ജനുവരി ഒരു ഓര്‍മയായി, മറയ്‌ക്കാന്‍ പറ്റാത്ത ഒരു ഓര്‍മ. പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടിയിറങ്ങിപോയതിനു ശേഷം വീണ്ടും കലാലയവാതില്‍ കടന്ന് ഞങ്ങള്‍ - ക്ലാസ്‌മേറ്റ്‌സ് - ഒരുമിച്ചു കൂടിയത് ജനുവരി ഒടുവിലെ ശനിയാഴ്‌ചയായിരുന്നു. നിലമ്പൂരിനടുത്ത് മമ്പാട് എംഇഎസ് കോളേജ് വലിയ മാറ്റങ്ങളില്ലാതെ അതേപടി നിലകൊള്ളുന്നു.
ഒരുമിച്ച് പഠിച്ചിരുന്ന പ്രിയംവദ (കലാതിലകം ലഭിച്ച പാട്ടുകാരിയും നര്‍ത്തകിയും), ജയന്തി (കുഞ്ഞുമൊത്ത്), ഷംല, റുക്‌സാന, സാബു, പ്രശാന്ത്, ഷഫീക്, യൂനസ്, നസീര്‍, ഗായകന്‍ സജീര്‍ എന്നിവരും ആര്‍ട്‌സ് സെക്രട്ടറി ആയിരുന്ന സക്കീര്‍ഹുസൈന്‍ (ഈസ്‌റ്റേണ്‍ കറിമസാല നടത്തുന്നു), പണ്ടെന്നോ പഠിച്ചിരുന്ന പീവീ അബ്‌ദുല്‍ വഹാബ് എംപി... തുടങ്ങി പലരും സന്നിഹിതരായിരുന്നു.
വീണ്ടും കാണുമ്പോള്‍ ഞങ്ങള്‍ക്ക് സൗഹൃദം എവിടെ കോമ ഇട്ടുനിറുത്തിയോ അവിടം തൊട്ട് തുടരാന്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പതിനേഴ് വര്‍ഷങ്ങള്‍ പോയതറിയാതെ, അത്രയും നീണ്ട ഇടവേള തോന്നിപ്പിക്കാതെ, ചില്ലറമാറ്റങ്ങള്‍ വന്ന കാമ്പസ്സിലൂടെ ഇത്തിരിമാറ്റങ്ങള്‍ വന്ന ഞങ്ങള്‍ കളിചിരിതമാശകള്‍ പറഞ്ഞങ്ങനെ നടന്നു.
പഴയ ക്യാന്‍റ്റീന്‍ കെട്ടിടം കാടുപിടിച്ച് കിടക്കുന്നുണ്ട്. അവിടെയെത്തിയപ്പോള്‍ ഞങ്ങളില്‍ പലരും നെടുവീര്‍പ്പിട്ടു. പരിപ്പുവടയും, പഴംപൊരിയും, ബോണ്ടയും ചായകാപ്പിയും ഒരു നിമിഷം അകതാരിലോടിയെത്തി.
ഒപ്പമുള്ള നസീറാണ് പ്രിയംവദയോട് ഒരു കാര്യം പറഞ്ഞത്. ഞാന്‍ ബ്ലോഗര്‍ ആണെന്നും അവളും എന്റെ കഥയില്‍ നായികയായെന്നും ഒക്കെ..http://eranadanpeople.blogspot.com/2007/08/blog-post_19.html ; അവള്‍ ഞെട്ടി വാപൊളിച്ചു. എടാ കൊച്ചുകള്ളാ എന്ന ചോദ്യഭാവത്തില്‍ നില്‍ക്കുന്ന പ്രിയംവദയെ നോക്കി ഞാനൊരു കള്ളച്ചിരിയോടെ നിന്നു.
പണ്ടെന്നും നടന്നിരുന്ന കോളേജ് വരാന്തയിലൂടെ പിന്നീട് ക്ലാസ്‌മേറ്റ്‌സ് അലസഗമനം ചെയ്‌തു. പഠിച്ചിരുന്ന ക്ലാസ് മുറിയുടെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് എല്ലാവരും അകത്ത് പ്രവേശിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരനുഭൂതി. തലയില്‍ വിദ്യുത്‌തരംഗസ്ഫുലിംഗം, പതിനേഴ് വര്‍ഷം പിന്നോട്ട് പോയി വിണ്ടും ചെന്നെത്തിയപോലെ.. അതേ ബെഞ്ചും ഡസ്‌കും..
