Sunday, May 18, 2008

തെരുവുപാട്ടുകാര്‍ (ഫോട്ടോ+വീഡിയോ)

ഒരു ചാണ്‍ വയറിനുവേണ്ടി പാടട്ടെ ഞങ്ങള്‍...
പാടാം ഈ ഗാനം,
ഇന്നലെകള്‍ ഇതുവഴിയേ പോയീ,
നൊമ്പരമാം പൊന്നുഷസ്സും പോയീ,
പാടാം ഈ ഗാനം..
ഞങ്ങളുടെ പാട്ട് ഒന്നുകാണൂ, വല്ലതും ഇട്ടുപോകൂ ബൂലോഗരേ..

Saturday, May 10, 2008

പാലാപ്പീസും പുലിബോര്‍ഡും!!!

പാലാപ്പീസ് എവിടെയെന്ന് ഇതാ ചൂണ്ടുപലകയില്‍!!
മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് പാല്‍ വാങ്ങുവാന്‍ പാത്രങ്ങളുമായി പാല്‍ ബൂത്ത് തേടിപ്പോകുന്ന പാവങ്ങള്‍ ‘പാലാപ്പീസിലേക്കുള്ള ചൂണ്ടുപലക നോക്കി ചൂണ്ടുവിരല്‍ മൂക്കത്ത് വെച്ച് വാപൊളിച്ചു പോകാറുണ്ട്.
പാലാപ്പീ‍സ് തപ്പിപ്പോയാല്‍ കുറച്ചപ്പുറം ഇങ്ങനെയൊരു ബോറ്ഡ് കണ്ട് ഞെട്ടിവിറക്കും!! (ഈ പുലിബോര്‍ഡ് വീണ്ടും പോസ്റ്റുന്നു)

Tuesday, May 6, 2008

സിനിമാകൊട്ടക v/s സിനിമാതീയേറ്റര്‍ & മാര്‍‌ജാരന്‍സ്!!

എന്റെ വീടിന്റെ അടുക്കളയില്‍ നിന്നുള്ള ദൃശ്യം. മതിലിനപ്പുറം സരോജ് സിനിമാകൊട്ടകയാണ്. മതിലില്‍ വിശ്രമിക്കുന്ന മാര്‍ജാരന്‍സ്. ക്ലോസ് ഷോട്ട്!
മാര്‍ജാരന്‍സ് + സിനിമാകൊട്ടക ലോംഗ് ഷോട്ട്!
മാര്‍ജാരന്‍സ് വിശ്രമിക്കുന്നത് സിനിമാകൊട്ടകയില്‍ വല്ലപ്പോഴും ഓടുന്ന പടങ്ങളിലെ പാട്ടുകള്‍ കേട്ട്. മിഡ് ഷോട്ട്!
പണ്ട് മലപ്പുറം ജില്ലേലെ നെലമ്പൂര്‍ തറവാട്ടുപുരയിലെ കുട്ടിക്കാലത്ത് മതിലനപ്പുറത്തെ മുസ്ലീം പള്ളിയിലെ 5 നേരം വാങ്കുവിളി കേട്ടായിരുന്നു കഴിഞ്ഞതെങ്കില്‍; ഇവിടെ കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ അതിര്‍ത്തീല് 3 നേരം സിനിമാ ശബ്‌ദരേഖ കേട്ടാണ് ഞാനും വീട്ടുകാരും കഴിയുന്നത്! (3 നേരം ഷോ കളിക്കുന്നത് മിനിമം 10 ആളെങ്കിലും കൊട്ടകേല് കേറിയാല്‍ മാത്രം! 2 ദിവസം കൂടുമ്പോള്‍ പഴേ തമിഴ് പടം മാറിവരും ഇക്കൊട്ടകേല്. ആളില്ലാഞ്ഞിട്ട് ഇന്ന് ഷോ ഇല്ല) സൂം ഷോട്ട്!
അത് അവിടെത്തെ കഥ. ഇതാ ഇവിടെ സിറ്റീല് ഒരു തീയേറ്റര്‍. ടിക്കറ്റ് കിട്ടാനേയില്ല. ഹൌസ്‌ഫുള്‍! മുപ്പതുകൊല്ലം ആയിട്ടും ‘അണ്ണനും‘ ‘തമ്പിയും‘ കളിക്കളം വിടാതെ കൊച്ചുസുന്ദരികളുമായി അടിച്ചുപൊളിച്ച് ഡപ്പാം‌കുത്തും കളിച്ച് തിയ്യേറ്ററില്‍ ആളെക്കൂട്ടുന്നു! ഹല്ലപ്പിന്നെ! സൂം ഇന്‍ ഷോട്ട്!



Sunday, May 4, 2008

കോവൂര്‍ ലൈബ്രറി കമ്പ്യൂട്ടര്‍‌വല്‍ക്കരിച്ചു, ഇന്റര്‍‌നെറ്റും കിട്ടി.

ഇന്ന് കാലത്ത് പത്തര മണിക്ക് കോഴിക്കോട് കോവൂര്‍ ലൈബ്രറി കമ്പ്യൂട്ടര്‍‌വല്‍ക്കരിക്കുകയും ഇന്റെര്‍‌നെറ്റ് സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ബൂലോഗത്തിന് പ്രതിനിധീകരിച്ചുകൊണ്ട് ആരോരുമറിയാതെ ഞാനും ചടങ്ങില്‍ പങ്കെടുത്തു.

