Monday, December 31, 2007

ബൂലോഗരേ, നവവല്‍സരാശംസകള്‍...

ഇക്കൊല്ലത്തെ ഒടുക്കത്തെ കാറ്റ്...


പോയ് വരൂ ദിനകരാ നല്ലൊരു ഉദയത്തിനായ്...


കണ്ണെത്താദൂരേ മറുതീരം, മറുതീരത്തേ കോണില്‍ സംഗമം...


വള്ളം തുഴഞ്ഞക്കരെ പോകാം...


നാളെവരുമ്പോള്‍...


നവമുത്തുകളുമായെത്താം...

Friday, December 21, 2007

ചിത്രങ്ങളെ കൊണ്ടൊരു അവിയല്‍!

മഴയില്‍ പൊലിഞ്ഞൊരു പഴുത്തില!


വെയില്‍ കായുന്നൊരു മല്‍സ്യകന്യക; അരികില്‍ രചിച്ചുവെച്ചൊരു കവിതാപോസ്റ്റും (കടലാസ്സില്‍)..


പണ്ടത്തെ അടുപ്പും കുടുക്കയും...തീവണ്ടിയിലെ തിരക്കിനിടയിലൊരു 'അനോണി'യുടെ മയക്കം..


കടത്തുബോട്ട് (ഫോര്‍‌ട്ട് കൊച്ചിയില്‍)

Friday, November 2, 2007

എരുമക്കൂട്ടം കോഴിക്കോട്ടങ്ങാടീല്‌ പണിമുടക്കി!സായംസന്ധ്യകളിലെന്നും കോഴിക്കോട്ടങ്ങാടിയിലെ തിരക്കേറിയ മാവൂര്‍ റോഡും പാളയം മാര്‍ക്കറ്റും ഒന്നടങ്കം കൈയ്യേറികൊണ്ട്‌ കൂസലില്ലാതെ, അത്രേം നേരം കിട്ടിയ ചപ്പുചവറുകള്‍ ചവച്ചരച്ചുകൊണ്ട്‌ മന്ദം മന്ദം പട്ടാളചിട്ടയില്‍ ലെഫ്‌റ്റ്‌റൈറ്റടിച്ച്‌ നീങ്ങുന്ന കരുമാടിക്കൂട്ടം മറ്റാരുമല്ല - എരുമക്കൂട്ടം തന്നെ!വഴിയില്‍ ബസ്സ്‌ കാത്തുനില്‍ക്കുന്നോരും പോണോരും വാഹനവ്യൂഹവും എന്തിന്‌; കാക്കികളും ട്രാഫിക്കന്മാരുമൊക്കെ കരുമാടിക്കൂട്ടത്തെ കണ്ടാല്‍ വഴിമാറിക്കോളണം, 'ആഹാ, എന്നാ കാണാല്ലോ' എന്ന ഭാവത്തിലൊന്നും മുന്നീനില്‍ക്കാന്‍ നോക്കേണ്ട, യമരാജന്റെ അരുമവാഹനമായ എരുമക്കൂട്ടം വഴിമാറ്റിച്ചോളും! (ഇല്ലേല്‍ കാലില്‍ ആവിയുള്ള അപ്പിയിട്ടത്‌ മാത്രം ഓര്‍മ്മയുണ്ടാവും എന്ന ഭീഷണിയും)എത്ര ചീറിപ്പായും വാഹനങ്ങളുണ്ടേലും വീഥിയില്‍ നടുക്കെങ്കില്‍ ഒത്തനടുക്കുതന്നെ കരുമാടിയെരുമക്കൂട്ടം ഏമ്പക്കമിട്ടിരുന്നോളും, ഗതകാലസ്മരണകള്‍ ഓരോന്നായിട്ട്‌ അയവിറക്കികൊണ്ടവ നേരം വെളുപ്പിച്ചോളും. കൊല്ലങ്ങളായുള്ള ചര്യ നമ്മളായിട്ടെന്തിനാ ഇല്ലാതാക്കുന്നതല്ലേ?
ഒന്നാലോചിച്ചാല്‍ ഇവരൊക്കെ എത്രയോ ഭേതം! തൊട്ടതിനും തട്ടിയതിനും മുട്ടിയതിനും കണ്ണുരുട്ടിയതിനുമെല്ലാം റോഡുപരോധവും ഹര്‍ത്താലും പണിമുടക്കും നടത്തുന്ന നമ്മള്‍ ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രീസിനേക്കാളും 'നീറ്റ്‌'അല്ലേ മിണ്ടാന്‍ വയ്യാത്തയിവ! അതെന്നോ എരുമകള്‌ മനസ്സിലാക്കിയിരിക്കുന്നു എന്നതുപോലും നേതാക്കള്‍ മനസ്സിലാക്കിയില്ലാലോ. :(


