Sunday, October 19, 2008

പ്രവാസഭൂവില്‍ പട്ടാപകലൊരു ആത്മഹത്യ!!

ആത്മഹ്യാശ്രമം പോലും കൊടും‌പാപം ആയിട്ടുള്ള പ്രവാസഭൂവില്‍ പട്ടാപകലൊരു ആത്മഹത്യ അരങ്ങേറിയിരിക്കുന്നു! ഇതാ ഇവിടെ ഇങ്ങനെ...അതൊരു പാവം പാവം ടെഡ്ഡിബിയറായിരുന്നു. നല്ലകാലം ഈ ഫ്ലാറ്റിലെ കുഞ്ഞോമനകളുടെ അരുമയായൊരു ടെഡ്ഡിക്കരടിക്കുട്ടന്‍ ഒടുവില്‍ എന്തിനീ കടും‌കൈ ചെയ്തു എന്റീശ്വരാ..! ഒരു ഷെഡ്ഡിവള്ളിയില്‍ ടെഡ്ഡിബിയറിന്റെ ഡെഡ്ബോഡി വെയിലേറ്റ് മാസങ്ങളോളം സ്പോട്ടില്‍ തന്നെ തൂങ്ങിയാടിക്കിടക്കുന്നു.. പാവം ഡിയര്‍ കരടി..

27 comments:

 1. ആത്മഹ്യാശ്രമം പോലും കൊടും‌പാപം ആയിട്ടുള്ള പ്രവാസഭൂവില്‍ പട്ടാപകലൊരു ആത്മഹത്യ അരങ്ങേറിയിരിക്കുന്നു! ഇതാ ഇവിടെ ഇങ്ങനെ.

  ReplyDelete
 2. ഇത് ആത്മഹത്യയാണെന്നുള്ള ഒരു അന്തിമ തീരുമാനമെടുക്കാന്‍ വരട്ടെ. ഈ കേസ് സീബീയൈക്ക് വിടണം. വളരെയേറെ മൃഗീയവും പൈശാചികവുമായിപ്പോയി ഇത് :(

  ഏറനാടന്റെ കണ്ണെത്താത്ത സ്ഥലമില്ല അല്ലേ ഹി ഹി ;)

  ReplyDelete
 3. എന്റെ ദൈവമേ പേടിപ്പിച്ചു കളഞ്ഞു.

  പാവം ടെഡ്ഡി ബെയര്‍!

  ReplyDelete
 4. “ഈ മേഖലയില്‍ ആത്മഹത്യ പാടില്ല”
  എന്ന് ആ ബോര്‍ഡില്‍ അറബിലില്‍ എഴുതി വെച്ചിട്ടുള്ളത് കരടി വായിച്ചിരിക്കില്ല... :)

  ReplyDelete
 5. പേടിപ്പിച്ചുകളഞ്ഞല്ലോ ഭായീ!...........

  ReplyDelete
 6. ഇല്ല അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, എനിക്കുറപ്പാണ്,ജിവിതത്തെ അത്രക്ക് സ്നേഹിച്ചിരുന്നു അവന്‍ .
  ഇതിന്റെ പിന്നില്‍ ദുരൂഹതയുണ്ട് ...
  ഇതു മൃഗീയമായ കൊലപാതകം തന്നെയാണ്,
  ഈ പൊന്നോമനയെ കൊന്നു കെട്ടി തൂക്കിയവര്‍ക്ക് എതിരെ നടപടി വേണം..
  എവിടെ പ്രവാസമന്ത്രീ?

  ReplyDelete
 7. ഈ കൊലയ്ക്ക് പിന്നില്‍ ബ്ലോഗര്‍ ഏറനാടനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു....

  ReplyDelete
 8. മഴത്തുള്ളി മാഷ് പറഞ്ഞതു പോലെ ഇതില്‍ എന്തൊക്കെയോ ദുരൂഹതകള്‍ മണക്കുന്നു. കേസ് സി.ബി.ഐ. യ്ക്കു വിടണം...

  ReplyDelete
 9. പട്ടാപ്പകല്‍ ആത്മഹത്യ എന്നു കേട്റ്റപ്പോള്‍ അതെങ്ങനെ നടത്തി എന്നറിയാന്‍ ഓടി വന്നതാ..ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി ഗവേഷണം നടത്തുന്നുണ്ട് ഞാന്‍..നല്ലൊരു മാര്‍ഗ്ഗം കിട്ടും ന്നോര്‍ത്തപ്പോള്‍ നിരാശപ്പെടുത്തീല്ലോ..

