട്ടുപോലെ മേഘക്കൂട്ടം മേഞ്ഞുപോകുന്നതും കണ്ടു.


പെട്ടെന്നായിരുന്നു ഒരു വെള്ളിടി മിന്നിവെട്ടിയത്! ആ മരം ഉലഞ്ഞാടി..


ഇങ്ങരികില്‍, ഇടിമുഴക്കം കേട്ട് ശടുകുടൂ വെള്ളച്ചാട്ടം, തിരിഞ്ഞു നോക്കുമ്പോള്‍..
“കാള വാലുപൊക്കുമ്പഴേ അറിയാല്ലോ അത് എന്തിനാണെന്ന്?“ എന്നും ചോദിച്ച്
മൂന്നാര്‍ പിള്ളേര് പല്ലിളിച്ചു. ഭാഗ്യം ഞാന്‍ കാളയെ വെട്ടിമാറിയതിനാല്‍ മൂത്രം ആകാതെ തടികാത്തു. ഷൂട്ടിംഗ് മുടങ്ങാതെ നടന്നു.

Wednesday, June 18, 2008

പച്ചപ്പുല്‍ചാടിയും എഴുത്തുകാരനാവാനൊരു മോഹവും..!

പച്ചപ്പുല്‍ചാടീ (ഭാഗ്യം‌കൊണ്ട്‌) വന്നല്ലോ!
എഴുത്തുകാരനാകാനുള്ള മോഹം പൂവണിയുമോ?
എന്നിട്ടുവേണം തിന്നുവാനുള്ളവ എന്നും മേടിയ്ക്കാന്‍..

Friday, June 13, 2008

മഴക്കാലമല്ലേ.. മഴയല്ലേ...

മഴക്കാലം വരവായനേരം മഴക്കാറുള്ള ആകാശത്തിനുകീഴില്‍ കണ്ട കാഴ്ചകള്‍.
ജാലകങ്ങള്‍ക്കപ്പുറം..

കോഴിക്കോട് കടാപുറത്തെ കാറ്റാടിമരങ്ങള്‍
ഏറനാടന്‍ മലയോരം
എരഞ്ഞിക്കല്‍ റിവര്‍ റിസോര്‍ട്ട്
ചിമ്മിനിവിളക്ക് തെളിയിക്കാന്‍..

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com