Wednesday, March 26, 2008

പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്‍


ഇവനാണ് പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്‍. ഒരുകാലത്ത് കോഴിക്കോട്ടെ പെരുമനിറഞ്ഞ സംഗീതസദസ്സുകളില്‍ നിറഞ്ഞുനിന്ന സാന്നിധ്യം, ഇന്നിവന്‍ വെറുമൊരു കാഴ്‌ചവസ്തു മാത്രം. ഐപോഡിനും സീഡി പ്ലയറിനും വഴിമാറി കൊടുത്ത അവരുടെയൊക്കെ ഉപ്പൂപ്പ!
ഇതും പാട്ടുപെട്ടി

‘പാട്ടുപെട്ടികള്‍ വാങ്ങുവാനാരും വരുന്നില്ലേ പടച്ചോനേ!‘- വില്‍‌പനക്കാരന്‍ കല്ലായിക്കാരന്‍ മുഹമ്മദ്‌കോയ പെരുവഴിയില്‍ കണ്ണും നട്ട്...

Monday, March 24, 2008

ചിത്രകാരന്‍ ദേ ഇങ്ങനെ ഇരിക്കും!!

സദസ്സിലെ ഭാവി ബൂലോഗര്‍

കണ്ണൂരാന്‍’സ് ബൂലോഗവിവരണം കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി നോക്കിനില്‍ക്കുന്നു, ഒപ്പം സദസ്സും...

ശില്‍‌പശാലയിലെ ആദ്യബ്ലോഗന്‍ ശ്രീ പ്രദീപ് കുമാറിന് ടിപ്സ് കൊടുക്കുന്ന കണ്ണൂരാനും അത് കണ്ട് അടുത്ത ബ്ലോഗ് നിര്‍മ്മിക്കാനുള്ള ഊറ്റത്തോടെ ഉഷടീച്ചറും കൂട്ടരും...

ഉഷടീച്ചറുടെ ബ്ലോഗും റെഡി. കണ്ണൂരാന്‍ മാഷിന്റെ റോളില്‍ സമീപം...

കണ്ണൂരാന്‍ അറ്റ് ക്ലാസ്സ്..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അറ്റ് ക്ലാസ്സ്

നാസര്‍ കൂടാളി അറ്റ് ബെഞ്ച് & ഡെസ്ക്...

ചിത്രകാരന്‍ ദേ ഇങ്ങനെ ഇരിക്കും!! (99% ആ ചാക്ക് മാറ്റിയാല്‍ കാണാം..)

Tuesday, March 18, 2008

പുലി നിരോധിത മല!!

കോഴിക്കോട്‌ ഇങ്ങനെയൊരു മലയുണ്ട്‌. മെഡിക്കല്‍ കോളേജ്‌ കോമ്പൗണ്ടിലാണത്‌!
ദേ കണ്ടില്ലേ..ഏതോ രസികന്റെ ഭാവനാവിലാസം വിളയാടിയപ്പോള്‍ ഈ ബോര്‍ഡിലെ 'പുകവലി നിരോധിത മേഖല' ഇപ്പടിയായി തീര്‍ന്നു!
മലയാളി എന്നും എവിടേയും രസികാളി തന്നെ എന്നതില്‍ നോ ഡൗട്ട്‌!

നാട്ടില്‍ പലയിടത്തും പുലി ഇറങ്ങുന്ന കാലമായത്‌ കൊണ്ടാവാം.. ഇന്നത്തെ പത്രത്തിലും ഉണ്ട്‌ ഒരു പുലി!

(വയനാട്ടിലെ പുലിഫോട്ടോയ്‌ക്ക്‌ കടപ്പാട്‌: മാതൃഭൂമി സൈറ്റ്‌)

Monday, March 17, 2008

മൂന്നാറിന്‍ പൂക്കള്‍, കായ്‌കള്‍.

വാനരമുഖ പൂവ് (ശരിപ്പേര്‍ തെരിയാത്..)തീ പൂവ് (യഥാര്‍ത്ഥനാമം അനന്തം അക്‌‌ഞാതം..)വേലി പൂവ് (തോട്ടത്തിന്റെ വേലിയിലാണിത് കണ്ടത്!)അന്തൂറിയം തന്നെ! (നോ ഡൗട്ട്)ഈ കായ്/ഫലം/പഴവര്‍ഗം എന്തെന്നറിയാന്‍ ഞാനും കൂട്ടരും കടിച്ചു നോക്കി, രുചിച്ചു നോക്കി
ഒടുവില്‍ ഒരു നിഗമനത്തില്‍ എത്തി. ഇവന്‍/ഇവള്‍/ഇത് 'പ്ലം' കുടുംബത്തില്‍ പെട്ടത് തന്നെ!


Saturday, March 15, 2008

യുവതിയുടെ ഒരു കാല്‍ കിടക്കുന്നു!

ദേ കണ്ടോ! വിദേശവനിതയുടേതാണെന്നോ, തെറ്റിദ്ധരിക്കാതെ..!ഉടന്‍ തെളിയും, ധൃതി വേണ്ട എന്തെന്നത് ഇപ്പോളറിയാന്നേ..അയ്യേ.. ഇതായിരുന്നോ!
മൂന്നാറിലെ ഒരു ബോണ്‍സായ് ചെമ്പകത്തൈ ആണോ! അല്ലേ? എനി‍ക്കറിയത്തില്ല...
അറിയാവുന്നവര്‍ പറയുമെന്ന് കരുതട്ടെ...

Thursday, March 6, 2008

ചില മൂന്നാര്‍ കാഴ്‌ചകള്‍..


പുഴയൊഴുകും വഴി...


മലകള്‍.. പുഴകള്‍..
ഭൂമിയ്ക്ക് കിട്ടിയ സ്ത്രീധനങ്ങള്‍...


മൂന്നാര്‍ താഴ്വരയില്‍ മേയും പശുക്കള്‍..


ഞങ്ങള്‍ക്കെന്താ മൂന്നാറില്‍ ഹണിമൂണാഘോഷിച്ചാല്‍?


മൂന്നാറിലെ ഒരു ആറ്..

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com