Wednesday, April 18, 2007

ഇവന്‍ ഓന്ത്‌ - ചോര ഊറ്റുന്നൊരു പാവം.

30 comments:

  1. ഇവന്‍ ഓന്ത്‌ - ചോര ഊറ്റുന്നൊരു പാവം.

    ReplyDelete
  2. ഹഹഹഹഹഹ

    ഏറാനാടാ... എനിക്ക് ഏറനാടനിട്ട് കൊട്ടാന്‍ മുട്ടീട്ട് വയ്യ...

    ക്ഷമി :)

    ഏറനാടന്‍റെ പ്രൊഫൈലില്‍ ഇടാന്‍ പറ്റിയ ഫോട്ടോ :))












    ബൈ... ബൈ...

    ReplyDelete
  3. സാലിക്കാടെ അതേ ഛായ .... :)
    ഞാന്‍ ഇവിടെ ഇല്ല ,വെറുതെ തിരയണ്ട...

    ReplyDelete
  4. എന്നെ കൊല്ല്.
    -സുല്‍

    ReplyDelete
  5. ‘ചോരയൂറ്റുന്നൊരു പാവം’
    ഈ വരികളില്‍ കനമുള്ള ഒരു കവിത തുളുമ്പുന്നു...

    ReplyDelete
  6. പ്രമോദേ...വല്ലതും പറ....ഏറനാടന്‍ ഇനി കവിതയെഴുത്തും തുടങ്ങും.......ഇത്‌ തന്നെ സഹിക്കണ പാട്‌....

    ഏറൂ.......മോളില്‍ എഴുതിയേക്കണ......ആ ശിവന്‍ പിള്ളേം പിള്ളേരും ഏതാ.....നമ്മടെ ബത്തേരീല്‍ ചായക്കട നടത്തണ പിള്ള്യാണോ അത്‌....അങ്ങേര്‍ക്ക്‌ പണ്ട്‌ പടം പിടിക്കണ പണി ഒണ്ടായിരുന്ന്....ഉത്സപ്പറമ്പില്‍...തീപ്പട്ടിപ്പടം....

    ReplyDelete
  7. ചാത്തനേറ്: ഈ വഴി വന്നവരുടെ മൊത്തം ചോരേം ഊറ്റിയാ ?

    ഒരു യക്ഷി ഇത്തിരി ചോര തര്വോന്ന് ചോദിച്ചായിരുന്നു. ഇവിടെങ്ങനാ ചില്ലറ വില്പനയുണ്ടാ?

    ReplyDelete
  8. എന്റെ പൊന്നാര സാന്‍ഡോസേ... നിര്‍ബന്ധാണേല്‌ നാടന്‍-കവിതകളും തരാട്ടോ.

    "മോളിലെഴുതീരിക്ക്‌ണ" ശിവന്‍ പിള്ളേം പിള്ളേരും ബത്തേരീല്‌ ചായക്കട നടത്തുന്നത്‌ ഞമ്മളറിഞ്ഞീല. കഴിഞ്ഞ നാല്‍പത്തഞ്ച്‌ കൊല്ലായിട്ടിവര്‌ തിരോന്തരത്ത്‌ സെക്രട്ടേറിയറ്റിന്‍ സമീപം 'ശിവന്‍സ്‌' സ്‌റ്റുഡിയോ തൊറന്നുവെച്ചിരിക്കുന്നു. അവിടെ ഞമ്മളും കേറി ചിലതൊക്കെ മനസ്സിലാക്കാനൊരു ശ്രമം നടത്തി. (അതാണീ ഓന്തും, മണിയടീം, യേത്‌?).

    ഞാനൊഴികെ, ബാക്കിയുള്ള അവിടുള്ളോരെല്ലാം സൂപ്പറായി പടമെടുത്തോടുന്നു!
    ഷാജി കൈലാസ്‌, സന്തോഷ്‌ ശിവന്‍, സംഗീത്‌ ശിവന്‍ പിന്നെ....??

    ReplyDelete
  9. ഇത് ശരിക്കും ഒറിജിനല്‍ ആണൊ? ഇലയ്ക്കും ഓന്തിനും ഒക്കെ ഭയങ്കര ക്ലാരിറ്റി.

    -പാര്‍വതി.

    ReplyDelete
  10. ഈ ഓന്ത്‌ നിറം മാറില്ലേ മാഷെ. പച്ചയില്‍ ഇരിക്കുമ്പോഴും നിറം പോകാതെ സൂക്ഷിച്ചിരിക്കുന്നു?

    ReplyDelete
  11. പച്ചയില്‍ ഇരിക്കുന്ന ഓന്തോ? അപ്പൊ വെള്ളമടിച്ച ഓന്തിന്റെ ഫോട്ടോ വേറെയുണ്ടോ? :-)

    ReplyDelete
  12. ദില്‍ബൂ, കലക്കി, നല്ല കമന്റ്‌.

    ReplyDelete
  13. അല്ല കൂട്ടരേ,
    പാവമീ ഓന്ത്‌ നിക്കണോ അതോ.. പോണോ? (വെള്ളമടിച്ചുള്ള ച്വോദ്യമല്ല ദില്‍ബൂ...)