"നിങ്ങള്‍ക്കൊന്നും പെരേം കുടീം ഉടമേം ഒന്നൂല്ലേ എരുമകളേ?" - എന്നൊരു വട്ടന്‍ ചീറ്റികൊണ്ടാരാഞ്ഞപ്പോള്‍ ഉത്തരമെന്നപോലെ അവ ഒന്നടങ്കം:

"അമ്പേ.. ബേ. മ്പേ..," എന്നു മുദ്രാവാക്യമുതിര്‍ത്ത്‌ ചാണകമിട്ടുകൊണ്ട്‌ റോഡില്‍ കുത്തിയിരുപ്പ്‌ തുടര്‍ന്നു..

(ബ്ലോഗുലകത്തിനുവേണ്ടി കോഴിക്കോട്ടങ്ങാടിയില്‍ നിന്നും ഏറനാടന്‍)

Monday, October 29, 2007

ഏറനാടന്‍ ചരിതങ്ങളില്‍ പറഞ്ഞിട്ടുള്ള നാട്ടിലൂടെ...

ഏറനാടന്‍ ചരിതങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണിലേക്ക്‌ എത്തുന്നതിനു മുന്നെയുള്ള പ്രസിദ്ധമായ നിലമ്പൂര്‍ തേക്കിന്‍കാട്‌..ചരിതങ്ങളില്‍ പലപ്പോഴായി വന്നിട്ടുള്ള ചാലിയാര്‍ പുഴ..ചിങ്കക്കല്ല് വെള്ളച്ചാട്ടം - ആനകള്‍ വെള്ളം കുടിക്കാന്‍ വരാറുണ്ടിവിടെ..കാട്ടിലൊരു നീരാട്ട്‌ - ഏത്‌ നക്ഷത്രഹോട്ടലിലുണ്ട്‌ ഈ സുഖനീരാട്ട്‌?മഴ വരുന്നു കിഴക്കന്‍ മലയുടെ താഴ്‌വാരത്തിലൂടെ...മഴ വന്നേയ്‌..ഓടിക്കോ..!

Sunday, August 12, 2007

മധുരിക്കും ഓര്‍മ്മകളേ.. മലര്‍മഞ്ചല്‍ കൊണ്ടുവരൂ...

ഞാന്‍ പഠിച്ചിരുന്ന പള്ളിക്കൂടം - ചെട്ടിയങ്ങാടീലെ കല്ലായിസ്‌ക്കൂള്‌.

ആമിന്താത്ത - എന്നെ ചെറുപ്പം തൊട്ട്‌ ഒരുവിധം വലുപ്പം വെക്കുന്നതുവരെ പരിപാലിച്ചിരുന്നു(വര്‍ഷങ്ങളോളം പുരയില്‍ വേലയെടുത്ത്‌ വസിച്ചിരുന്നു)

ബായക്കൊല! (കണ്ടപ്പം ഒരു പൂതി).

ഇതാണാട്‌ - നാടനാട്‌ Or കൊറ്റനാട്‌


(മുന്‍കൂര്‍ ജാമ്യം:- ഇപ്പടങ്ങള്‍ എടുത്തത്‌ സഹോദരനാണ്‌)

Monday, July 23, 2007

അടി-ക്കുറിപ്പ്‌ ഇടാമോ?

'മണല്‍ക്കാറ്റ്‌' സീരിയല്‍ പ്രിവ്യൂ ചടങ്ങില്‍ ഹാജറായ എമറാത്തിലെ ബൂലോഗരാജര്‍ ശ്രീമാന്മാര്‍ അഗ്രജന്‍, കൈതമുള്ള്‌, പട്ടേരി പിന്നെ... കണ്ണട വെച്ചത്‌ ആരെന്നറിയാമെങ്കില്‍ പറയാമോ?


