Thursday, January 22, 2009

റെയറായ കാര്‍ മ്യൂസിയം (അബുദാബി)

അബുദാബി ഷേയ്ക്ക് ഹംദാന്‍ സ്വകാര്യമായി സൂക്ഷിച്ചുവരുന്ന നാനാതരം, വിവിധ, അനവധി, നിരവധി കാറുകളും മറ്റ് വാഹനങ്ങളും ഉള്ളതാണീ കാര്‍ മ്യൂസിയം.

മുസാഫയില്‍ നിന്നും മുപ്പത് കിമീ ദൂരത്ത് വിജനമായ അല്‍ ഫുജിം റോഡില്‍ ഒരു കോണില്‍ വലിയ പിരമിഡ് പോലെ അകലേനിന്നും തന്നെ നമ്മുടെ ദൃഷ്‌ടിയില്‍ മ്യൂസിയം പതിയും.

പിരമിഡിനകത്തെ അല്‍ഭുതങ്ങള്‍ കാണുവാന്‍ നമുക്കൊന്ന് പോയാലോ?

പിരമിഡ് മേല്‍ക്കൂരയുടെ ഒരു പാതിയും നീലാകാശത്തിന്റെ ഒരു പാതിയും ചേര്‍ന്നാല്‍...


ഇതൊരു ശൂന്യാകാശപേടകമല്ല. ഷേയ്ക്കിനും ഫാമിലിക്കും അവധിക്കാലം കഴിയാന്‍ വല്ലപ്പോഴും ഉപയോഗിക്കുന്ന ഒരു ഭൂഗോള ചലിക്കും വീട് ആണിത്!

ഇതിനകത്ത് പത്ത് നിലകളിലായി ശീതീകരണ കിടക്കറയും കുളിമുറിയും അടുക്കളയും അങ്ങനെ എല്ലാ ആഡംബര സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ച ഒരു ചലിക്കും സൗധം!

ഇനി ഒരേയിടത്ത് കഴിയുന്നതില്‍ മുഷിപ്പ് തോന്നിയാല്‍ വലിയ ട്രെയിലറില്‍ കെട്ടിവലിച്ച് ഉരുട്ടിക്കൊണ്ടുപോകാന്‍ ഭീമാകാരമായ ടയറുകള്‍ ഘടിപ്പിച്ച് സജ്ജീകരിച്ചിട്ടുമുണ്ട്.

(കൂടുതല്‍ കാര്‍ മ്യൂസിയം ഫോട്ടോസും വിശേഷങ്ങളും ഉടന്‍..)

7 comments:

  1. പിരമിഡിനകത്തെ അല്‍ഭുതങ്ങള്‍ കാണുവാന്‍ നമുക്കൊന്ന് പോയാലോ?

    ReplyDelete
  2. ഞാന്‍ വരാം . നമുക്കൊരുമിച്ച് പോകാം.

    ReplyDelete
  3. ഇതിൽ കുന്നംകുളം എവിടെയാ ഏറനാടാ...:)

    ReplyDelete
  4. ആ വീടിന്റെ വീല് പഞ്ചറായി അതുരുണ്ടുരുണ്ട് പോണതൊന്നാലോചിച്ച് നോക്ക്യേ.....അസൂയ....

    ReplyDelete
  5. Ithu urundupoyal engineya nirthuka...!

    ReplyDelete
  6. ഞാനും കൂടെയുണ്ട്....അപ്പോ എപ്പോഴാ പോകുന്നെ...

    ReplyDelete
  7. ഞാനുമുണ്ട്‌,എന്നേം കൊണ്ടുപോണേ!

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com