Friday, January 30, 2009

വീണ്ടും ചില കാര്‍ മ്യൂസിയവിശേഷങ്ങള്‍..


ഇതാ ഈ കാണുന്നതാണ്‌ ചലിക്കുന്ന വല്യ ബംഗ്ലാവ്! ഇതിലും ഒരുപാട് മുറികളും കോലായ, വരാന്തകളും മാളികയും ഡിഷ് ആന്റിനയും റോഡ് എര്‍ത്ത് സര്‍‌വേ സജ്ജീകരണവും ഇനിയില്ലാത്തതൊന്നുമില്ല. ഇത് ഗിന്നസ്സ് ബുക്കില്‍ ഇടം നേടിയവനാണ്‌. ഷേയിക്ക് പുത്രന്‍ വിവാഹം കഴിഞ്ഞ് വധുവുമായി കുടുംബാംഗങ്ങളൊത്ത് ഈ ചലിക്കും വീട്ടില്‍ അടിച്ചുപൊളിച്ചാണ്‌ എത്രയോ കിലോമീറ്ററുകള്‍ ദൂരം സഞ്ചരിച്ച് സൗദിയിലേക്ക് പോയിവന്നത്. (പോയ വഴി പുല്ല് മുളച്ചിട്ടേയുണ്ടാവില്ല)


ഇത് വിചിത്രമാം ഒരു ബെന്‍സ് കാര്‍. ട്രക്കിന്‌ ബെന്‍സിലുണ്ടായ ഒരു സങ്കര സന്തതി!


ആ കാണുന്നത് വല്യോരു ജീപ്പ്. ഇന്നത് മ്യൂസിയം കാന്റീന്‍ ആക്കിയിരിക്കുന്നു. ചായ കുടിക്കാന്‍ കേറണമെന്ന് തോന്നിയെങ്കിലും ഇനി കേറിയിരിക്കും നേരത്ത് അതെങ്ങാനും ഉരുണ്ടു റോഡിലിറങ്ങിയാലോ എന്ന് കരുതി ഒഴിവാക്കി.


ഇവനാണ്‌ ഫോര്‍ഡ് കാര്‍ മുത്തശ്ശന്‍. സാക്ഷാല്‍ ഫോര്‍ഡ് സൃഷ്‌ടിച്ച ആദിമകാര്‍. ആവി എഞ്ചിനുള്ള റിഷാവണ്ടി ഒത്തിരി പലവക വാഹനങ്ങളുടെ നടുക്ക് ഇവിടെ..


ആഹഹായ്!! ഇത് നമ്മുടെ പത്മിനി അല്ലേ? അതെന്നെ, ഫിയറ്റ് പത്മിനി നല്ല സുന്ദരിക്കുട്ടിയായി കുറേ പോക്കിരിക്കാറുകളുടെ ഇടയില്‍ വെട്ടിത്തിളങ്ങി ഇരിക്കുന്നത് കണ്ടപ്പോള്‍ നമ്മുടെ ഉള്ളിലെ ഭാരതീയന്‍ അഭിമാനം കൊള്ളുന്നു!

ഫിയറ്റ് പത്മിനികള്‍ ചുവപ്പും വെള്ളയും പുടവകള്‍ അണിഞ്ഞ് സുന്ദരിക്കുട്ടികളായി ഇരിക്കുന്നു.

11 comments:

 1. വിചിത്രമായ കാര്‍ മ്യൂസിയവിശേഷങ്ങള്‍ പടങ്ങളിലൂടെ..

  ReplyDelete
 2. ഏറൂന്റെ കാര്‍ ടൂര്‍ ടമാര്‍.

  മുത്തശ്ചന്മാരെല്ലാം പറപറപ്പിചിരുന്ന കാറെല്ലാം നേരിട്ടു കാണാനായില്ലേ.

  ആ ഷെയ്ക്കായ മോന്‍ യാത്രിച്ച നൌകയൊന്ന് വിലക്ക് ചോദിക്കാരുന്നില്ലേ :)

  -സുല്‍

  ReplyDelete
 3. കാര്‍ മ്യൂസിയ വിശേഷങ്ങള്‍ നന്നായി...
  ആശംസകള്‍....

  ReplyDelete
 4. ചില കാറിന്‍റെ ടയര്‍ കണ്ടപ്പോള്‍ ശിവാജി ഗണേശന്‍റെ ജട്ടി ഇട്ട ഇന്ദ്രന്‍സിനെ ഓര്‍മവരുന്നു...

  ReplyDelete
 5. 1) ലോകത്തില്‍ ഏതു വിധം
  ലക്‍ഷുറി ഉണ്ടാക്കാം എന്ന് ..
  “♪♪അമ്മായി അപ്പന് പണമുണ്ടങ്കില്‍
  സമ്മന്തം പരമാന്ദം ...♪♪
  എന്ന് കവി ചുമ്മാ പാടിയതല്ലന്ന് ഇപ്പോ മനസ്സിലായി!
  2) ആ അടിക്കുറിപ്പിനു അവാര്‍ഡ്!!
  3) ഈശ്വരാ!!
  4 &5) പ്രണാമം
  6) രണ്ട് ചെല്ലകിളികള്‍
  ഏതായാലും നല്ല പോസ്റ്റ്
  മബ്‌റൂക്ക്

  ReplyDelete
 6. ഹോ ! എനിക്കാ രണ്ടാമത്തെ പടം ശ്ശി ഇഷ്ടപ്പെട്ടൂ ! തവള ഇരിക്കുന്നതു പോലെ തോന്നി ! ഇത്രേം പഴയ കാറുക്കളെ കാണാൻ സധിച്ചതിൽ ഉള്ള സന്തോഷം ഞാൻ ഇവിടെ മറച്ചു വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ല !

  ReplyDelete
 7. പ്രീമിയര്‍ പത്മിനിയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി.

  ReplyDelete
 8. ഏറുജീ..

  പടങ്ങളും വിവരണങ്ങളും നന്നായി..

  ഫീയറ്റ് സോണിയെപ്പോലെയല്ലേ...???

  ഏറൂനും വെരിഫിക്കേഷനൊ..???

  ReplyDelete
 9. ഇത് കൊള്ളാല്ലോ. :-)

  ReplyDelete
 10. എല്ലാവര്‍ക്കും പ്രിയത്തില്‍ നന്ദി നേരുന്നു.

  ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com