പ്രവാസി മുറികളില്‍ മിക്കപ്പോഴും കാണാവുന്ന സീന്‍..
പ്രത്യേകിച്ചും ബാച്ചീസ് മുറികളില്‍ ഒരുത്തന്‍ നാട്ടില്‍ക്ക് പോകുമ്പോള്‍ (പരോള്‍ കിട്ടി പോവുക എന്ന് പൊതുഭാഷ),
സഹമുറിയന്മാര്‍ ഉല്‍സാഹക്കമ്മിറ്റിയായി പെട്ടിയില്‍ സാധനങ്ങള്‍ കുത്തിനിറക്കുന്നു. ഒടുക്കം നല്ല പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുകെട്ടി അവനെ വിമാനം കയറ്റിവിടുന്നൂ..
തമാശയായി അരങ്ങേറുന്ന ചിലതുണ്ട്. പെട്ടിയില്‍ പെട്ടിക്കാരന്‍ അറിയാതെ ഉള്ളി, ഉണക്ക കുബൂസ് (റൊട്ടി), പഴയ ബനിയന്‍, ജെട്ടി എന്നിവയൊക്കെ വെച്ചിട്ടുണ്ടാവും.
ഒരിക്കല്‍ ഇതേപോലെ ആരോ പെട്ടിയില്‍ വെച്ച വലിയ ഉള്ളി രണ്ടെണ്ണം വീട്ടിലെത്തി പെട്ടി പൊട്ടിച്ചപ്പോള്‍ കണ്ട് പ്രവാസി കളയാന്‍ നേരം അയാള്‍ടെ ഭാര്യ പറഞ്ഞത്രേ:
"ഉള്ളിയെങ്കില്‍ ഉള്ളി, നാട്ടിലിപ്പോ ഉള്ളിക്ക് ഒക്കെ എന്താ വില!!"
റെറ്റിനോപൊതിയില്‍ ഏറെക്കാലം കഴിഞ്ഞ് ഒരു ഫോട്ടോവിശേഷം നിങ്ങള്‍ക്കായി വന്നിരിക്കുന്നു.
ReplyDelete"പ്രവാസി മുറികളില്‍ മിക്കപ്പോഴും കാണാവുന്ന സീന്‍..
പ്രത്യേകിച്ചും ബാച്ചീസ് മുറികളില്‍ ഒരുത്തന്‍ നാട്ടില്‍ക്ക് പോകുമ്പോള്‍ (പരോള്‍ കിട്ടി പോവുക എന്ന് പൊതുഭാഷ), .."
(((((((((( ഠോ ))))))))
ReplyDeleteതേങ്ങാ മ്മളെ വക.
ഇത് വളരെ നോസ്റ്റാള്‍ജിക്കായ ഒരു സീനാ ഏറൂ.
നിങ്ങക്ക് ഉള്ളിയല്ലെ കിട്ടിയുള്ളൂ, ഭാഗ്യവാന്‍.
ഞമ്മക്ക് ഒരിക്കല്‍ കുബൂസ് കിട്ടി. വീട്ടിലെത്തി, പെങ്ങള്‍സ് കുട്ടികള്‍ തമ്മില്‍ അതിനടിപ്പിടി. പിന്നെ അവര്‍ക്ക് കുബൂസ് കിട്ടണം. ഹഹഹഹ
ഇന്നലെ ഒരു പെട്ടി കെട്ടിയതെയുള്ളു...അപ്പോഴെയ്ക്കും അതു ബ്ലോഗിലും വന്നോ? ഈ ഏറനാടന്ടെ ഒരു കാര്യം...
ReplyDeleteഇന്നലെ ഒരു പെട്ടി കെട്ടിയതെയുള്ളു...അപ്പോഴെയ്ക്കും അതു ബ്ലോഗിലും വന്നോ? ഈ ഏറനാടന്ടെ ഒരു കാര്യം...
ReplyDeleteകൊള്ളാലോ..
ReplyDeleteഓരോ നേരമ്പോക്കുകള്‍....:):)
ReplyDeleteഈ പെട്ടികെട്ട് കണ്ടിട്ടുണ്ട്..ആസ്വദിക്കാന്‍ കഴിയുന്നു..വളരെ നന്നായി തന്നെ..
ReplyDeleteബീരാന്‍ കുട്ട്യേ.. തേങ്ങായ്ക്ക് ഒരു ലോഡ് നന്ദി..
ReplyDeleteഉഗാണ്ട രണ്ടാമന്‍ ഹ ഹ ഹാ ഇത് ജനാര്‍ദ്ധനന്‍ ഡയലോഗ് പോലെയുണ്ടല്ലോ..? "ഹൂ.. അപ്പോഴേക്കും ഇത് പത്രത്തിലും വന്നോ" പോലെ.. താങ്ക്യൂ.
കിച്ചൂച്ചീ: എന്ത് കൊള്ളാല്ലോന്ന്! പെട്ടീല്‍ കൊള്ളാവുന്നതിലും അധികം ഇട്ട് കെട്ടീട്ടാ ചെങ്ങായി നാട്ടില്‍ക്ക് കെട്ടിയെടുത്തത്. ഹിഹി.. നന്ദി വീണ്ടും വരിക.
ചാണക്യന്‍: നേരമ്പോക്കും നാട്ടീപ്പോക്കും.. നന്ദിയുണ്ട്..വരുമല്ലോ വീണ്ടും?
സ്മിതാ ആദര്‍ശ്: പെട്ടിക്കെട്ട് ഒരു കലയാണെന്ന് അത് കണ്ട് മനസ്സിലാക്കിയപ്പോ എനിക്ക് തോന്നിയിട്ടുണ്ട്. അത് പഠിച്ചുകൊണ്ടിരിക്കുന്നു. വളരെ നന്ദി.
This comment has been removed by the author.
ReplyDeleteഏറു, പെട്ടി കെട്ടുംബള് കുപ്പി പൊട്ടിക്കണമെന്നാ പ്പ്രമാണം..
ReplyDeleteഇതിനു ചില സ്പെഷലിസ്റ്റുകൾ ,ആരു ലീവിൽ പോകുമ്പോഴും അവർ വന്നു സഹായിച്ചു തരും.ഒരു ഗൾഫ് നോസ്റ്റാൾജിൿ ഫോട്ടൊ എറനാടൻ !
ReplyDeleteശങ്കുദാദാ ഇവിടെയൊക്കെ ഉണ്ടോടോ താന്‍?? വന്നല്ലോ അതുമതി. നന്ദി നേരുന്നു.
ReplyDeleteമുസാഫിര്‍ ഭായ്: ശരിയാണ്. ഏത് ബാച്ചിറൂമിലും ഒരു പെട്ടിസ്പെഷ്യലിസ്റ്റ് കാണും. അവരാണ് പെട്ടികെട്ടുന്നതിന്റെ ആശാന്‍..