- നമ്മളെ സ്വാധീനിച്ച, നമ്മളെ വേട്ടയാടിയ, നമ്മൾ മറന്നുപോയ വാർത്തകളിലൂടെ ഒരു സഞ്ചാരം ആയിരുന്നു ഇന്നലെ അബുദാബിയിൽ സംഭവിച്ചത്.
- ചങ്ങരംകുളത്തിനടുത്തുള്ള കടവല്ലൂര് സ്വദേശിയും ഇരുപത്തഞ്ചു വർഷക്കാലമായി പ്രവാസിയുമായ അലിഭായ് എന്നറിയപ്പെടുന്ന അബൂബക്കർ അലിയുടെ വാർത്താശേഖരം കെ.എസ്.സി സാഹിത്യവിഭാഗം പ്രദർശനം നടത്തി.
- കരാട്ടേയിലും കുബുഡോയിലും 2nd DAN Black Belt നേടിയതും കൂടാതെ കളരിപ്പയറ്റ്, യോഗ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുള്ള ബഹുമുഖ പ്രതിഭയാണ് അബൂബക്കറലി എന്ന അലിഭായ്..
- നാണയശേഖരം, സ്റ്റാമ്പ് ശേഖരം എന്നീ പലവിധ ഹോബികളും നാം കേട്ടിരിക്കാമെങ്കിലും വർഷങ്ങളായി പത്രത്താളുകളിൽ വന്നുമറഞ്ഞിട്ടുള്ള പ്രധാന വാർത്തകൾ, വിശിഷ്‌ടവ്യക്തികളുടെ നിര്യാണങ്ങൾ, വിവാദങ്ങൾ, കുറ്റാന്വേഷണങ്ങൾ, കുറ്റവാളികൾ, കൗതുകവാർത്തകൾ തുടങ്ങിയ നാനാവിധ വിഭാഗങ്ങളിൽ തിരിക്കാവുന്നവ അലിഭായുടെ ശേഖരത്തിലെ മുതൽക്കൂട്ടാവുന്നു. ഇവയുടെ പ്രദമ പ്രദർശനമായിരുന്നു ഇന്നലെത്തേത്.
- ഇത്രയും കാലം സ്വകാര്യസ്വത്തുപോലെ സൂക്ഷിച്ചുപോന്ന അലിഭായുടെ വാർത്താശേഖരം സഹമുറിയൻ ആയ ഞാൻ സുഹൃത്തുക്കളായ മാമ്മൻ കെ രാജനും അബുദാബി മീഡിയ കമ്പനീലെ ശ്രീനിവാസിനും കാണിച്ചുകൊടുത്തു. ശ്രീനിവാസ് ഏഷ്യാനെറ്റിലെ ഫൈസൽ ബിൻ അഹമദിനെ അറിയിക്കുകയും അങ്ങനെ ഏഷ്യാനെറ്റ് ഗൾഫ് റൗണ്ടപ്പ് പരിപാടിയിൽ അലിഭായുടെ മുഖാമുഖം വരുകയുമുണ്ടായി.
- കെ.എസ്.സി സാഹിത്യവിഭാഗം സെക്രട്ടറിയായ മാമ്മൻ കെ രാജനാണ് ഈ വാർത്താപ്രദർശനം സംഘടിപ്പിച്ചത്, നൂറുകണക്കിനാളുകൾ പ്രദർശനം കാണാനെത്തിയിരുന്നു. യാദൃശ്ചികമെന്നോണം കെ.എസ്.സി ജോ.സെക്രട്ടറിയും ന്യൂസ് റിപ്പോർട്ടറുമായ സഫറുള്ള പാലപ്പെട്ടി ഞെട്ടിപ്പോയി!
- ഈ വാർത്താശേഖരത്തിൽ നായനാർ അബുദാബി സന്ദർശിച്ച വാർത്ത പണ്ട് അദ്ധേഹം കൊടുത്തത് കൂട്ടത്തിൽ കണ്ടത് മാത്രമല്ല മറിച്ച്, ഇതെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നത് പണ്ട് ഒരേ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് ആണെന്ന് അറിഞ്ഞപ്പോഴാണ് സഫറുള്ള അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. ഏറെനാളുകൾക്ക് ശേഷം കണ്ടുമുട്ടിയ സഫറുള്ളയും അലിഭായും സൗഹൃദം പൊടിതട്ടിയെടുത്തു.
