Showing posts with label അബുദാബി. Show all posts
Showing posts with label അബുദാബി. Show all posts

Sunday, September 5, 2010

അബുദാബിയിലെ ഇഫ്താര്‍ വിരുന്ന്‍ വിശേഷം.


അബുദാബി ഷേക്ക്‌ സായിദ്‌ പള്ളിയില്‍ ഇപ്രാവശ്യം അഞ്ചര ലക്ഷം ആളുകള്‍ നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. ജാതി മതം നോക്കാതെ സര്‍വരെയും സ്വീകരിച്ച് ഇരുത്തി ഭക്ഷണം തരുവാന്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. ആര്‍മി വകുപ്പ്‌ ആണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. (ചിക്കന്‍, മട്ടന്‍, ഒട്ടകം ബിരിയാണി, ജ്യൂസ്, പഴവര്‍ഗങ്ങള്‍, ഈത്തപ്പഴം, സലാഡ്‌ എന്നിവയുടെ വലിയ കിറ്റ്‌ ഓരോരുത്തര്‍ക്കും)



നാല്പതോളം രാജ്യങ്ങളിലെ നാലായിരത്തി ഇരുന്നോറോളം തൊഴിലാളികള്‍ അധ്വാനിച്ച് പടുത്തുയര്‍ത്തിയ ഷേക്ക്‌ സായിദ്‌ പള്ളി ജാതിമതഭേതമെന്യേ ലോകര്‍ സന്ദര്‍ശിച്ച് പോരുന്നു. മനോഹരമായ നിര്‍മ്മിതി ആരെയും അവിടെ പിടിച്ച് നിറുത്തും. യു ഏ ഇയുടെ ശില്പി എന്നറിയപ്പെടുന്ന ഷേക്ക്‌ സായിദിന്റെ മഖ്ബറ (അന്ത്യവിശ്രമ കുടീരം) ഇവിടെയാണ്‌.



ആയിരങ്ങളായ അനോണികള്‍ക്ക്‌ ഇടയില്‍ ആരോരുമറിയാതെ ഏറനാടനും അനുജനും ഇരിക്കുന്നു.

Sunday, November 1, 2009

വാര്ർത്തകളുടെ നാൾവഴികൾ... An Unusual Collection of BREAKING NEWS

  • നമ്മളെ സ്വാധീനിച്ച, നമ്മളെ വേട്ടയാടിയ, നമ്മൾ മറന്നുപോയ വാർത്തകളിലൂടെ ഒരു സഞ്ചാരം ആയിരുന്നു ഇന്നലെ അബുദാബിയിൽ സംഭവിച്ചത്‌.
  • ചങ്ങരംകുളത്തിനടുത്തുള്ള കടവല്ലൂര് സ്വദേശിയും ഇരുപത്തഞ്ചു വർഷക്കാലമായി പ്രവാസിയുമായ അലിഭായ്‌ എന്നറിയപ്പെടുന്ന അബൂബക്കർ അലിയുടെ വാർത്താശേഖരം കെ.എസ്‌.സി സാഹിത്യവിഭാഗം പ്രദർശനം നടത്തി.

  • കരാട്ടേയിലും കുബുഡോയിലും 2nd DAN Black Belt നേടിയതും കൂടാതെ കളരിപ്പയറ്റ്, യോഗ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുള്ള ബഹുമുഖ പ്രതിഭയാണ് അബൂബക്കറലി എന്ന അലിഭായ്..


  • നാണയശേഖരം, സ്റ്റാമ്പ്‌ ശേഖരം എന്നീ പലവിധ ഹോബികളും നാം കേട്ടിരിക്കാമെങ്കിലും വർഷങ്ങളായി പത്രത്താളുകളിൽ വന്നുമറഞ്ഞിട്ടുള്ള പ്രധാന വാർത്തകൾ, വിശിഷ്‌ടവ്യക്തികളുടെ നിര്യാണങ്ങൾ, വിവാദങ്ങൾ, കുറ്റാന്വേഷണങ്ങൾ, കുറ്റവാളികൾ, കൗതുകവാർത്തകൾ തുടങ്ങിയ നാനാവിധ വിഭാഗങ്ങളിൽ തിരിക്കാവുന്നവ അലിഭായുടെ ശേഖരത്തിലെ മുതൽക്കൂട്ടാവുന്നു. ഇവയുടെ പ്രദമ പ്രദർശനമായിരുന്നു ഇന്നലെത്തേത്‌.