ഇവിടെയിതാ മറ്റൊരു ഗ്രൂപ്പ്‌?! ഇത്തിരിവെട്ടം, മിന്നാമിനുങ്ങ്‌, സൈഫി - ഇനിയെന്ത്‌ മൊഴി വേണമെന്ന ചര്‍ച്ചയാണോ? ആ!

പഴയ സ്‌നേഹിതന്മാര്‍ ഏറെക്കാലത്തിനൊടുവില്‍ കണ്ടുമുട്ടിയ അനര്‍ഘനിമിഷം - ശ്രീ കൈതമുള്ളും കേപീകേ വെങ്ങരയും!

കുറുമാന്‍ പാപ്പരാസികളെ വെട്ടിച്ച്‌ മുങ്ങിക്കളഞ്ഞുവെന്ന വാര്‍ത്ത കിടലമുളവാക്കി. പടം പിടിക്കാനായില്ല.

Sunday, May 27, 2007

മ്യൂസിയം വളപ്പിലെ പകര്‍പ്പ്‌!

കൂട്ടുകാര്‍ രണ്ടുപേര്‍
വഴിതെറ്റിയെത്തി
ഈ മ്യൂസിയം വളപ്പില്‍..
അന്തം വിട്ടു പന്തം കണ്ടതുപോല്‍
നിന്നുപോയ്‌ വലിയ വാതില്‍ക്കല്‍!
ചുറ്റുമവരെ ശ്രദ്ധിക്കാതെ യുവമിഥുനങ്ങള്‍
അവരുടെ നേരമ്പോക്ക്‌ സരസവര്‍ത്തമാനത്തിലും..


പകച്ചുപോയ കുട്ടികള്‍ രണ്ടും
ഒന്നൂടെ പകച്ചതോ
ഈ പീരങ്കി കണ്ടപ്പോളാണോ?

അവര്‍ക്കറിയില്ലാ ഈ പീരങ്കി
ചത്തിട്ടൊരുപാട്‌ കാലമായെന്നത്‌..

Monday, May 14, 2007

ചാലിയാര്‍ പുഴ പിന്നേയുമൊഴുകീ...

ഇപ്പോള്‍ ഈ വേനല്‍കാലത്ത്‌ ചാലിയാര്‍ കളകളസ്വരമുള്ള പാദസരമിട്ട്‌ മെലിഞ്ഞൊഴുകുന്ന ഒരു സുന്ദരിയായിട്ടുണ്ടാവാം.. ചാലിയാറിലെ ഓരോ ഓളത്തിനുമോരോ കഥകള്‍ പറഞ്ഞൊഴുകാനുണ്ടാവാം..

ഈ നാടന്റെ ജന്മനാടായ നിലമ്പൂരിലെ കോവിലകത്തെ കടവിലെ വയസ്സന്‍-ആല്‍മരത്തിനരികില്‍ നിന്നും 'ക്ലിക്കിയ' പടം!

(ഏറനാടന്‍ ചരിതങ്ങളില്‍ തുടരനായിട്ടെഴുതിയ മീന്‍കാരന്‍ അബു
ഭാനുപ്രിയതമ്പ്രാട്ടിയെ രക്ഷിച്ചെടുത്തത്‌
ദേ.. ആ കാണുന്ന കുളിക്കടവില്‍ നിന്നായിരുന്നു...!)

Monday, May 7, 2007

സന്ധ്യാനേരം കടപ്പുറത്തൊരു ബാലന്‍!

"നേരം മോന്തിയായി മോനേ! വേഗം വീട്ടില്‍ വാ.."

"ഇല്ലമ്മേ.. ഇച്ചിരിനേരം കൂടി കൂട്ടുകാരുടെ കളികണ്ടോട്ടേ.."

"ഇനി പോവാംല്ലേ? സൂര്യനും പോണൂ.. മുഖം ശരിക്കും പതിയോ ഏട്ടാ?"

Wednesday, May 2, 2007

ചെമ്പകമല്ല, ചെമ്പരത്തിയല്ലാ.. പിന്നെയോ?

ഈ പൂക്കള്‍ ഏതെന്നറിയാതെ
പിടിച്ചെടുത്തു ഞാനെന്‍ ഫോട്ടോപെട്ടിയില്‍
ഇരിക്കുന്നതങ്ങ്‌ തിരോന്തരം മ്യൂസിയം വളപ്പിലും..