  പാവം കരടി കുട്ടി !!

  ReplyDelete
 10. മാഷെ ഏറനാടന്‍സ്..

  അദേയ്..ഷെയര്‍ മാര്‍ക്കറ്റില്‍ കാള മുന്നേറിയപ്പോള്‍ നിവൃത്തികേടുകൊണ്ട് ചെയ്തതാ...ഇനിയിപ്പോ കാളകള്‍ തൂങ്ങിക്കിടക്കുന്നതിന്റെ ചിത്രങ്ങളും ഏറുന് കാണാന്‍ പറ്റും അതിന്റെ വാലില്‍ ചില മനുഷ്യന്മാരേയും..!

  അന്ന് ആത്മഹത്യ ചെയ്യാതെ പ്രതീക്ഷയോടെ ആ കരടിക്കുട്ടന്‍ ജീവിച്ചെങ്കില്‍...പക്ഷെ ആത്മഹത്യ ചെയ്യുന്നത് പെട്ടന്നുള്ള അവേശത്തിലാണല്ലൊ

  ReplyDelete
 11. ആത്മാവിന് നിത്യശാന്തി നേരുന്നു.......

  ReplyDelete
 12. ഏറൂ,
  എന്തിനീ കടും കൈ?
  (പേടിച്ച് പോയി, ട്ടാ!)

  ReplyDelete
 13. ഇതൊരു കൊലപാതകമാകനേ തരമുള്ളൂ. ഏതോ ബ്ലോഗറുടെ വെളുത്ത കരങ്ങള്‍ ഇതിനു പിന്നിലുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 14. ഇതൊരു പ്രതിഷേധമായിരിക്കാം..ഉയര്‍ന്ന വാടക നല്‍കി..കുറഞ്ഞ ശംബളത്തില്‍ ജീവിക്കേണ്ടിവരുന്ന ഒരു ശരാശരി മലയാളിയുടെ പ്രതികരണമായിക്കാം

  ReplyDelete
 15. പേടിപ്പിച്ചല്ലോ...

  ReplyDelete
 16. Find 1000s of Malayalee friends from all over the world.

  Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

  Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

  ReplyDelete
 17. ഈസ്സരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
  ഞങ്ങളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നല്ലൊ.....

  ReplyDelete
 18. അതിനെ കണ്ടിട്ടൊരു പെൺ റ്റെഡി ആണെന്നു തോന്നുന്നല്ലോ.

  ഏറനാടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

  ReplyDelete
 19. ഇദ്ദെഹം വരുന്നവിവരം ആ കരടിണി നേരത്തേ അറിഞ്ഞിരുന്നു ല്ലേ?:-)

  ReplyDelete
 20. എന്നാലും നല്ല ഡിയര്‍ -കരടിയായിരുന്നു. ..നല്ല കാലത്ത്‌ ഗുണം വരുമെന്ന് കരുതി കുറെ നിക്ഷേപിച്ചു. പിന്നെ ബാക്കിയുള്ളത്‌ നാട്ടിലെക്കും ചവിട്ടി. ഇപ്പോള്‍ ഫ്ല്രറ്റില്ലാതെ ഫ്ലാറ്റ്‌ ഫോമിലായപ്പോള്‍ പിന്നെ മാര്‍ഗം ഇതാക്കി.

  എന്നാലും ഏറനാടനും ഈ ഡിയര്‍ -കരടിയുമായുണ്ടാക്കിയ ആ(ണവ)കരാറിനെ പറ്റി ദുരൂഹത ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്

  ReplyDelete
 21. ഏറൂ,
  ഓട്ടോപിടിച്ച്‌ ഓടി വന്നതാ, രക്ഷിക്കാൻ....

  എനിക്ക്‌ വയ്യ.

  ReplyDelete
 22. ദുരൂഹത അകറ്റൂ.. സി ബി ഐ യെ വിളിക്കൂ....
  ഇല്ല ഇല്ല മാപ്പില്ല..

  ReplyDelete
 23. ദുരൂഹത മറനീക്കി. ഇത് തൂങ്ങിയതല്ല. തൂക്കിയതാ. കൊന്നതല്ല, നിര്‍ജീവമായൊരു പാവയാ.. ഞാന്‍ നിരപരാധിയാ. ഇവിടെവന്ന പ്രിയമുള്ള ഏവര്‍ക്കും ഏറുവിന്റെ നന്ദി നമസ്കാരം.

  ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com