Monday, October 29, 2007

ഏറനാടന്‍ ചരിതങ്ങളില്‍ പറഞ്ഞിട്ടുള്ള നാട്ടിലൂടെ...

ഏറനാടന്‍ ചരിതങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണിലേക്ക്‌ എത്തുന്നതിനു മുന്നെയുള്ള പ്രസിദ്ധമായ നിലമ്പൂര്‍ തേക്കിന്‍കാട്‌..



ചരിതങ്ങളില്‍ പലപ്പോഴായി വന്നിട്ടുള്ള ചാലിയാര്‍ പുഴ..



ചിങ്കക്കല്ല് വെള്ളച്ചാട്ടം - ആനകള്‍ വെള്ളം കുടിക്കാന്‍ വരാറുണ്ടിവിടെ..



കാട്ടിലൊരു നീരാട്ട്‌ - ഏത്‌ നക്ഷത്രഹോട്ടലിലുണ്ട്‌ ഈ സുഖനീരാട്ട്‌?



മഴ വരുന്നു കിഴക്കന്‍ മലയുടെ താഴ്‌വാരത്തിലൂടെ...



മഴ വന്നേയ്‌..ഓടിക്കോ..!

25 comments:

  1. ഒരു ഫോട്ടോപോസ്റ്റ്‌:"ഏറനാടന്‍ ചരിതങ്ങളില്‍ പറഞ്ഞിട്ടുള്ള നാട്ടിലൂടെ..."

    ReplyDelete
  2. തേങ്ങ ഞാന്‍ ഉടച്ചു “ഠോ”

    നല്ല ചിത്രങ്ങള്‍ ഏറനാടാ

    ReplyDelete
  3. ചിത്രങ്ങള്‍ മനോഹരം..

    ReplyDelete
  4. മാഷേ, റൂട്ട്മാപ്പ്, താമസിക്കാന്‍ കൊള്ളാവുന്ന ഹോട്ടലുകള്‍ എന്നിവയും താ.

    ReplyDelete
  5. ന‌ല്ല ഫോട്ടോക‌‌ള്‍ ഏറനാട‌ന്‍

    ReplyDelete
  6. മാഷേ...

    സൂപ്പര്‍‌!!!

    ആ പുഴ നന്നായി ഇഷ്ടപ്പെട്ടു.

    :)

    ReplyDelete
  7. ഹൊ ഇതൊക്കെയുള്ള സ്ഥലത്തു താമസിച്ചാല്‍ ഞാനും ഏറനാടന്‍‌ജീയെപ്പോലെ ബ്ലോഗെഴുതിയേനെ...! ചുമ്മാ...

    ReplyDelete
  8. അതേ, ഇങ്ങോട്ട് പോകാനുള്ള വഴി, താമസിക്കാനുള്ള സൌകര്യങ്ങള്‍ എല്ലാം ഒന്നു ഡീറ്റെയില്‍ ആയിട്ട് പറഞ്ഞേ.

    വെറുതെ മനുഷ്യനെ കൊതിപ്പിക്കാന്‍ എറങ്ങിയേക്കുവാ,

    ReplyDelete
  9. വെറുതെ മനുഷ്യനെ കൊതിപ്പിക്കാന്‍...

    ReplyDelete
  10. ചാത്തനേറ്: ആ മരക്കൂട്ടങ്ങളുടെ തണുപ്പ് ഫീലാവുന്നു.

    ReplyDelete
  11. കൊള്ളാം!
    പക്ഷെ, രോമാവ്രതമായ ആകാശം മാത്രം കണ്ടില്ല... :)

    ReplyDelete
  12. ഏറനാടാ,

    വളരെ ഭംഗിയുള്ള ചിത്രങ്ങള്‍ :)

    വല്ലപ്പോഴുമെല്ലാം ഞാന്‍ അവിടെ വന്നിട്ടുണ്ടെങ്കിലും ഇവിടൊന്നും പോയിട്ടില്ല :)

    ReplyDelete
  13. Wonderful and beautiful pics Eraa
    i have also some which i took from athirappilly waterfall
    :)
    upaasana

    ReplyDelete
  14. എനിക്കും അതേ പറയാനുള്ളൂ,
    ചുമ്മാ കൊതിപ്പിച്ചു ഏറനാടാ:)

    ReplyDelete
  15. ഏറനാട് മനോഹരം... കാണേണ്ട സ്ഥലങ്ങള്‍ കാണാന്‍ ഒരു യോഗം വേണം... പൊതുയോഗത്തില്‍ പങ്കെടുക്കാനേ എനിക്കൊക്കെ വിധിച്ചീട്ടുള്ളു.

