Showing posts with label ഹോളിഡേ. Show all posts
Showing posts with label ഹോളിഡേ. Show all posts

Tuesday, August 25, 2009

മൂന്ന് തുരുത്തുകള്‍/ മൂന്ന് ജന്മങ്ങള്‍..

ഇവ മൂന്നും ജീവിതമാകും ജലാശയത്തില്‍ കഴിയുന്നു..
------------------------------------------------------

ഇവര്‍ മൂന്നും ജീവിതം തേടി യാത്ര തുടരുന്നൂ...

Friday, January 30, 2009

വീണ്ടും ചില കാര്‍ മ്യൂസിയവിശേഷങ്ങള്‍..


ഇതാ ഈ കാണുന്നതാണ്‌ ചലിക്കുന്ന വല്യ ബംഗ്ലാവ്! ഇതിലും ഒരുപാട് മുറികളും കോലായ, വരാന്തകളും മാളികയും ഡിഷ് ആന്റിനയും റോഡ് എര്‍ത്ത് സര്‍‌വേ സജ്ജീകരണവും ഇനിയില്ലാത്തതൊന്നുമില്ല. ഇത് ഗിന്നസ്സ് ബുക്കില്‍ ഇടം നേടിയവനാണ്‌. ഷേയിക്ക് പുത്രന്‍ വിവാഹം കഴിഞ്ഞ് വധുവുമായി കുടുംബാംഗങ്ങളൊത്ത് ഈ ചലിക്കും വീട്ടില്‍ അടിച്ചുപൊളിച്ചാണ്‌ എത്രയോ കിലോമീറ്ററുകള്‍ ദൂരം സഞ്ചരിച്ച് സൗദിയിലേക്ക് പോയിവന്നത്. (പോയ വഴി പുല്ല് മുളച്ചിട്ടേയുണ്ടാവില്ല)


ഇത് വിചിത്രമാം ഒരു ബെന്‍സ് കാര്‍. ട്രക്കിന്‌ ബെന്‍സിലുണ്ടായ ഒരു സങ്കര സന്തതി!


ആ കാണുന്നത് വല്യോരു ജീപ്പ്. ഇന്നത് മ്യൂസിയം കാന്റീന്‍ ആക്കിയിരിക്കുന്നു. ചായ കുടിക്കാന്‍ കേറണമെന്ന് തോന്നിയെങ്കിലും ഇനി കേറിയിരിക്കും നേരത്ത് അതെങ്ങാനും ഉരുണ്ടു റോഡിലിറങ്ങിയാലോ എന്ന് കരുതി ഒഴിവാക്കി.


ഇവനാണ്‌ ഫോര്‍ഡ് കാര്‍ മുത്തശ്ശന്‍. സാക്ഷാല്‍ ഫോര്‍ഡ് സൃഷ്‌ടിച്ച ആദിമകാര്‍. ആവി എഞ്ചിനുള്ള റിഷാവണ്ടി ഒത്തിരി പലവക വാഹനങ്ങളുടെ നടുക്ക് ഇവിടെ..


ആഹഹായ്!! ഇത് നമ്മുടെ പത്മിനി അല്ലേ? അതെന്നെ, ഫിയറ്റ് പത്മിനി നല്ല സുന്ദരിക്കുട്ടിയായി കുറേ പോക്കിരിക്കാറുകളുടെ ഇടയില്‍ വെട്ടിത്തിളങ്ങി ഇരിക്കുന്നത് കണ്ടപ്പോള്‍ നമ്മുടെ ഉള്ളിലെ ഭാരതീയന്‍ അഭിമാനം കൊള്ളുന്നു!

ഫിയറ്റ് പത്മിനികള്‍ ചുവപ്പും വെള്ളയും പുടവകള്‍ അണിഞ്ഞ് സുന്ദരിക്കുട്ടികളായി ഇരിക്കുന്നു.

Thursday, January 22, 2009

റെയറായ കാര്‍ മ്യൂസിയം (അബുദാബി)

അബുദാബി ഷേയ്ക്ക് ഹംദാന്‍ സ്വകാര്യമായി സൂക്ഷിച്ചുവരുന്ന നാനാതരം, വിവിധ, അനവധി, നിരവധി കാറുകളും മറ്റ് വാഹനങ്ങളും ഉള്ളതാണീ കാര്‍ മ്യൂസിയം.

