ഇവന്‍ ഇമ്പാലമാന്‍
അബുദാബീടെ അടുത്തുള്ള ഒരു ദ്വീപിലെ ഇട്ടാവട്ടത്ത് ഉല്ലസിച്ചുകഴിയുന്ന മാന്‍കൂട്ടങ്ങളില്‍ ഒന്ന് മനുഷ്യക്കൂട്ടത്തിലെ ഒരാളെ കണ്ട് നില്‍ക്കണോ അതോ പോകണോ എന്നറിയാതെ പകച്ചുനില്‍ക്കുന്നു. പിന്നെ ഓടെടാ ഓട്ടം ആയിരുന്നൂട്ടോ..
ഇത് മുതുക്കന്‍ ആമ
ഉദ്ധ്യേശം നൂറ്റമ്പതിലേറെ പ്രായം ആയിട്ടുള്ള ഒരു ആമ മുത്തച്ചന്‍. മനുഷ്യന്മാരെ കണ്ടാല്‍ ഓടി അടുത്തു വരും, നല്ല പുഞ്ചിരി തൂകി വല്ലതും തരാനുണ്ടോന്ന് ചോദിക്കാതെ തന്നെ ചോദിക്കും.
കാലിയായൊരു ഫാല്‍ക്കണ്‍ കൂട്.
കുഞ്ഞുങ്ങളെല്ലാം വലുതായപ്പോള്‍ പലവഴിപിരിഞ്ഞുപോയ്. ഫാല്‍ക്കണും വേറെ പാട്ടിനുപോയ്. ഒടുക്കം കെട്ടുറപ്പുള്ള കൂട് മാത്രം കാലിയായ്.
ദ്വീപില്‍ ധാരാളമായി കണ്ടുവരുന്ന ഫാല്‍ക്കണ്‍ എന്ന പക്ഷിരാജകുടുംബം കമ്പി, പ്ലാസ്റ്റിക്, മരക്കമ്പുകള്‍ കൊണ്ട് ബലമായി നിര്‍മ്മിക്കുന്ന കൂടുകള്‍ അല്‍ഭുതകരം.
ഇതാ ഒരിടത്ത് ഫാല്‍ക്കണും കുഞ്ഞുങ്ങളും..
കടലില്‍ നിന്നും വലിയ മല്‍സ്യങ്ങളേയും ആകാശത്തുനിന്നും പ്രാവുകളേയും മറ്റ് പക്ഷികളേയും ഇരയാക്കി തീറ്റയ്ക്കുവേണ്ടി എത്തിച്ചുകൊടുക്കുന്ന കാഴ്ച ഗംഭീരമായിരുന്നു.
പ്രവാസഭൂമിയിലെ ജന്തുജാലങ്ങള്‍
ReplyDeleteആ ആമ ശരിക്കും പുഞ്ചിരിക്കുന്ന പോലുണ്ട്. :-)
ReplyDeleteബിന്ദു ഉണ്ണി, ആമ എന്നൊന്നും പറയാതെ, പ്രായത്തെ ബഹുമാനിച്ച് ആമച്ചന്‍ എന്നോ ആമാജി എന്നോ പറയൂ.. :) നന്ദി, ആദ്യകമന്റിന്..
ReplyDeleteഏറനാടാ ഈ ക്യാമറയും കൊണ്ട് എവിടെല്ലാമാണ് പോകുന്നത് . ബിന്ദു പറഞ്ഞതുപോലെ ആമയെ ഇഷ്ടപ്പെട്ടൂ :)
ReplyDeleteഅപ്പോള്‍ വോട്ട് എല്ലാം എനിക്ക് തന്നെ തരണേ :)
എന്താണെന്നറിയില്ല
ReplyDeleteഎന്തുകൊണ്ടെന്നറിയില്ല
റെറ്റിനോപൊതി
അനാഥമായി കിടക്കുന്നു
മരുഭൂമി പോലെ!!
That's an Osprey not a falcon
ReplyDelete