പതീനായിരത്തോളം പുസ്തകങ്ങളും പതിനഞ്ചോളം ആനുകാലികങ്ങളും പതിനൊന്ന് ദിനപത്രങ്ങളും അഞ്ഞൂറോളം മെമ്പറന്മാരുമുള്ള മുപ്പത് വര്‍ഷത്തിലധികം പാരമ്പര്യമുള്ള കോവൂര്‍ ലൈബ്രറിയില്‍ ഇന്നാണ് ഐടി യുഗം പടികയറിയെത്തുന്നത്!

ബൂലോഗത്തെക്കുറിച്ച് അതിന്റെ ഭാരവാഹികളോടെങ്കിലും വിവരിച്ചുകൊടുക്കാനും അറിയാവുന്നവിധം മനസ്സിലാക്കിക്കൊടുക്കാനും ഞാന്‍ ഭഗീരഥപ്രയക്നം ചെയ്തു. അവരെന്നോട് പറ്റുമെങ്കില്‍ സദസ്യര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സൌമനസ്യം കാണിച്ചെങ്കിലും വിശിഷ്‌ട വ്യകതികളുടെ പ്രഭാഷണപരമ്പരയ്ക്ക് കളങ്കമാവുമോ, സമയം അതിക്രമിച്ചെങ്കിലോ എന്നാലോചിച്ച് പിന്നീടൊരിക്കല്‍ വേണ്ടപ്പെട്ട ബൂലോഗപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആവാമെന്ന് ഉറപ്പുനല്‍കി പോരുകയായിരുന്നു ചെയ്തത്.

കമ്പ്യൂട്ടര്‍ ഉല്‍ഘാടനം (കമ്പ്യൂട്ടര്‍ തല്‍ക്കാലമില്ലാതെ!) ശ്രീ ബാലന്‍ മാസ്റ്ററും ഇന്റെര്‍നെറ്റ് ഉല്‍ഘാടനം (വളരെ നല്ല പ്രസംഗത്തിലൂടെ) ബഹു. ഡെപ്യൂട്ടി മേയര്‍ ശ്രീ പി.എ.ലത്തിഫും നിര്‍വഹിച്ചു. ഇന്റെര്‍നെറ്റ് ഒരു ‘നെറ്റ്’ ആണെന്നും അത് വേണ്ടവിധം ഉപയോഗിച്ചാല്‍ ‘നെറ്റി’ല്‍ കുരുങ്ങാതെ ഫലപ്രദമാക്കാമെന്നും ശ്രീ ലത്തീഫ് പറഞ്ഞു. വിരല്‍‌ത്തുമ്പില്‍ എത്തുന്ന വിവരങ്ങളെല്ലാം ആധികാരികതയോ വസ്തുനിഷ്ടമോ എന്ന് കണ്ണടച്ച് വിശ്വസിക്കാനാവില്ലെങ്കിലും നെറ്റിലെ ഏത് വിവരങ്ങള്‍ക്ക് പിന്നിലും ഒരു വ്യക്തിയുടെ സ്വന്തം കാഴ്ചപ്പാടുകളോ സ്വാര്‍ത്ഥതാല്പര്യമോ കാണുമെങ്കിലും അത് കണ്ടറിഞ്ഞ് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന് അദ്ധേഹം അറിയിച്ചു.

നാട്ടിന്‍‌‌‌പുറങ്ങളിലെ വായനശാലകളില്‍ ഐടി യുഗം തുടങ്ങുന്നത് നല്ലതുതന്നെ. ബ്ലോഗുകളും അങ്ങിനെ വായനശാലകളിലൂടെ പ്രചുരപ്രചാരം നേടുമാറാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം അല്ലേ?

N.B:- ഇത് തികച്ചും എന്റെ മാത്രം കാഴ്ചപ്പാടാണ്. ഒരിക്കലും ഒരു ‘അക്കാഡമി’ക്കും ഇക്കാര്യത്തില്‍ ഇപ്പോള്‍ പങ്കില്ല എന്നറിയിച്ചോട്ടെ.

Friday, May 2, 2008

പുസ്തക കച്ചോടം പൊടിപൊടിക്കുന്നു!

മുത്തശ്ശിക്കും വേണം പുസ്തകം! ബൂലോകത്തിന്നും കാണുന്ന അപൂര്‍വകാഴച.



പമ്മന്‍ പുസ്തകങ്ങളില്‍ പമ്മിനോക്കുന്ന യുവതലമുറകളേയും റെറ്റിനയില്‍ പൊതിഞ്ഞെടുത്തു.




ഓശാരത്തില്‍ ഒരു പുസ്തകം വായിച്ചുതീര്‍ക്കാം ഫ്രീയായിട്ടുതന്നെ!


കോഴിക്കോട്ടെ സെക്കന്റ് ഹാന്‍ഡ് പുസ്തകശാലയിലൊരിടത്തെ കാഴ്ചകള്‍..

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com