2009 ദുരന്തങ്ങളുടെ കൊല്ലമാണല്ലോ ദൈവമേ!!
ഇന്ന് കാലത്തുമുതല്‍ നാട്ടിലെ സുഹൃത്ത് നസീറിന്റെ മിസ്സ്ഡ് കാള്‍സ് നിരന്തരം വന്നപ്പോള്‍ മനസ്സില്‍ എന്തോ വല്ലായ്മ അനുഭവപ്പെട്ടു തുടങ്ങി.
തിരിച്ചുവിളിച്ചപ്പോള്‍ അവന്റെ പതിഞ്ഞസ്വരത്തില്‍ ആ വാര്‍ത്ത കാതില്‍ വന്നുപതിച്ചപ്പോള്‍.. എന്റെ കണ്ണുനീര്‍തുള്ളി താഴെപതിച്ചത് നിയന്ത്രിക്കാന്‍ സാധിക്കാതെയായി.
ഹൈസ്ക്കൂള്‍ ക്ലാസ്സ് മുതല്‍ പ്രീഡിഗ്രീ വരെ സഹപാഠിയായിരുന്ന അതിലേറെ ഉറ്റസുഹൃത്തായ സ്നേഹിതയും കുടുംബവും ഇന്നലെ ജിദ്ധയിലെ വാഹനാപകടത്തില്‍ പെട്ടു. അവരുടെ രണ്ട് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു, സ്നേഹിതയും ഭര്‍ത്താവും ഇപ്പോള്‍ അത്യാസന്നനിലയില്‍ കഴിയുന്നു.
ഉംറ കഴിഞ്ഞുവരും വേളയില്‍ പുണ്യനഗരമായ മദീനയില്‍ പോയി വരുന്നവഴിയായിരുന്നു ദുരന്തം.
നിലമ്പൂര്‍ സ്വദേശികളായ സ്നേഹിത ഷക്കീലയുടേയും ഭര്‍ത്താവ് നൌഷാദിനും ആരോഗ്യം വേഗം വീണ്ടുകിട്ടുമാറാകട്ടെ എന്ന് സര്‍വേശ്വരനോട് സന്മനസ്സോടെ പ്രാര്‍ത്ഥിക്കുക, ഈശ്വരന് അസാധ്യമായത് ഒന്നുമില്ല എന്ന വിശ്വാസത്തോടെ..
കഴിഞ്ഞ കൊല്ലം നാട്ടില്‍ വന്നപ്പോള്‍ ക്ലാസ്സ്‌മേറ്റ്സ് എല്ലാവരും ഒരു കല്യാണസദസ്സില്‍ വെച്ച് ഒന്നിച്ചിരുന്നു. അബുദാബിയില്‍ ആയ എന്നെ അന്ന് സുഹൃത്തുക്കള്‍ വിളിച്ചകൂട്ടത്തില്‍ യാദൃശ്ചികമായിട്ട് സ്നേഹിത മുഖവുരയില്ലാതെ ഫോണില്‍ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നത് മനസ്സില്‍ ഈ വേള ഓര്‍ത്തുപോയി.
ഒരുമിച്ച് പഠിക്കുന്ന കാലത്ത് എന്തോ ഒരു അടുപ്പം എന്റെ അപക്വമനസ്സില്‍ തോന്നിയപ്പോള്‍ “നമുക്ക് എക്കാലവും നല്ല സുഹൃത്തുക്കള്‍ ആയി കഴിഞ്ഞാല്‍ പോരേ?” എന്ന് അവള്‍ തിരുത്തിയതും അതുപോലെത്തന്നെ സുഹൃത്തുക്കളായി കഴിഞ്ഞതും ദൈവനിശ്ചയം!
സുഹൃത്തും കുടുംബവും അപകടത്തില്‍ പെട്ടു!
ReplyDeleteമരിച്ചവർക്ക് ആദരാഞ്ജലികൾ .....
ReplyDeleteഓഫ്:
(പറയാൻ പറ്റിയ വേദിയല്ല എന്നാലും പറയാം)
ഉംറ കഴിഞ്ഞുവരും വേളയില്‍ പുണ്യനഗരമായ മദീനയില്‍ പോയി വരുന്നവഴിയായിരുന്നു ദുരന്തം.
നിലമ്പൂര്‍ സ്വദേശികളായ സ്നേഹിത ഷക്കീലയുടേയും സാദിഖിന്റേയും ആരോഗ്യം വേഗം വീണ്ടുകിട്ടുമാറാകട്ടെ എന്ന് സര്‍വേശ്വരനോട് സന്മനസ്സോടെ പ്രാര്‍ത്ഥിക്കുക, ഈശ്വരന് അസാധ്യമായത് ഒന്നുമില്ല എന്ന വിശ്വാസത്തോടെ..
എന്നാലും ദൈവവിശ്വാസം വിടരുത്. അവസാന നിമിഷം വരെ അത് വളരെ നല്ലതാ... കഷ്ടം..
ഈശ്വരന് അസാധ്യമായത് ഒന്നുമില്ലെങ്കിൽ ആ രണ്ട് പേരെക്കൂടി അങ്ങ് രക്ഷിക്കില്ലായിരുന്നോ..
എറനാടാ എന്തു പറഞ്ഞു
ReplyDeleteപ്രാര്‍ത്ഥിക്കണമെന്നറിയില്ല,
സുഖമായി തിരികെ വരമെന്നോ ..
ആ കുഞ്ഞുങ്ങള്‍ ഇല്ലാത്ത വീട്ടിലേക്ക് ?..
ഈശ്വരാ നിന്നെ വണങ്ങാനും സ്തുതിക്കാനും മഹത്വപ്പെടുത്താനും വന്നതല്ലെ ആ കുടുംബം?
ഇതാണൊ നിന്റെ അനുഗ്രഹം ?
ഒടുവില്‍ സ്നേഹിത ഷക്കീലയെ ദൈവം തിരികെ വിളിച്ചു. ഇന്ന് അവര്‍ മരണരഥത്തിലേറി പുറപ്പെട്ടു.
ReplyDeleteഎല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമാറാകട്ടെ.
അതെ,ഏറനാടാ..നമ്മുടെയെല്ലാം മടക്കം ‘അവനിലേക്ക്’
ReplyDeleteതന്നെ! ചിലരെ അവന്‍ ഇഷ്ടക്കാരെന്നോണം ആനയിച്ചു
കൊണ്ടുപോവുന്നു!മറ്റുചിലരെ...
നാഥാ...അവരെ നിന്‍റെ സര്‍വ്വാനുഗ്രഹത്തിലുള്‍പ്പെടുത്തൂ,അതെ ആ പിഞ്ചോമനകള്‍...അവര്‍ നിന്‍റെ സമക്ഷം കാത്തിരിക്കാവും,തങ്ങളുടെ ഉറ്റവരേഉം പ്രതീക്ഷിച്ച്...
അവരേയും അനുഗ്രഹിക്കു തമ്പുരാനേ...ആമീന്‍.