- സിസ്‌റ്റർ അഭയക്കേസ് വാർത്തകൾ
- വീരപ്പൻ വാർത്തകൾ
- ഷേയ്‌ക്ക് സായിദ് നിര്യാണവാർത്ത
- എംജിആർ, എംഎസ്സ് സുബ്ബലക്ഷ്മി, ബേനസീർ, ഒടുവിലാൻ, മറ്റ് വ്യക്തിനിര്യാണങ്ങൾ
- അലിഭായിക്കൊപ്പം ഏറനാടൻ
- അലിഭായ് (നടുവിൽ), വലത്തുനിന്നും മൂന്നാമത് മാമ്മൻ കെ രാജൻ, പുതുബ്ലോഗന് സഹവാസി (ഇടത്തുനിന്നും മൂന്നാമത്),സഹമുറിയന്മാരായ ഷെമീർ, നൌഫൽ ഭായിജാൻ, മുജീബ്, പ്രിജീത്
- നവബൂലോകന് സഹവാസി പോസ്‌റ്റിനുള്ള വക വല്ലതും തടയുമോ എന്ന് ചികയുന്നു!
- ഈ പ്രദർശനത്തോടൊപ്പം തന്നെ വ്യത്യസ്തമായ ഒരു ഡോക്യുഫിക്ഷൻ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ക്രയോൺ ജയൻ രചന സംവിധാനം നിർവ്വഹിച്ച 'കാലിഡിയോസ്കോപ്പ്' ഇന്നത്തെ കേരളത്തിലെ ഭക്തി ക്യ്‌ഊ, ബീവറേജസ് ക്യ്‌ഊ എന്നിവയും ക്വട്ടേഷൻ, പെൺപീഢനം, ലഹരി, ഭ്രാന്ത് എന്നിവയുടെ നേർക്കാഴ്ച ഒപ്പിയെടുത്ത് നിറവൈവിധ്യമുള്ള കാലിഡിയോസ്കോപ്പിക് വ്യ്‌ഊ ഒരുക്കിയത് നന്നായിരിക്കുന്നു. ശബ്‌ദലേഖനം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില് ഒന്നൂടെ നന്നാക്കാമായിരുന്നു ചിത്രം എന്നു തോന്നിപ്പോയി.
"വാര്ർത്തകളുടെ നാൾവഴികൾ... An Unusual Collection of BREAKING NEWS"
ReplyDeleteThanks For Ernadan.Ali Bay
ReplyDeleteകുറെ പിറകോട്ട്,ഓര്‍മകളെ തിരിച്ചു വിട്ടല്ലോ
ReplyDeleteഅലിഭായിയും കൂട്ടരും!
ദിനസരികളിലെ,വാര്‍പ്പ് രീതി വായനയില്‍ നിന്ന്
ഒരു മോചനമായി അലിഭായിയുടെ ഈ ശേഖരം!
ഒന്നാശംസിച്ചോട്ടെ!!
ഏറനാടാ,ഈയുള്ളവന്‍റെ ഒരു’സലാം’അലിക്കയെ
അറിയിക്കണംട്ടോ!
നന്ദി, ഈ പോസ്റ്റിന്...
ReplyDeleteക്ലിക്കിയാൽ വലുതായി കാണാവുന്ന വിധത്തിൽ ചിത്രങ്ങൾ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നി..
പത്രങ്ങളില്‍ നിന്ന് ഓരോ പ്രധാനപെട്ട വാര്‍ത്തകള്‍ വെട്ടിയെടുത്തു സൂക്ഷിക്കുമ്പോഴും അലിഭായിയെ കളിയാക്കി കൊണ്ടിരുന്ന നമ്മള്‍ക്ക് ഒരു പാഠമാണ് ഈ പ്രദര്‍ശനം.എന്തായാലും ഇപ്പോഴെങ്കിലും അലിഭായിയുടെ പരിശ്രമത്തിനു ഫലം കണ്ടത്ത്തിയതില്‍ സന്തോഷമുണ്ട്. ആദ്യം ഏഷ്യാനെറ്റിലും പിന്നീട് കേരള സോഷ്യല്‍ സെന്‍റര്‍ലെ പ്രത്യാഗം സജ്ജീകരിച്ച പവലിയനില്‍ പത്രക്കാരുടെ നടുവില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും പ്രസംഗിച്ചും ഇരിക്കാന്‍ കഴിഞ്ഞതില്‍ അലിഭായിയെയും അതുപോലെ ഇതിന്റെ പച്ചയായ ആവിഷ്കരണം ബ്ലോഗില്‍ ഉള്‍പെടുത്തിയതിനു ഏറനാടെനെയും പ്രത്യാഗം അഭിനെന്ദിക്കുന്നു.
ReplyDeleteഓർമ്മകളെ പിറകോട്ട് വലിച്ച പോസ്റ്റ്
ReplyDelete