  • ഇത്രയും കാലം സ്വകാര്യസ്വത്തുപോലെ സൂക്ഷിച്ചുപോന്ന അലിഭായുടെ വാർത്താശേഖരം സഹമുറിയൻ ആയ ഞാൻ സുഹൃത്തുക്കളായ മാമ്മൻ കെ രാജനും അബുദാബി മീഡിയ കമ്പനീലെ ശ്രീനിവാസിനും കാണിച്ചുകൊടുത്തു. ശ്രീനിവാസ്‌ ഏഷ്യാനെറ്റിലെ ഫൈസൽ ബിൻ അഹമദിനെ അറിയിക്കുകയും അങ്ങനെ ഏഷ്യാനെറ്റ്‌ ഗൾഫ്‌ റൗണ്ടപ്പ്‌ പരിപാടിയിൽ അലിഭായുടെ മുഖാമുഖം വരുകയുമുണ്ടായി.

  • കെ.എസ്‌.സി സാഹിത്യവിഭാഗം സെക്രട്ടറിയായ മാമ്മൻ കെ രാജനാണ്‌ ഈ വാർത്താപ്രദർശനം സംഘടിപ്പിച്ചത്‌, നൂറുകണക്കിനാളുകൾ പ്രദർശനം കാണാനെത്തിയിരുന്നു. യാദൃശ്ചികമെന്നോണം കെ.എസ്‌.സി ജോ.സെക്രട്ടറിയും ന്യൂസ്‌ റിപ്പോർട്ടറുമായ സഫറുള്ള പാലപ്പെട്ടി ഞെട്ടിപ്പോയി!

  • ഈ വാർത്താശേഖരത്തിൽ നായനാർ അബുദാബി സന്ദർശിച്ച വാർത്ത പണ്ട്‌ അദ്ധേഹം കൊടുത്തത്‌ കൂട്ടത്തിൽ കണ്ടത്‌ മാത്രമല്ല മറിച്ച്‌, ഇതെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നത്‌ പണ്ട്‌ ഒരേ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത്‌ ആണെന്ന് അറിഞ്ഞപ്പോഴാണ്‌ സഫറുള്ള അക്ഷരാർത്ഥത്തിൽ ഞെട്ടിയത്‌. ഏറെനാളുകൾക്ക്‌ ശേഷം കണ്ടുമുട്ടിയ സഫറുള്ളയും അലിഭായും സൗഹൃദം പൊടിതട്ടിയെടുത്തു.
  • സിസ്‌റ്റർ അഭയക്കേസ് വാർത്തകൾ

  • വീരപ്പൻ വാർത്തകൾ

  • ഷേയ്‌ക്ക് സായിദ് നിര്യാണവാർത്ത

  • എംജിആർ, എം‌എസ്സ് സുബ്ബലക്ഷ്മി, ബേനസീർ, ഒടുവിലാൻ, മറ്റ് വ്യക്തിനിര്യാണങ്ങൾ

  • അലിഭായിക്കൊപ്പം ഏറനാടൻ


  • അലിഭായ് (നടുവിൽ), വലത്തുനിന്നും മൂന്നാമത് മാമ്മൻ കെ രാജൻ, പുതുബ്ലോഗന് സഹവാസി (ഇടത്തുനിന്നും മൂന്നാമത്),സഹമുറിയന്മാരായ ഷെമീർ, നൌഫൽ ഭായിജാൻ, മുജീബ്, പ്രിജീത്

  • നവബൂലോകന് സഹവാസി പോസ്‌റ്റിനുള്ള വക വല്ലതും തടയുമോ എന്ന് ചികയുന്നു!

  • ഈ പ്രദർശനത്തോടൊപ്പം തന്നെ വ്യത്യസ്തമായ ഒരു ഡോക്യുഫിക്ഷൻ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ക്രയോൺ ജയൻ രചന സംവിധാനം നിർവ്വഹിച്ച 'കാലിഡിയോസ്കോപ്പ്‌' ഇന്നത്തെ കേരളത്തിലെ ഭക്തി ക്യ്‌ഊ, ബീവറേജസ്‌ ക്യ്‌ഊ എന്നിവയും ക്വട്ടേഷൻ, പെൺപീഢനം, ലഹരി, ഭ്രാന്ത്‌ എന്നിവയുടെ നേർക്കാഴ്ച ഒപ്പിയെടുത്ത്‌ നിറവൈവിധ്യമുള്ള കാലിഡിയോസ്കോപ്പിക്‌ വ്യ്‌ഊ ഒരുക്കിയത്‌ നന്നായിരിക്കുന്നു. ശബ്‌ദലേഖനം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില് ഒന്നൂടെ നന്നാക്കാമായിരുന്നു ചിത്രം എന്നു തോന്നിപ്പോയി.