    ReplyDelete
  14. പാവം ..അവന്‍റെ നിറം മാറ്റമാണെനിക്കിഷ്ടം. അവന്‍‍ നിറം മാറുന്നതു് കാണിക്കുന്നു. എപ്പോഴും തനി നിറം കാണിക്കുന്ന അവനു് ഓന്തെന്നു് പേരിട്ട മലയാളമേ നിന്‍റെ മക്കളില്‍‍ ശുദ്ധനാം പാവം ഞാന്‍‍ ഓന്തു്.:)

    ReplyDelete
  15. ഏറനാടാ ... ഇതാര് ദില്‍ബാസാന്‍ഡോസോ ? നീ മിടുക്കന്‍

    ReplyDelete
  16. വിചാരത്തിന്റെ സംശയനിവാരണത്തിനായി ദില്‍ബാസാന്‍ഡോസുകളെ നിരന്തരം ബന്ധപ്പെടാന്‍ നോക്കിയെങ്കിലും ലൈന്‍ കട്ടായി. ചോദിക്കാം..

    ReplyDelete
  17. ഓന്തിനോടു പോസ് ചെയ്യന്‍ പറഞു എടുത്ത പോലെ ഉണ്ടു... ഹൊ എനിക്കു വയ്യ...
    എത്ര മെഘലയിലാ വൈഭവം...
    അഭിനയം..
    എഴുത്തു..
    ഫോട്ടോഗ്രാഫി..
    കള്ളുകുടി.. അങനെ.. അങനെ...

    ReplyDelete
  18. ഒറ്റയാള് ആ ഫോട്ടോയെപ്പറ്റി നല്ല അഭിപ്രായം പറയരുത്...!!! വേറെ വല്ലോരുമാരുന്നേ ഇപ്പോ എന്തൊക്കെ പറഞ്ഞേനേം, ഉത്കൃഷ്ടം, ഉത്തമോന്മുഖം, അടിപൊളി എന്നൊക്കെ..

    തേങ്ങാ അടിച്ചോനും, കൊല്ലാന്‍ പറഞ്ഞോനും ഒക്കെ ഫോട്ടൊകളുമായി നാളെ എറങ്ങും ഏറനാടാ .. അന്നു നമുക്കു തിരിച്ചു കൊടുക്കാം.

    പറയാന്‍ മറന്നു...

    നല്ല ഫോട്ടോ, കലക്കി

    (എന്നാലും ഒരു സംശയം ... വേറേ ഒരു പണീം ഇല്യോ..?)

    ReplyDelete
  19. ഇവിടെ വന്നീ ഓന്തിനെ കണ്ട്‌ കുശലാന്വേഷണമിട്ട എല്ലാ സഹൃദയര്‍ക്കും എന്റെ കൂപ്പുകൈ. ഓന്തിനും ബുഹുതാപ്പീ..

    ചങ്ക്‌ പറിച്ചുകാണിച്ചാലും ചെമ്പരത്തീന്ന്‌ പറയുന്നതാണോ? ഉവ്വോ? ങ്‌ഹേ,ഹേ ഏ?
    ഒരു ചെമ്പരത്തി ഇന്നുതന്നെ കാമറയിലാക്കാന്‍ പോട്ടെ, നാളേക്ക്‌ വല്ലതും വേണ്ടേ?

    "ഒാരോന്നുവീതം ഓരോ ദിനവും" മതിയില്ലേ?

    :)

    ReplyDelete
  20. ഏറനാടന്‍..


    അപ്പൊ ങള്‌ ഒരു പടം പിടുത്തക്കാരനും കൂടിയാണല്ലേ?

    നന്നായി

    ReplyDelete
  21. ഓന്തിന്റെ പടം കൊള്ളാം ഏറനാടാ
    ചോര ഊറ്റുന്നു എന്നൊക്കെ എന്താ എഴുതിയേ?
    അതു വെറും അന്ധവിശ്വാസമല്ലേ? ഈ പാവം ജീവിയെ കുറിച്ച് വേണ്ടാതീനം പറയാതെ.

    ReplyDelete
  22. അഗ്രജാജി: ഹഹഹാ, പ്രൊഫെയിലില്‍ ഇവന്‍ നിക്കുന്നില്ല, ഓടിപോവുകയാ,,

    സാജന്‍: നന്ദി.

    സമി: ന്നാലും ചായ തരാന്‍ മനസ്സുണ്ടായി അല്ലേ? താങ്ക്യൂ..

    സുല്‍: സുല്ലേ.. ഇവന്‍ കൊല്ലൂല, ചോരയൂറ്റും.

    പ്രമോദ്‌ : ആ കവിത റെഡിയാവുമ്പം അറീക്കുക.

    സാന്‍ഡോസ്‌ : മുന്നെ മറുപടിയുണ്ടല്ലോ. നന്ദി.

    കുട്ടിച്ചാത്തന്‍: ഏതാണാ യക്ഷി? ചാത്തേട്ടോ അവളുടെ പേരിന്‍ അവസാനം "വ...മ്മ" എന്നാണോ? :))

    പാര്‍വതി: ഹഹാ! ഈ ഓന്ത്‌ മിസ്‌റ്റര്‍ ക്ലീന്‍ ഇമേജിലാ മുന്നീപെട്ടത്‌. അതാവുമല്ലേ?