മുസാഫയില്‍ നിന്നും മുപ്പത് കിമീ ദൂരത്ത് വിജനമായ അല്‍ ഫുജിം റോഡില്‍ ഒരു കോണില്‍ വലിയ പിരമിഡ് പോലെ അകലേനിന്നും തന്നെ നമ്മുടെ ദൃഷ്‌ടിയില്‍ മ്യൂസിയം പതിയും.

പിരമിഡിനകത്തെ അല്‍ഭുതങ്ങള്‍ കാണുവാന്‍ നമുക്കൊന്ന് പോയാലോ?

പിരമിഡ് മേല്‍ക്കൂരയുടെ ഒരു പാതിയും നീലാകാശത്തിന്റെ ഒരു പാതിയും ചേര്‍ന്നാല്‍...


ഇതൊരു ശൂന്യാകാശപേടകമല്ല. ഷേയ്ക്കിനും ഫാമിലിക്കും അവധിക്കാലം കഴിയാന്‍ വല്ലപ്പോഴും ഉപയോഗിക്കുന്ന ഒരു ഭൂഗോള ചലിക്കും വീട് ആണിത്!

ഇതിനകത്ത് പത്ത് നിലകളിലായി ശീതീകരണ കിടക്കറയും കുളിമുറിയും അടുക്കളയും അങ്ങനെ എല്ലാ ആഡംബര സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ച ഒരു ചലിക്കും സൗധം!

ഇനി ഒരേയിടത്ത് കഴിയുന്നതില്‍ മുഷിപ്പ് തോന്നിയാല്‍ വലിയ ട്രെയിലറില്‍ കെട്ടിവലിച്ച് ഉരുട്ടിക്കൊണ്ടുപോകാന്‍ ഭീമാകാരമായ ടയറുകള്‍ ഘടിപ്പിച്ച് സജ്ജീകരിച്ചിട്ടുമുണ്ട്.

(കൂടുതല്‍ കാര്‍ മ്യൂസിയം ഫോട്ടോസും വിശേഷങ്ങളും ഉടന്‍..)

Monday, January 5, 2009

പ്രവാസീ പുലീ..!

ക്യാമറയില്‍ മിന്നായം പോലെ അവ മിന്നി..



ബുഷ് ഷൂഏറ് നേരിടുന്നതിനും മുന്നെ ഷൂ ഇട്ട് ഡപ്പാങ്കുത്താടി പുലികള്‍ ഗള്‍ഫിലഴിഞ്ഞാടി!


ഇതും പുലീസ്, ഷൂ ഇട്ട പ്രവാസിപ്പുലീസ്..!

Wednesday, December 24, 2008

ക്രിസ്സ്മസ്സിനായ് കോടമഞ്ഞ്

ഇന്ന് കാലത്ത് ഫ്ലാറ്റിലെ ബാല്‍‌ക്കണിയില്‍ നിന്നുള്ള ദൃശ്യം.

ക്രിസ്സ്‌മസിനെ വരവേല്‍ക്കാന്‍ കുളിരണിയിച്ചുകൊണ്ട് എമറാത്തും ഒരുങ്ങി..
ഏവര്‍ക്കും ക്രിസ്സ്മസ്സ് ആശംസകള്‍ നേരുന്നു.
Posted by Picasa

Monday, June 2, 2008

സ്‌ക്കൂള്‍ ഓപ്പണ്‍; അവധിക്കാലം ക്ലോസ്ഡ്!

ദേ പിന്നേം സ്‌ക്കൂള്‍ തുറന്നു!

അവധിക്കാലത്തെ അടിപിടി! നോട്ട് ബ്ലോഗടിപിടി!!

ഈ അടിപിടി അവധിക്കാലടിപിടി.

ഇത് കുരുന്നുകള്‍ക്കുള്ള ടൈം ടേയ്ബിള്‍! ബ്ലോഗര്‍ക്കും ഉപകാരപ്രദം തന്നെ!!

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com