പണ്ട്, ഇരുന്നിരുന്ന അതേ ബെഞ്ചിലതേയിടത്ത് വിണ്ടുമിരുന്നു. ബോര്‍ഡില്‍ കുത്തിക്കുറിക്കാനൊരു പൂതി. താഴെ കിടന്ന ചോക്കെടുത്ത് വിണ്ടും പലതും കുത്തിക്കുറിച്ചിട്ടു.
അന്നില്ലാതിരുന്ന പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തില്‍ എല്ലാവരും ഒത്തുകൂടി. ഗാനമേളയും മിമിക്രിയും മോണോ ആക്‍ടും ഒക്കെയായി വൈകുവോളം ക്ലാസ്‌മേറ്റ്‌സ് കാമ്പസില്‍ ചിലവഴിച്ചു. പ്രിയംവദ ഒത്തിരി പാട്ടുകള്‍ കാതില്‍ തേന്‍മഴയായ് ആലപിച്ചു. ഒപ്പം ഗായകന്‍ സജീറും ഒരുപിടി കിഷോര്‍ ഹിറ്റ്‌സ് പാടി.
ഒപ്പമുള്ള നസീറാണ് പ്രിയംവദയോട് ഒരു കാര്യം പറഞ്ഞത്. ഞാന്‍ ബ്ലോഗര്‍ ആണെന്നും അവളും എന്റെ കഥയില്‍ നായികയായെന്നും, ജനുവരി ഒരു ഓര്‍മയായി, മറയ്‌ക്കാന്‍ പറ്റാത്ത ഒരു ഓര്‍മ. പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടിയിറങ്ങിപോയതിനു ശേഷം വീണ്ടും കലാലയവാതില്‍ കടന്ന് ഞങ്ങള്‍ - ക്ലാസ്‌മേറ്റ്‌സ് - ഒരുമിച്ചു കൂടിയത് ജനുവരി ഒടുവിലെ ശനിയാഴ്‌ചയായിരുന്നു. പഴയ ക്യാന്‍റ്റീന്‍ കെട്ടിടം കാടുപിടിച്ച് കിടക്കുന്നുണ്ട്. അവിടെയെത്തിയപ്പോള്‍ ഞങ്ങളില്‍ പലരും നെടുവീര്‍പ്പിട്ടു. പരിപ്പുവടയും, പഴംപൊരിയും, ബോണ്ടയും ചായകാപ്പിയും ഒരു നിമിഷം അകതാരിലോടിയെത്തി.
ReplyDeleteഓര്‍ക്കാനും ഒപ്പം കൊണ്ടുനടക്കാനും കൊതിക്കുന്ന ഓര്‍മ്മകള്‍... ഓര്‍മ്മപുതുക്കലുകള്‍....
ReplyDelete-സുല്‍
വളരെ നല്ല പോസ്റ്റ്..... പെട്ടെന്ന് ഇതുപോലെ കൂടിയാലോ എന്നു ഒരു ആഗ്രഹം ത്തോന്നി മനസ്സില്‍... :)
ReplyDeleteഅതെ... ഇതുപോലെ ഒന്ന് കൂടാന്‍ മോഹം...
ReplyDeleteബ്ലോഗില്‍ നിന്നും പരിചയപ്പെട്ട തറവാടിയും ആ കൂട്ടത്തില്‍ ഉണ്ടാകും എന്നത് രസകരം :)
സുല്‍, ഷാരൂ, അഗ്രജന്‍ ഭായ് അങ്ങനെ പ്രചോദനമായി ഉടനെ പഴയ ക്ലാസ്‌മേറ്റ്‌സ് മീറ്റ് നടത്തൂ.. ബ്ലോഗ് മീറ്റിനൊപ്പം ക്ലാസ്‌മേറ്റ്‌സ് മീറ്റും ആയിക്കോട്ടെ.. :)
ReplyDeleteക്യാമ്പസ് സൌഹൃദം കോമ ഇട്ടുനിറുത്തിയതു നന്നായി. ക്ലാസ്സ്മേറ്റ്സ് സിനിമയിലെപ്പോലെ ജീവിതത്തിലും നടക്കുന്നുണ്ടല്ലെ?
