മലയാള നാടക ചരിത്രത്തിലെ അതികായനായ തോപ്പില്‍ ഭാസിയെ യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ മേയ് 15 വെള്ളിയാഴ്ച വൈകീട്ട് എട്ട് മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അനുസ്മരിക്കുന്നു.
അനുസ്മരണ ചടങ്ങിനോടനു ബന്ധിച്ച് നാടക സൌഹ്യദം അവതരിപ്പിക്കുന്ന ‘ദുബായ് പുഴ’ എന്ന നാടകവും അരങ്ങേറും.
ശ്രീ. കൃഷ്ണദാസ് രചിച്ച 'ദുബായ് പുഴ' യുടെ നാടകാവിഷ്‌കാരം ഇസ്‌കന്തര്‍ മിര്‍സ രംഗകഥ ഒരുക്കി സംവിധാനം ചെയ്യുന്നു.
അരങ്ങില്‍:-
ബേബി ഐശ്വര്യ ഗൗരി നാരായണന്‍, ഷദ ഗഫൂര്‍, സ്റ്റെഫി, ആര്യ ദേവി അനില്‍
മാമ്മന്‍ കെ രാജന്‍, ജാഫര്‍ കുറ്റിപ്പുറം, മന്‍സൂര്‍, ഏറനാടന്‍ , ഇ.ആര്‍. ജോഷി, പി.എം.അബ്‌ദുല്‍ റഹിമാന് ,ഹരി അഭിനയ, കെ.വി. മുഹമ്മദാലി കൂടല്ലൂര്, അബൂബക്കര്‍, സഗീര്‍ ചെന്ത്രാപ്പിന്നി,സാബിര്‍ മാടായി,വിനോദ് കരിക്കാട്, ഇഖ്‌ബാല്‍, ശ്രീനിവാസ് കാഞ്ഞങ്ങാട്, ഷജീര്‍ മണക്കാട്, തോമസ് തരകന്‍.
സഹസംവിധാനം: സജ്ജാദ് നിലമേല്‍
സംവിധാന സഹായി: ഷജീര്‍ മണക്കാട്
കോര്‍ഡിനേറ്റര്‍: ശ്രീനിവാസന്‍ കാഞ്ഞങ്ങാട് & ഗഫൂര്‍ക്ക
കാര്യവാഹകന്‍: ശ്രീ. റോബിന്‍ സേവ്യര്‍
നിങ്ങളെ ഏവരേയും നാളെ പതിനഞ്ചാം തിയ്യതി രാത്രി എട്ടര മണിക്ക് അബുദാബിയിലെ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
'ദുബായ്പ്പുഴ' അബുദാബിയില്‍
അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ
'നാടക സൌഹ്യദം' അവതരിപ്പിക്കുന്ന എറ്റവും പുതിയ നാടകം, 'ദുബായ്പ്പുഴ' അബുദാബിയില്‍ അരങ്ങേറുന്നു.
മേയ് 15 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍
യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി
അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ദുബായ്പ്പുഴ, എഴുപതുകളിലേയും എണ്‍പതുകളിലേയും
ഗള്‍ഫ് മലയാളികളുടെ പരിഛേദമാണ്.
അബുദാബി ശക്തി തിയ്യറ്റേഴ്സിന്‍റെ
സ്ഥാപക മെംബറും പ്രസിഡന്റുമായിരുന്ന
ക്യഷ്ണ ദാസിന്‍റെ അനുഭവ ക്കുറിപ്പുകളായ 'ദുബായ്പ്പുഴ' യെ ആധാരമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും
നിര്‍വ്വഹിക്കുന്ന നാടകം,
പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും വിരഹത്തിന്‍റെയും
കഥ പറയുന്നതോടൊപ്പം പ്രവാസ ജീവിത ത്തിന്റെ ചൂടും ചൂരും
കാണികള്‍ ക്ക് പകര്‍ന്നു നല്‍കുന്നു.
മുപ്പതോളം കലാ കാരന്മാര്‍ അണിയറയിലു അരങ്ങിലും
അണിനിരക്കുന്ന ദുബായ്പ്പുഴയുടെ ഓളങ്ങള്‍ പ്രവാസികളായ
നമ്മുടെ ജീവിതത്തിലെ തിരമാലകള്‍ ആയി തീര്‍ന്നേക്കാം
വരുവിന്‍ കാണുവിന്‍ ആസ്വദിക്കുവിന്‍...
കൂടുതല്‍ വിവരങ്ങളിവിടെ ഈ-പത്രം പേജില്‍:- തോപ്പില്‍ ഭാസി അനുസ്മരണം
അബുദാബി ശക്തി തിയ്യറ്റേഴ്സിന്‍റെ
ReplyDeleteസ്ഥാപക മെംബറും പ്രസിഡന്റുമായിരുന്ന
ക്യഷ്ണ ദാസിന്‍റെ അനുഭവ ക്കുറിപ്പുകളായ 'ദുബായ്പ്പുഴ' യെ ആധാരമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും
നിര്‍വ്വഹിക്കുന്ന നാടകം,
പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും വിരഹത്തിന്‍റെയും
കഥ പറയുന്നതോടൊപ്പം പ്രവാസ ജീവിത ത്തിന്റെ ചൂടും ചൂരും
കാണികള്‍ ക്ക് പകര്‍ന്നു നല്‍കുന്നു.
ദുബായ് പുഴ അബുദാബിയിലൂടെ ഒഴുകിയോ!!!
ReplyDeleteഛെ മിസ്സ് ആയല്ലൊ:(
അബുദാബിയില്‍ ഒഴുകിയ ദുബായ് പുഴ കാണുവാന്‍ കുടുംബസഹിതം സന്നിഹിതരായ:
ReplyDeleteചന്ദ്രകാന്തംഅനില്‍ശ്രീഎന്നിവര്‍ക്കും ദൂരം വഴി താണ്ടി എത്തിച്ചേര്‍ന്ന:
എരകപ്പുല്ല്
കാവിലാന്‍എന്നിവര്‍ക്കും ആയിരത്തോളം നാടകപ്രേമികള്‍ക്കും അവരുടെ പ്രോല്‍സാഹന-അനുമോദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കിച്ചു ചേച്ചിക്കും നന്ദി. ദുബായ് പുഴ ദുബായില്‍ എവിടേയെങ്കിലും ഉടന്‍ ഒഴുക്കാന്‍ പ്ലാനുണ്ട്. അവിടെ വേദി ലഭിക്കുന്നേരം അറിയിക്കാം. കാണുവാന്‍ വരുമല്ലോ.