    ReplyDelete
  16. പ്രിയപ്പെട്ട ഏറനാടാ....
    ഏതൊക്കെയോ വഴികളിലൂടെ ഇവിടെയെത്തി.
    ചിത്രങ്ങള്‍ മനോഹരം..!

    കണ്ടവ മനോഹരം .. കാണാത്തവ അതി മനോഹരം ...!
    അതിനാല്‍ ബാക്കി കൂടി പ്രതീക്ഷിക്കുന്നു....
    എല്ലാ നന്മകളും .........

    ReplyDelete
  17. നന്നായിട്ടുണ്ട്... ഏറനാട്... :)

    ReplyDelete
  18. മൂവന്തിപോലെ ഇരുളുന്ന മാനം കണ്ട്‌
    നടുമുറ്റത്തുടെ ഓടിക്കിതച്ച്
    അഴികള്‍ക്കിടയിലൂടെ മഴയും കാത്ത് ....
    എന്നിട്ട് പറ്റിച്ചല്ലോ, അവസാനത്തെ ചിത്രത്തില് നല്ല വെയില്‍!

    ReplyDelete
  19. nalla chithrangal, graamathinte nEr kaazhchakal.. kothiyaakunnu, angane oru sthalathekku oodi ethaan!.. chandra

    ReplyDelete
  20. പടങ്ങളെല്ലാം ഇഷ്ടമായി. പ്രത്യേകിച്ചും മൂന്നാമത്തേത്.:)

    ReplyDelete
  21. ഏറനാട്ടില്‍ ഒരു നോക്കു കാണാന്‍ വന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ കുറുമാന്‍, വാല്‍മീകി, ഫസല്‍, മയൂര, സിമി, നിഷ്‌കളങ്കന്‍, ശ്രീ, കുഞ്ഞന്‍, അരോ ഒരാള്‍, ഇത്തിരിവെട്ടം, കുട്ടിച്ചാത്തന്‍, സുമേഷ്‌ ചന്ദ്രന്‍, മഴത്തുള്ളി, എന്റെ ഉപാസന, കുട്ടന്‍ മേനോന്‍, സാജന്‍, മുരളി മേനോന്‍, ഷൈജു, സഹയാത്രികന്‍, റീനി, ചന്ദ്ര, വനജ

    ഒത്തിരിയൊത്തിരി നന്ദി നമസ്‌കാരം അറിയിക്കുന്നു, ഇനിയും വരിക. ഏറനാട്ടിലെ പ്രസിദ്ധമായ പ്രകൃതിസുന്ദര്‍മായ നിലമ്പൂരില്‍ എത്തുവാന്‍ കോഴിക്കോട്‌ -മഞ്ചേരി വഴി ബസ്സിലും, ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാസ്സഞ്ചര്‍ ട്രെയിനിലും സാധിക്കും. നല്ല ടൂറിസ്റ്റ്‌ ഹോട്ടലുകളും കാടിനു നടുക്കുള്ള ഏറുമാടങ്ങളും സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. ലോകത്തെ ആദ്യനട്ടുവളര്‍ത്തിയ തേക്ക്‌ തോട്ടവും ആനയെ പരിശീലിപ്പിക്കുന്ന കേന്ദ്രവും ഇവിടെയുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http://www.tourismofkerala.com/destinations/nilambur/index.html

    * അടുത്ത ഫോട്ടോ പോസ്റ്റ്‌: കോഴിക്കോട്ടങ്ങാടീലെ അത്യപൂര്‍വ രംഗങ്ങള്‍..

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com