Tuesday, August 25, 2009

മൂന്ന് തുരുത്തുകള്‍/ മൂന്ന് ജന്മങ്ങള്‍..

ഇവ മൂന്നും ജീവിതമാകും ജലാശയത്തില്‍ കഴിയുന്നു..
------------------------------------------------------

ഇവര്‍ മൂന്നും ജീവിതം തേടി യാത്ര തുടരുന്നൂ...

Saturday, August 22, 2009

ക്യാറ്റ്'സ് ഹൈഡ് ന്‍ സീക്ക് (പൂച്ചാസ് ഒളിച്ചുകളി)

അയ്യോ! മ്യാവൂ! എന്നോടൊളിച്ച് കളിക്കാന്‍ പറഞ്ഞിട്ട്.. കൂട്ടുകാരി എവിടേ പോയീ? ഇനി വല്ല പരുന്തോ പട്ടിയോ പിടിച്ചോണ്ട് പോയോ എന്റെ കാവിലമ്മേ??

Saturday, August 8, 2009

ഒരു പ്രവാസി പെട്ടിക്കെട്ട് സീന്‍!

പ്രവാസി മുറികളില്‍ മിക്കപ്പോഴും കാണാവുന്ന സീന്‍..
പ്രത്യേകിച്ചും ബാച്ചീസ് മുറികളില്‍ ഒരുത്തന്‍ നാട്ടില്‍ക്ക് പോകുമ്പോള്‍ (പരോള്‍ കിട്ടി പോവുക എന്ന് പൊതുഭാഷ),
സഹമുറിയന്മാര്‍ ഉല്‍സാഹക്കമ്മിറ്റിയായി പെട്ടിയില്‍ സാധനങ്ങള്‍ കുത്തിനിറക്കുന്നു. ഒടുക്കം നല്ല പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുകെട്ടി അവനെ വിമാനം കയറ്റിവിടുന്നൂ..


തമാശയായി അരങ്ങേറുന്ന ചിലതുണ്ട്. പെട്ടിയില്‍ പെട്ടിക്കാരന്‍ അറിയാതെ ഉള്ളി, ഉണക്ക കുബൂസ് (റൊട്ടി), പഴയ ബനിയന്‍, ജെട്ടി എന്നിവയൊക്കെ വെച്ചിട്ടുണ്ടാവും.


ഒരിക്കല്‍ ഇതേപോലെ ആരോ പെട്ടിയില്‍ വെച്ച വലിയ ഉള്ളി രണ്ടെണ്ണം വീട്ടിലെത്തി പെട്ടി പൊട്ടിച്ചപ്പോള്‍ കണ്ട് പ്രവാസി കളയാന്‍ നേരം അയാള്‍ടെ ഭാര്യ പറഞ്ഞത്രേ:

"ഉള്ളിയെങ്കില്‍ ഉള്ളി, നാട്ടിലിപ്പോ ഉള്ളിക്ക് ഒക്കെ എന്താ വില!!"

Monday, April 13, 2009

അംബരചുംബികള്‍

അബുദാബീലെ അംബരചുംബികളും..



ചുറ്റുപാടുകളും (ബേര്‍ഡ്സ് ഐ വ്യൂ)

Tuesday, March 24, 2009

പ്രവാസഭൂമിയിലെ ജന്തുജാലങ്ങള്‍

ഇവന്‍ ഇമ്പാലമാന്‍

അബുദാബീടെ അടുത്തുള്ള ഒരു ദ്വീപിലെ ഇട്ടാവട്ടത്ത് ഉല്ലസിച്ചുകഴിയുന്ന മാന്‍‌കൂട്ടങ്ങളില്‍ ഒന്ന് മനുഷ്യക്കൂട്ടത്തിലെ ഒരാളെ കണ്ട് നില്‍ക്കണോ അതോ പോകണോ എന്നറിയാതെ പകച്ചുനില്‍ക്കുന്നു. പിന്നെ ഓടെടാ ഓട്ടം ആയിരുന്നൂട്ടോ..

ഇത് മുതുക്കന്‍ ആമ

ഉദ്ധ്യേശം നൂറ്റമ്പതിലേറെ പ്രായം ആയിട്ടുള്ള ഒരു ആമ മുത്തച്ചന്‍. മനുഷ്യന്മാരെ കണ്ടാല്‍ ഓടി അടുത്തു വരും, നല്ല പുഞ്ചിരി തൂകി വല്ലതും തരാനുണ്ടോന്ന് ചോദിക്കാതെ തന്നെ ചോദിക്കും.

കാലിയായൊരു ഫാല്‍ക്കണ്‍ കൂട്.

