Thursday, September 25, 2008

സിദ്ധാശ്രമം ഒരു നിഗൂഢസ്മാരകം!

മാവൂര്‍ റോഡ് വഴിവന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കഴിഞ്ഞ് ഒരു കീ.മീ കഴിഞ്ഞെത്ത്യാല്‍ ഒരു സിനിമാ കൊട്ടക (സരോജ് ടാക്കീസ്) കാണാം. ഈ കൊട്ടകയുടെ ഏതോ ഭാഗത്തായിട്ട് വരും ഞാന്‍ വസിക്കുന്ന ഭവനം. -:) (ഞാന്‍ പറഞ്ഞുവരുന്നത് അതിനെപറ്റിയല്ല).


പിന്നേം മുന്നോട്ട് ഇറക്കമിറങ്ങി വരുമ്പോള്‍ വലതുഭാഗത്തായിട്ട് കാണുന്ന ഭംഗിയുള്ള ഒരു കൊച്ചു ഓലവട്ടവീട് ശ്രദ്ധിച്ചില്ലേ.. വട്ടത്തില്‍ ഓലമേഞ്ഞതും നാലു കൊച്ചുവാതിലുകശ് ഉള്ളതുമായ പച്ചക്കുമ്മായം പൂശിയ വട്ടവീട്! ചുമരില്‍ നടുക്കായിട്ട് അറബിഅക്ഷരങ്ങല്‍ വരച്ചിട്ടിരിക്കുന്നു, സമീപം കല്‍‌പടവുകളുള്ള കിണറില്‍ വറ്റാത്ത കുളിരേകും ദാഹജലം. വഴിയാത്രക്കാര്‍ക്ക് യഥേഷ്‌ടം ദാഹശമനത്തിനത് ശേഖരിച്ചുവെച്ച 'പിടാവ്' (സിമന്റ് ഭരണി). അതിലേപോകുമ്പോഴെല്ലാം ഞാനും കൗതുകമോടെ അവിടെ നിന്നുനോക്കാറുണ്ട്.


ഈ സിദ്ധാശ്രമത്തിന്റെ ചരിത്രം ഈയ്യിടെയാണ്‌ അറിയുന്നത്.
ഇവിടെ എവിടേനിന്നോ വന്നെത്തിയ ഒരു മുസ്ലീം സിദ്ധന്‍ തപസ്സുപോലെ ഉപവാസമൊക്കെയായി കഴിഞ്ഞുകൂടിയിരുന്നത്രെ. ഒരു സൂഫിവര്യന്‍ ആയിരുന്നു അതെന്നും ഐതിഹ്യമുണ്ട്.


ആ സൂഫിവര്യന്‍ സദാനേരവും ഖുര്‍‌ആന്‍ പാരായണം ചെയ്ത് കാലങ്ങളോളം ഇവിടെ വസിക്കുവാന്‍ വേണ്ടി സ്വയം കെട്ടിപ്പടുത്ത് മേഞ്ഞതാണ്‌ നാം ഇപ്പോള്‍ കാണുന്നത്..
ഇദ്ദേഹം പരിപൂര്‍‌ണ നഗ്നനായിക്കൊണ്ട് മന്ത്രിച്ചുകൊണ്ട് ഒരേപോസില്‍ ചമ്രം പടിഞ്ഞ് ദിനങ്ങളോളം ഇരിക്കാറുണ്ടായിരുന്നത്രെ. ഇത് കാണാന്‍ ത്രാണിയില്ലാത്ത, ഇഷ്‌ടമില്ലാത്ത പരിസരവാസികള്‍ ഒടുവില്‍..
ഇന്ദിരാഗാന്ധി ഭരിച്ചകാലത്തെ അടിയന്തിരാവസ്ഥ സമയത്ത് പോലീസില്‍ സിദ്ധനെ ഒറ്റിക്കൊടുക്കുകയും
പോലീസെത്തി ഈ നഗ്നനായ സൂഫിസിദ്ധനെ തൂക്കിയെടുത്ത് എങ്ങോട്ടോ പോയിമറയുകയും ആണുണ്ടായതത്രേ.

പിന്നീടാരും സൂഫിയെപറ്റി ഒരു വിവരവുമറിഞ്ഞില്ല. എല്ലാത്തിനും മൂകസാക്ഷിയായി ഇന്ന് ഈ സിദ്ധാശ്രമവും പരിസരത്തെ വറ്റാക്കിണറും മാത്രം അതിജീവിച്ചു നില്‍ക്കുന്നു.

Monday, September 22, 2008

പ്രായം മൂത്ത കളിമണ്‍ പ്രതിമകളേ..

ഒറ്റകൊമ്പന്‍ മാനേ മധുരകരിമ്പേ..വിഷണ്ണനായ നായ്‌ക്കുട്ടീ..മെലിഞ്ഞ മൊതലാ..കൈ പോയ കുട്ടീ..


ഇക്കാണുന്ന മാന്‍, നായ്‌ക്കുട്ടീ, മൊതല, കൈ പോയ കുട്ടീ എന്നിവ ബ്രിട്ടീഷുകാര്‍ ഭരിച്ചകാലത്ത് കളിമണ്ണില്‍ ഉണ്ടാക്കപ്പെട്ടവയാണ്‌. സുപ്രസിദ്ധനടി കെ.ആര്‍.വിജയയുടെ ഉടമസ്ഥതയിലുള്ള ഫറോക്ക് കെ.ആര്‍.വി.ഓട്ടുകമ്പനിവളപ്പില്‍ നിന്നും റെറ്റിനയില്‍ പൊതിഞ്ഞെടുത്തവ.

Friday, September 12, 2008

എന്നെ ആരെങ്കിലും ഒന്നു കുളിപ്പിച്ചുതര്വോ..!

ഒരു പാവം കാര്‍ കിടക്കുന്നകിടപ്പുകണ്ടോ അതും എമറാത്തിന്‍ തലസ്ഥാനമായ അബുദാബീല്‌!


എന്നെ ആരെങ്കിലും ഒന്നു കുളിപ്പിച്ചുതര്വോ..! അല്ലെങ്കിലൊന്ന് പൊടിതട്ടിത്തര്വോ..!


ആ കാറും ഈ കാറുകളെപ്പോലെ ക്ലീന്‍ നീറ്റ് മോഡലായിരുന്നു ഒരുകാലത്ത്.. ഒരുപക്ഷെ, ഉടമ നാട്ടീപോയതാവാം, മടങ്ങിവരാത്തതാവാം, അല്ലെങ്കില്‍ അടവുതെറ്റിച്ചതാവാം, അതുമല്ലെങ്കില്‍ എണ്ണയടിക്കാന്‍ കാശില്ലാതെ നാടുവിട്ടതുമാവാം. കാറേ നീ കിട, വല്ലൊരും വരും നിന്നെ ഹെല്‍‌പാന്‍...!

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com