Sunday, November 9, 2008

വശ്യമാം മൂന്നാര്‍..!

മൂന്നാറിന്‍ വശ്യതയാര്‍ന്ന പ്രകൃതിയെ ഒപ്പിയെടുക്കുന്ന ക്യാമറാമാനും കൂട്ടരും. പക്ഷെ മുന്നിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയത് ഒരു കാളക്കൂട്ടം (ആനക്കൂട്ടം ആവാഞ്ഞത് ആയുസ്സിന്റെ ബലം!).

പിന്നീടാണറിഞ്ഞത് അവയല്ല അപ്രതീക്ഷിതം, ക്യാമറമാനും കൂട്ടരും ഞാനുമാണ്‌ കാളക്കൂട്ടം വിലസുന്ന താഴ്വാരത്തില്‍ അവയെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായെത്തിയത്! ഞങ്ങള്‍ പോയവഴി (പുല്ലുപോലും മുളച്ചില്ല). ഇരുവശങ്ങളിലും തേയിലമുളച്ചുകിടപ്പുണ്ട്.


ഈ വഴി നിര്‍ഗമിക്കവെ വൃഥാ ഒരു സുന്ദരി എതിരെ അലസഗമനം ചെയ്യുന്നത് മനക്കണ്ണില്‍ കണ്ടുകൊണ്ട് പൊക (മറ്റേ ബീഡിയല്ല, സാദാസിഗരറ്റുപൊക) വളയമാക്കിവിട്ടോണ്ടിരുന്നു.


"Behold her single in the field"പണ്ട് പഠിച്ച വില്യം വേഡ്സ്‌വെര്‍ത്തിന്റെ കവിത 'സോളിറ്ററിറീപ്പര്' പുനരവതരിക്കുന്ന താഴ്വരയും മുകളിലെ മേഘക്കൂട്ടങ്ങളും.

8 comments:

  1. മൂന്നാറിന്റെ പടങ്ങള്‍ എത്ര കണ്ടാലും മതി വരാറില്ല.അത്രയ്ക്ക് മനോഹരം ആണവ.

    ReplyDelete
  2. നന്നായിരിക്കുന്നു ചിത്രങ്ങൾ

    ReplyDelete
  3. മൂന്നാര്‍ ചിത്രങ്ങള്‍ നന്നായി...
    ആശംസകള്‍...

    ReplyDelete
  4. ഇയ്യാള് മൂന്നാറു കണ്ട് മതിയായില്ല്ലെ

    ReplyDelete
  5. ചിത്രങ്ങള്‍ നന്നായി


    എപ്പൊഴെത്തി മൂന്നാറില്‍?

    ReplyDelete
  6. അല്ല ഏറുക്കാക്കാ ഇങ്ങള് അബുദാബീലാണ്ന്ന് പറഞ്ഞ് നാട്ടാരെമുയ്മനും പറ്റിച്ച് മൂന്നാറില് പോട്ടം പിടിച്ച് കളിക്ക്യാണല്ലേ...........

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com