കുഞ്ഞുങ്ങളെല്ലാം വലുതായപ്പോള്‍ പലവഴിപിരിഞ്ഞുപോയ്. ഫാല്‍ക്കണും വേറെ പാട്ടിനുപോയ്. ഒടുക്കം കെട്ടുറപ്പുള്ള കൂട് മാത്രം കാലിയായ്.
ദ്വീപില്‍ ധാരാളമായി കണ്ടുവരുന്ന ഫാല്‍ക്കണ്‍ എന്ന പക്ഷിരാജകുടുംബം കമ്പി, പ്ലാസ്റ്റിക്, മരക്കമ്പുകള്‍ കൊണ്ട് ബലമായി നിര്‍മ്മിക്കുന്ന കൂടുകള്‍ അല്‍ഭുതകരം.

ഇതാ ഒരിടത്ത് ഫാല്‍ക്കണും കുഞ്ഞുങ്ങളും..

കടലില്‍ നിന്നും വലിയ മല്‍സ്യങ്ങളേയും ആകാശത്തുനിന്നും പ്രാവുകളേയും മറ്റ് പക്ഷികളേയും ഇരയാക്കി തീറ്റയ്ക്കുവേണ്ടി എത്തിച്ചുകൊടുക്കുന്ന കാഴ്ച ഗംഭീരമായിരുന്നു.

Friday, January 30, 2009

വീണ്ടും ചില കാര്‍ മ്യൂസിയവിശേഷങ്ങള്‍..


ഇതാ ഈ കാണുന്നതാണ്‌ ചലിക്കുന്ന വല്യ ബംഗ്ലാവ്! ഇതിലും ഒരുപാട് മുറികളും കോലായ, വരാന്തകളും മാളികയും ഡിഷ് ആന്റിനയും റോഡ് എര്‍ത്ത് സര്‍‌വേ സജ്ജീകരണവും ഇനിയില്ലാത്തതൊന്നുമില്ല. ഇത് ഗിന്നസ്സ് ബുക്കില്‍ ഇടം നേടിയവനാണ്‌. ഷേയിക്ക് പുത്രന്‍ വിവാഹം കഴിഞ്ഞ് വധുവുമായി കുടുംബാംഗങ്ങളൊത്ത് ഈ ചലിക്കും വീട്ടില്‍ അടിച്ചുപൊളിച്ചാണ്‌ എത്രയോ കിലോമീറ്ററുകള്‍ ദൂരം സഞ്ചരിച്ച് സൗദിയിലേക്ക് പോയിവന്നത്. (പോയ വഴി പുല്ല് മുളച്ചിട്ടേയുണ്ടാവില്ല)


ഇത് വിചിത്രമാം ഒരു ബെന്‍സ് കാര്‍. ട്രക്കിന്‌ ബെന്‍സിലുണ്ടായ ഒരു സങ്കര സന്തതി!


ആ കാണുന്നത് വല്യോരു ജീപ്പ്. ഇന്നത് മ്യൂസിയം കാന്റീന്‍ ആക്കിയിരിക്കുന്നു. ചായ കുടിക്കാന്‍ കേറണമെന്ന് തോന്നിയെങ്കിലും ഇനി കേറിയിരിക്കും നേരത്ത് അതെങ്ങാനും ഉരുണ്ടു റോഡിലിറങ്ങിയാലോ എന്ന് കരുതി ഒഴിവാക്കി.


ഇവനാണ്‌ ഫോര്‍ഡ് കാര്‍ മുത്തശ്ശന്‍. സാക്ഷാല്‍ ഫോര്‍ഡ് സൃഷ്‌ടിച്ച ആദിമകാര്‍. ആവി എഞ്ചിനുള്ള റിഷാവണ്ടി ഒത്തിരി പലവക വാഹനങ്ങളുടെ നടുക്ക് ഇവിടെ..


ആഹഹായ്!! ഇത് നമ്മുടെ പത്മിനി അല്ലേ? അതെന്നെ, ഫിയറ്റ് പത്മിനി നല്ല സുന്ദരിക്കുട്ടിയായി കുറേ പോക്കിരിക്കാറുകളുടെ ഇടയില്‍ വെട്ടിത്തിളങ്ങി ഇരിക്കുന്നത് കണ്ടപ്പോള്‍ നമ്മുടെ ഉള്ളിലെ ഭാരതീയന്‍ അഭിമാനം കൊള്ളുന്നു!

ഫിയറ്റ് പത്മിനികള്‍ ചുവപ്പും വെള്ളയും പുടവകള്‍ അണിഞ്ഞ് സുന്ദരിക്കുട്ടികളായി ഇരിക്കുന്നു.

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com