ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Subscribe to:
Post Comments (Atom)
© Copyright All rights reserved
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com
"ദൂതുപോകും രാജഹംസമേ..." - ഒരു അരയന്നം ഒറ്റപ്പെട്ട് ചിന്താവിഷ്‌ടയായി നീങ്ങുന്നു. ചോദിക്കാന്‍ അവരുടെ ഭാഷ അറിയില്ല. പ്രണയിതാക്കളുടെ ഭാഷാതീതമായ ദൂതുകള്‍ കൊണ്ടുപോകും ഹംസങ്ങള്‍ക്ക് എന്തിനിത്ര പരിഭവം!
ReplyDeleteഏറനാടാ ഈ ഭാവനയാണ് താങ്കളുടെ ചിത്രങ്ങളില്‍ മിഴിവേറ്റുന്നത്
ReplyDeleteഎന്നെ പ്പോലെയുള്ളവര്‍ക്കില്ലാത്തതും അതു തന്നെ:)
ഏറനാടാ, ഇതു പരിഭവമല്ല. എല്ലാവരും കൂടി വാചകമടിച്ചു നിന്നാല്‍ വയറ്റിലേക്കൊന്നും പോവില്ലല്ലോ. അതിനാല്‍ ഭക്ഷണം തപ്പിയിറങ്ങിയതായിരിക്കും :)
ReplyDeleteഏറനാടാ
ReplyDeleteനന്നായിരിക്കുന്നു.
വലിയ പടമായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
-സുല്‍
സാജന്‍ ഹോ! ഒരു എവോഡ് (എം.കൃഷ്‌ണന്‍ നായര്‍ ശൈലി) തന്നതില്‍ പറയാന്‍ എനിക്ക് ഭാവന ഇല്ല. :)
ReplyDeleteമഴത്തുള്ളിജി ശരിയാല്ലേ. കത്തിവെച്ചാ തിന്നാനുള്ളതും ഇല്ലാണ്ടാവും. ഹംസങ്ങളും അപ്പടിതാന്‍..
ഏറനാടാ... പോട്ടം സൂപ്പറായിരിക്കുന്നു.
ReplyDeleteപിന്നേയ് : ഈക്യാമറയും കൊണ്ട് കുളക്കടവിലെല്ലാം ചുറ്റിപ്പറ്റിനടക്കുന്നത് ആരോഗ്യത്തിനത്ര നല്ലതല്ല.
സുല്ലേ രാജഹംസയെ അറിയാണ്ട് ക്ലിക്കിയപ്പോ ചെറുതായിപോയതാ. :)
ReplyDeleteസാലിമേ മാണ്ടാ മാണ്ടാ പഴേ തൊഴിലൊന്നും ഇങ്ങനെ വിളിച്ചുകൂവാതെ! കുളിക്കടവില്‍ ചൂണ്ടയിടുന്ന ഒരുത്തന്റെ കഥ തുടരനായി എഴുതി വെള്ളം കുടിച്ചിട്ട് ഞാന്‍ ക്ഷീണം മാറിവരുന്നേയുള്ളൂ.. ഹിഹി. (മീന്‍പുടുത്തക്കാരന്‍ അബുവിന്റെ മെജ അറിയണേങ്കില്‍ ഏറനാടന്‍ ചരിതങ്ങളില്‍ ബാന്നേയ്)
ഒരു അരയന്നം ഒറ്റപ്പെട്ട് ചിന്താവിഷ്‌ടയായി നീങ്ങുന്നു. ചോദിക്കാന്‍ അവരുടെ ഭാഷ അറിയില്ല. പ്രണയിതാക്കളുടെ ഭാഷാതീതമായ ദൂതുകള്‍ കൊണ്ടുപോകും ഹംസങ്ങള്‍ക്ക് എന്തിനിത്ര പരിഭവം!
ReplyDeleteഅതിമനോഹരമായി ചിത്രം ഏറനാടാ?
ആ അരയന്നത്തിന്റെ വിഷാദം, ഒറ്റപ്പെടല്‍ എല്ലാം പ്രതിഫലിക്കുന്ന ചിത്രം.
നല്ല അടിക്കുറിപ്പും.
നന്നയി.
പ്രിയങ്കയുടെ അഭിപ്രായത്തിനും ഒത്തിരി നന്ദിയുണ്ട്. എന്തോ എന്റെ ദൃഷ്‌ടി ചെല്ലുന്നത് ഇത്തരം ഒറ്റപ്പെടലുകളിലാണ്. പ്രകൃതിയിലായാലും ജീവികളില്‍ ആയാലും അതെ.
ReplyDeleteചാത്തനേറ്:
ReplyDeleteപോസ്റ്റ് വുമണിനു ഇപ്പോള്‍ ഇമെയിലും എസ് എം എസും വന്നകാരണം പണി കുറഞ്ഞതോണ്ടാ ചിന്താവിഷ്ടയായത്. പണി പോകുവോന്നുള്ള പേടി..
ഈ ക്യാമറയുമായി ചുറ്റിക്കറങ്ങിയതിനാലാണോ ദോഹയില്‍ നിന്നു യു,എ.ഇ. യിലേക്കു നാടു കടത്തിയത്? :)
ReplyDeleteപടം നന്നായിട്ടുണ്ട്.
അരയന്നങ്ങളുടെ കൂട്ടായ്മ , പടം നന്നായിട്ടുണ്ട്..
ReplyDeleteഏറനാടാ ... നല്ല പടം..
ReplyDeleteഇതൊരെണ്ണം മാത്രമല്ലേ ഉള്ളൂ, ഏറനാടന്‍ കുളക്കടവില്‍ പോയാല്‍ ഇതില്‍ കൂടുതല്‍ ഫോട്ടൊകള്‍ കിട്ടണമല്ലോ ..!!!
കുട്ടിച്ചാത്താ.. ചിന്താവിഷ്‌ടയായ ശ്യാമളഹംസ ഇതാവാം അല്ലേ? എങ്ങനെ തിരിച്ചറിഞ്ഞു?
ReplyDeleteകരിം മാഷേ അതല്ലാട്ടോ ദോഹ വിട്ടത്. പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയലഞ്ഞെത്തിയതാ എമറാത്തില്‍..
സാരംഗി നന്ദി വന്നതില്‍..
തമനൂ ഇനിയും ഉണ്ട് കുളക്കടവും പുഴക്കടവും പടങ്ങള്‍ ഒത്തിരി. പക്ഷെ എന്റെ കാര്യം നീ ഏറ്റെടുക്കാമെങ്കില്‍ എല്ലാം ഇവിടെയിട്ടോളാം. എന്തേയ്? ഹിഹി
എറനാടാ...പടം കൊള്ളാം.
ReplyDeleteകുറച്ചുകൂടി വലിയ സൈസില്‍ ഇട്ടിരുന്നെങ്കില്‍ എന്നാശിച്ചുപോയി....!
പ്രണയിതാക്കളുടെ ഭാഷാതീതമായ ദൂതുകള്‍ കൊണ്ടുപോകും ഹംസങ്ങള്‍ക്ക് ..
ReplyDeleteഅതിലൊരെണ്ണം ഹംസം ഒളീഞ്ഞുനോക്കിയതാവും..!!
നല്ല ഫംഗി അരയന്നത്തിന്..കുറച്ചു കൂടി അടുത്തു നിന്നെടുത്ത പോട്ടം കാണണം..
ReplyDelete