ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Thursday, July 1, 2010
മല്‍സര ചിത്രം.
മൂന്ന് പ്രസിദ്ധ ബൂലോകര് പ്രവര്‍ത്തിക്കുന്ന പുതിയ ടെലിഫിലിം ഒരാഴ്ച കൊണ്ട് ഷൂട്ടും എഡിറ്റിംഗും ഡബ്ബിംഗും പൂര്‍ത്തിയാക്കി. (മല്‍സര ചിത്രം ആയതിനാല്‍ തല്ക്കാലം പേരും കഥയും രഹസ്യമാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.)
ഫോട്ടോയില്‍ വലത്തു നിന്നും
ചിത്രസംയോജകന്‍ മുജീബ് കുമരനെല്ലൂര്‍,
നായകന് ഏറനാടന്‍,
നിര്‍മ്മാതാവ് ഷെരീഫ് മാന്നാര്‍,
നായിക അനന്തലക്ഷ്മി ഷെരീഫ്,
സഹസംവിധായിക അച്ചു പതിക്കല്‍,
രചന-സംവിധായകന് ഇസ്കന്തര്‍ മിര്‍സ,
ക്യാമറാമാന്+വില്ലന്‍ ഹനീഫ് കുമരനെല്ലൂര്‍,
മാസ്റ്റര്‍ ആസാദ് അപ്പു.
അബുദാബി മലയാളി സമാജം ഹ്രസ്വചിത്ര മല്‍സരത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നു. ഈ മാസം പതിനഞ്ചിനായിരിക്കും.
പ്രോത്സാഹനങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാവുമല്ലോ..
Tuesday, June 29, 2010
ഒരു ക്ലിക്ക്!
നായകനും വില്ലനും സംവിധായകനും ഒരു ക്ലിക്കില്‍ പെട്ടപ്പോള്‍!
അങ്ങേ അറ്റം ചിരിച്ചു നില്‍ക്കുന്നത് തുമ്പോളി കടപ്പുറത്ത് സില്‍ക്ക് സ്മിതയെ മുതല്‍ കളിയാട്ടത്തില്‍ മഞ്ജു വാരിയരെ വരെ ഡയലോഗ് പ്രോമ്റ്റ് ചെയ്ത അന്നത്തെ സഹസംവിധായകന് ഇസ്കന്തര്‍ മിര്‍സ.
താടിക്കാരന് - മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന കോമഡി വില്ലന്‍ ഹനീഫ് കുമരനെല്ലൂര്‍, അമിതാഭ് ബച്ചനും മോഹന്‍ ലാലും ഹനീഫിനോപ്പം മേജര്‍ രവിയുടെ 'കാണ്ടഹാര്‍' എന്ന സിനിമയില്‍ അഭിനയിക്കുന്നു. :)
ഇങ്ങേ അറ്റം: ഉമ്മര്‍ ഭായ് - കാമറ സഹായി.
ഇസ്കന്തര്‍ മിര്‍സ രചിച്ച് സംവിധാനിക്കുന്ന പുതിയ ടെലിഫിലിമില്‍ നായകനായ ഒരു ബ്ലോഗനൊപ്പം ഇവര്‍ ക്ലിക്കില്‍ പെട്ടപ്പോള്‍..!
Sunday, April 4, 2010
എത്തിസലാത്ത് പരസ്യത്തില്‍ എത്തി!!
Subscribe to:
Posts (Atom)
© Copyright All rights reserved

Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com

.jpg)