ഇതിന്‍ പേരറിയാമോ പ്രിയകൂട്ടുകാരേ(രികളേ)?
ഒന്നുറപ്പാണിവ സുല്ലിന്‍ ചെമ്പകമല്ലാ
ചെമ്പരത്തിയുമല്ലാ..

Tuesday, May 1, 2007

ദൂതുപോകും രാജഹംസമേ...


ഒരു അരയന്നം ഒറ്റപ്പെട്ട്‌ ചിന്താവിഷ്‌ടയായി നീങ്ങുന്നു. ചോദിക്കാന്‍ അവരുടെ ഭാഷ അറിയില്ല. പ്രണയിതാക്കളുടെ ഭാഷാതീതമായ ദൂതുകള്‍ കൊണ്ടുപോകും ഹംസങ്ങള്‍ക്ക്‌ എന്തിനിത്ര പരിഭവം!

(ദോഹാ സൂവില്‍ വെച്ച്‌ പിടിച്ചതീ രംഗം)

Sunday, April 29, 2007

ഈ വലയില്‍ വല്ലതും തടയുമോ?

"കാറ്റും മഴയും വരുന്നു. വലയില്‍ വല്ലതും തടയുമോ? കുഞ്ഞുങ്ങള്‍ പട്ടിണിയാണേയ്‌.."

ആലുവയിലൊരിടത്ത്‌ ഒരോണപാട്ടിന്‍ ഷൂട്ടിംഗിനു പോയപ്പോള്‍, പെരിയാറിന്‍ തീരത്ത്‌ മഴ പെയ്യുമ്പോള്‍ എടുത്ത 'വലവീശല്‍ രംഗം'. (ഖത്തറിലെ 'ഗള്‍ഫ്‌ ടൈംസില്‍' Pic of the Week ആയിവന്നിരുന്നുവിത്‌)

Wednesday, April 25, 2007

കാറ്റാടിത്തണലും തണലത്തൊരു...


(2003-ല്‍ ദോഹയില്‍ വസിക്കുന്ന കാലം, കാഴ്‌ചബംഗ്ലാവില്‍ എന്റെ ശ്രദ്ധ ഇതിലുടക്കിനിന്നു!)

ആ ചാമരം ചാചാമരം
ഈ മരത്തിന്‌ നിമിഷനേരം
കണ്ണില്‍ തങ്ങിനില്‍ക്കാന്‍ മേലാ..

മനുഷ്യജന്മം ഒരു സമയത്ത്‌ ഇലപൊഴിഞ്ഞ്‌ ഒറ്റപ്പെട്ട ഉണക്കമരം പോലെയാവും. അതിലൊരു ഇല തളിര്‍ക്കുന്ന, കായ്കനികള്‍ ഉണ്ടാവുന്ന, അവ തേടി പറവകള്‍ വന്നണയുന്ന സുദിനവും ഉണ്ടാവാം. അല്ലേ?

Sunday, April 22, 2007

വേളിക്കായലില്‍ ഓളം തള്ളുമ്പോള്‍...

"വേളിക്കായലില്‍ ഓളം തള്ളുമ്പോള്‍
ഓര്‍ക്കും ഞാനെന്റെ മാരനെ.."

നേരം വെളുത്തുവരും നേരം വേളിക്കായലിന്‍ മുകളിലൂടെ തീവണ്ടി കൂവിപായുമ്പോള്‍ റെറ്റിനയില്‍ പതിഞ്ഞൊരു ചിത്രം..

Thursday, April 19, 2007

സുല്ലിനു സ്വന്തമായ തെങ്ങിന്‍ തോപ്പ്‌!കോഴിക്കോട്‌ ടു തിരുവനന്തപുരം റൂട്ടില്‌ കണ്ണൂര്‌ എക്‌സ്‌പ്രസ്സില്‌ പോവും നേരം കണ്ണിലുടക്കിയ സുല്ലിന്റെ തെങ്ങിന്‍ തോപ്പ്‌!
സുല്ലില്ലാത്ത നേരം നോക്കി കാമറയില്‍ ഒരു ക്ലിക്ക്‌! തേങ്ങയടക്കം തോപ്പ്‌ കാമറയ്‌ക്കുള്ളിലായ്‌.

സുല്ലേ മാപ്പേ..

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com