ReplyDeleteഎനിക്കു ഒരു ഭാഗ്യമുണ്ടായി. ഞാന്‍ പഠിച്ച അതേ കോളേജില്‍, അതേ ക്ലാസ്സ് മുറികളില്‍ അദ്ധ്യാപികയുടെ റോളില്‍ അഭിനയിക്കാന്‍ പറ്റി.
ഈശ്വരാനുഗ്രഹം തന്നെ അത്.
ഏറനാടന്‍ മാഷേ,
ReplyDeleteക്ലാസ്സ്‌മേറ്റ്സിന്റെ ഒത്തുകൂടല്‍ രസകരം. പഴയ ഓര്‍മ്മകള്‍ പുതുക്കാനുള്ള ഇത്തരം അവസരങ്ങള്‍ മനസ്സിനു വളരെ സുഖം പകരുന്ന നിമിഷങ്ങള്‍ തന്നെ.
പണ്ടൊരിക്കല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നിച്ചു പഠിച്ച സുഹൃത്തായിരുന്നു ട്രെയിനില്‍ എന്റെ സഹയാത്രികന്‍. ഞങ്ങള്‍ക്ക് കണ്ടിട്ടു മനസ്സിലായില്ലെങ്കിലും തൊട്ടടുത്തിരിക്കുന്നയാളെ വീണ്ടും പല പ്രാവശ്യം നോക്കിയപ്പോള്‍ പഴയ ഒരു മുഖം മനസ്സില്‍ തെളിഞ്ഞു. ‘ആലപ്പാട്ട്’ എന്ന് ഞങ്ങള്‍ വിളിക്കാറുള്ള സിബി. ആലപ്പാട്ട് അല്ലേ എന്നു ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ ഞെട്ടല്‍. എന്റെ പേരു പറഞ്ഞപ്പോള്‍ അമ്പടാ എന്തൊരു ചെയ്ഞ്ച് എന്നു പറഞ്ഞ് ശേഷമുള്ള മണിക്കൂറുകള്‍ അന്നത്തെ വില്ലത്തരങ്ങളിലേക്കുള്ള കൂപ്പുകുത്തല്‍. ;)
നന്നായി മാഷേ ഈ പോസ്റ്റ്. പഴയ സുഹൃത്തുക്കളെ എല്ലാവരേയും ഒരു നിമിഷം ഓര്‍ത്തു - ഒന്നാം ക്ലാസ്സ് മുതല്‍ :)
നല്ലൊരു പോസ്റ്റ് തന്നെ, ഏറനാടന്‍ജീ...
ReplyDeleteഇതു പോലെ സൌഹൃദം കാത്തു വയ്ക്കുന്നവരോട് എനിയ്ക്കു പറഞ്ഞറിയിയ്ക്കാനാകാത്ത ഒരു ഇഷ്ടമാണ്. നിങ്ങള്‍ പഴയ ക്ലാസ്സ്മേറ്റ്സിന് എല്ലാവര്‍ക്കും ആശംസകള്‍...
ഞങ്ങളുടെ പഴയ ക്യാമ്പസ് ജീവിതവും ഓര്‍മ്മിപ്പിച്ചു; നന്ദി.
:)
ഗീതാഗീതികള്‍
ReplyDeleteമഴത്തുള്ളി,
ശ്രീ
നന്ദിയുണ്ട് ഒത്തിരി.. അതൊരു അവിസ്മരണീയ അനുഭവമായിരുന്നു ക്ലാസ്‌മേറ്റ്‌സ് ഒത്തുകൂടിയത്..
ഏറനാടന്‍,
ReplyDeleteനല്ല രസമായിരുന്നിരിക്കണം! എന്റെ പല ക്ലാസ്സ്മറെസുമായും ഇമെയില്‍ ബന്ധം ഇപ്പോഴും ഉണ്ട്ട്. സില്‍വര്‍ jubilee ഇനി 2013 ഇല്‍ ആഘോഷിക്കും!
നല്ല അനുഭവം :)
ReplyDelete