Sunday, February 21, 2010

റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!

ലോകപ്രശസ്ത മലയാളീ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തന്നേക്കാളും പ്രശസ്ത-സൃഷ്ടികളായ ‘ബോബനും മോളിയും’ പരമ്പരയുടെ അന്‍പതാം വാര്‍ഷികത്തിന് ഈയ്യിടെ അബുദാബിയിലെത്തിയ നേരം.. പണ്ട് പണ്ട്, പള്ളിക്കൂടത്തില്‍ പോകുന്ന കാലം തൊട്ട് തര്‍ക്കുത്തരത്തിനും ഉരുളയ്ക്ക് ഉപ്പേരിക്കും കുസൃതികള്‍ക്കും പ്രചോദനമായിരുന്ന ബോബനും, മോളിയും, അവരുടെ പട്ടി, പിന്നെ.. മൊട്ട, അപ്പീഹിപ്പി, പ.പ്രസിഡന്റ്, ചേടത്തി, വക്കീല്‍, ഉപ്പായി മാപ്ല ഇവര്‍ക്കൊക്കെ ജന്മം നല്‍കിയ റ്റോംസിനെ നേരില്‍ കാണുവാന്‍ പൂതിയോടെ കഴിഞ്ഞതാണ്. ഒടുവില്‍ ആ മഹാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പരിചയപ്പെടുവാന്‍ എനിക്കും അവസരമൊത്തു.

 
സാക്ഷാല്‍ റ്റോംസിന്റെ കാരിക്കേച്ചര്‍ ചെയ്യുന്ന ഗോമ്പറ്റീഷനില്‍ ഞാനും കൂടി. മറവിയുടെ മാറാലക്കുരുക്കില്‍ കുരുങ്ങിപ്പോയ എന്നിലെ കാര്‍ട്ടൂണ്‍വര വര്‍ഷങ്ങള്‍ക്കു ശേഷം വന്നപ്പോള്‍, പേപ്പറില്‍ റ്റോംസ് പതിഞ്ഞു. ആ വരയെ വിലയിരുത്തിയ മഹാന്‍ കൈയ്യൊപ്പ് ചാര്‍ത്തി തോളില്‍ കൊട്ടിയിട്ട് പറഞ്ഞത് “കടുവയെ പിടിച്ച കിടുവ!!” എന്നത് വലിയൊരു പുരസ്കാരമായി ഞാന്‍ സ്വീകരിച്ചു.

പണ്ട്, ആ വരകളിലൂടെ സഞ്ചരിച്ച എന്റെ ബാല്യകാ‍ലത്ത്, കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ പയറ്റിക്കിട്ടിയ സോപ്പ് പെട്ടി, പെന്‍സില്‍, പെന്‍, സാക്ഷ്യപത്രം ഒക്കെ ലഭിക്കുവാനും ഭാഗ്യമുണ്ടായി. നാലാം തരം മുതല്‍ക്ക് തുടങ്ങിയ മത്സരം കാലിക്കറ്റ് സി-സോണിലെ രണ്ടാം സമ്മാനത്തില്‍ ചെന്നെത്തി അവസാനിപ്പിച്ചതാണ്.

17 comments:

  1. This comment has been removed by the author.

    ReplyDelete
  2. ലോകപ്രശസ്ത മലയാളീ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തന്നേക്കാളും പ്രശസ്ത-സൃഷ്ടികളായ ‘ബോബനും മോളിയും’ പരമ്പരയുടെ അന്‍പതാം വാര്‍ഷികത്തിന് ഈയ്യിടെ അബുദാബിയിലെത്തിയ നേരം.. പണ്ട് പണ്ട്, പള്ളിക്കൂടത്തില്‍ പോകുന്ന കാലം തൊട്ട് തര്‍ക്കുത്തരത്തിനും ഉരുളയ്ക്ക് ഉപ്പേരിക്കും കുസൃതികള്‍ക്കും പ്രചോദനമായിരുന്ന ബോബനും, മോളിയും, അവരുടെ പട്ടി, പിന്നെ.. മൊട്ട, അപ്പീഹിപ്പി, പ.പ്രസിഡന്റ്, ചേടത്തി, വക്കീല്‍, ഉപ്പായി മാപ്ല ഇവര്‍ക്കൊക്കെ ജന്മം നല്‍കിയ റ്റോംസിനെ നേരില്‍ കാണുവാന്‍

    ReplyDelete
  3. kollam, inyum thudaru....Sri.Jawaharlal Nehru was fan of cartoonist Sankar, u must be knowing! heards that the late Pm enjoyed them very much !

    ReplyDelete
  4. Maithreyi, Thanks. ആ കാര്യം ഓര്‍മ്മിപ്പിച്ചതിന് നന്ദി.

    ReplyDelete
  5. ഇതു കലക്കി സാലിഃ. ഇതും കൈയിൽ ഉണ്ടായിരുന്നു അല്ലെ.
    ഇതൊന്നു നല്ലതുപോലെ scan ചെയ്തു ഇടാമായിരുന്നു. തുടരമണം

    ReplyDelete
  6. കടുവയെ പിടിച്ച കിടുവ തന്നെ :)

    ReplyDelete
  7. കടുവയെ പിടിച്ച ഏറനാടന്‍! :-)
    ആശംസകള്‍.

    ReplyDelete
  8. ഏറനാടാ..
    കൊള്ളാം, ഇതൊക്കെ കയ്യിലുണ്ടല്ലെ!
    അഭിനന്ദനങ്ങള്‍.

    ReplyDelete
  9. കൈപ്പള്ളി: ഞാന്‍ വീണ്ടും തോറ്റിരിക്കുന്നു, അങ്ങയുടെ മുന്നില്‍ ഞാന്‍ പിന്നേം അടിയറവ് ചൊല്ലുന്നു. ഈ അംഗീകാരം ഞാന്‍ ഇരുകൈയ്യാലെ സ്വീകരിക്കട്ടെ.

    ശ്രീ: സന്തോഷം, നന്ദി.

    ഭായി: വളരെ സന്തോഷം, നന്ദി.

    ഷംസ്: ഇത് കൈയ്യിലുണ്ടായിരുന്നു, പിന്നെ മാറ്റിവെച്ചു. :) നന്ദി.

    പ്യാരി.കെ: താങ്ക്യൂസ്.

    ReplyDelete
  10. അഭിനന്ദനങ്ങള്‍

    ReplyDelete
  11. അഭിനന്ദനങ്ങള്‍.ഇതും ഉണ്ടല്ലേ കയ്യില്‍!

    ReplyDelete
  12. കൊള്ളാം!

    അഭിനന്ദനങ്ങൾ!

    ReplyDelete
  13. നിലമ്പൂര്‍ എന്റെ ബാല്യകാല സ്മരണയിലെ ഒരു കാലം . അതുകൊണ്ട് ഞാനും അങ്ങമാകട്ടെ നിങ്ങളുടെ ബ്ലോഗില്‍ .

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com