    ശിശു: നിറമിങ്ങനെയായത്‌ ഇവനെ ഞാന്‍ പിടിച്ചത്‌ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ പൊന്തക്കാട്ടില്‍ വെച്ചായതാവാം!

    ദില്‍ബു: ഞാന്‍ തപ്പിനോക്കട്ടെ, വെള്ളമടിച്ച ഓന്തിന്‍ പടം, സ്വകാര്യമായിട്ട്‌ അയച്ചുതരാം. :) നന്ദി.

    വേണുജി: വിചാരിക്കാത്ത ചിന്തകള്‍ തന്നെ! നന്ദി.

    വിചാരം: :))

    നവി: എടാ നവീ നീയിപ്പം ബാഗ്ലൂരിലായത്‌ എന്റെ ഭാഗ്യം!

    തമനു: ഹഹ, ഇതൊക്കെ തന്ന്യാ പണി..

    അത്തിക്കുര്‍ശി: എന്തും ചെയ്യും എന്നൊക്കെ ആശയുണ്ട്‌ അത്തിക്കുര്‍ശിജി..

    ആഷ : ഓന്തിനെ അനുകൂലിക്കാന്‍ ആഷയെങ്കിലും ഉള്ളതില്‍ സന്തോഷം, നന്ദി.

    ReplyDelete
  23. ഏറനാടാ, ചുറ്റുപാടുകള്‍ക്കനുസരിച്ച് നിറം മാറുന്ന ഓന്തിന്റെ ചിത്രം മനോഹരം തന്നെ. :)

    ReplyDelete
  24. പച്ചിലകളില്‍ വെളുത്ത ഓന്ത്. വേഷം മാറാന്‍ സമയമെടുത്തതോ അതോ വേഷം മാറാത്ത ഓന്തോ ? പടം കൊള്ളാം. പത്തില്‍ ഏഴുമാര്‍ക്ക്.

    ReplyDelete
  25. ഏറനാടന്‍
    ചോര ഊറ്റുന്ന ഒരു ഓന്തിനെ എങ്കിലും കാണിച്ചു തരുമോ?

    ReplyDelete
  26. നാഗമാണിക്കം.
    ചോര ഊറ്റുന്ന പാമ്പ്.

    പാല്‍ കുടിക്കുന്ന cobra.

    ആന വന്നാല്‍ വളഞ്ഞോടണം.


    പിന്നെ എന്തെല്ലാമാണു ശാസ്ത്രങ്ങള്‍. പോരട്ടെ.


    മൃഗങ്ങളും പക്ഷികളും ധാരാളമുള്ള നമ്മുടെ നാട്ടില്‍ ഇവയെകുറിച്ച് ഒരു കോപ്പും നമുക്കറിയില്ലല്ലോ?


    ഏറനാടന്‍: പടം കൊള്ളാം.

    ReplyDelete
  27. കൈപ്പള്ളി ഞാനൊരു മല്‍സരത്തിനല്ല പടം പിടിക്കുന്നത്‌. പോത്തിന്റേം ആനേടേം മൂട്ടില്‌ കാമറ താങ്ങി നടക്കാന്‍ പറ്റിയില്ല. അതോണ്ടാ ഉരഗവര്‍ഗത്തിലെ ഓന്തിനെ പിടിച്ചത്‌. മിത്തുകളില്‍ പറയുന്നതല്ലേ ഓന്തു ച്വാര കുടിക്കുന്നു, അതാണിതാണെന്നൊക്കെ.. അല്ലാതെ ഞമ്മളായിട്ട്‌ ഉണ്ടാക്കിയ ഡയലോഗല്ലയിത്‌.

    ഒരു വാഗ്വാദമാണോ ഉദ്ധ്യേശം? ഗ്വാദ പറ, നേരം പറ, ഞാന്‍ നോക്കാം വരണോ വേണോയെന്ന്‌?

    ഹിഹി.. ഇങ്ങളാള്‌ ഫയങ്കരനാട്ടോ..

    ReplyDelete
  28. പ്രിയ ഏറനാടാ,

    ഓന്തിനേയോടിച്ചു “പോട്ടം” പിടിച്ചവന്‍
    ധൈര്യമല്ലാതെന്തു ചൊല്ലേണ്ടു ഞാനിഹ?
    ചെഞ്ചോര മോന്തിമദിക്കുന്നയോന്തിന്റെ
    “പോട്ടം” പിടിക്കുവാനുണ്ടായ കൌശലം.

    സസ്നേഹം
    ആവനാഴി.

    ReplyDelete
  29. ആവനാഴിജി നന്ദി, ഓന്തിനെകുറിച്ച്‌ അല്ല പിടിച്ചവനെകുറിച്ച്‌ കവിതയിട്ടതിന്‌ നന്ദി. ഇനിയുമുണ്ടോ ആവനാഴിയില്‍ ഇപ്പടി എടുക്കാന്‍.

    :)

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com