Friday, February 5, 2010

ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??

ഇങ്ങനെ ഒരു സാധനം കണ്ടതായി ഓര്‍ക്കുന്നുവോ? ഇതില്‍ പണ്ട് കണ്ടിരുന്ന വിവാഹകാസറ്റ്, സിനിമ, മറ്റ് പലവിധ ‘ഷോ’കള്‍.. മറന്നുവോ?
ഇന്നത്തെ കാലത്ത് എത്ര സൈസുള്ളതും മില്യണ്‍ ഡോളര്‍ ചിലവുള്ളതുമായ പുത്തന്‍‌പടങ്ങളും പാട്ടുകളും ഒരു ചെറുവിരല്‍ പോലും സൈസ് ഇല്ലാത്ത ‘കുറ്റി’ (ഫ്ലാഷ് ഡ്രൈവ്)-യിലും ‘പപ്പട വട്ടവാഹിനി’ (ഡിവിഡി/സിഡി)-യിലും കൊണ്ടുനടക്കുന്ന തലമുറയ്ക്ക് ഇവനെ അറിയില്ല. ഇവനാണ് വീസിആര്‍ ഏലിയാസ് വീസീപി പ്ലെയര്‍!                                                                                                                                                                                                                                                                                               ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഇത് ഉള്ള വീടുകള്‍തോറും ആഴ്ചയില്‍ ഒരിക്കല്‍ ഒരുത്തന്‍ ഒരു പെട്ടി നിറയെ ഇതിലിട്ട് കാണാനുള്ള ഓലച്ചുരുളടങ്ങിയ കാസറ്റുകളുമായി വരുമായിരുന്നു. (മഞ്ചേരിയില്‍ നിന്നും നിലമ്പൂരിലേക്കാണ് കാസറ്റ് ചെങ്ങാതിയുടെ വരവ്). അന്ന്, അഞ്ചുരൂപ വാടകയ്ക്ക് ഒരു കാസറ്റ് ഒരാഴ്ചയ്ക്ക് കിട്ടും. ജയന്‍, നസീര്‍ മുതല്‍ക്ക് അന്നത്തെ പുതുതാരങ്ങള്‍ ആയി കസറിവന്ന മമ്മൂട്ടി, മോഹന്‍‌ലാല്‍, റഹ്മാന്‍, രോഹിണി, മാധവി സിനിമാ കാസറ്റുകള്‍ക്ക് വന്‍ ഡിമാന്‍സായിരുന്നു. കോളേജ് പിള്ളേരുള്ള വീടുകളില്‍ ഹോളിവുഡ്, ഹിന്ദി, തമിഴ് മസാലകളും ചിലവായിരുന്നു.                                                                                                                  എന്റെ വീട്ടില്‍ ഇല്ലാത്തതിനാല്‍ അയല്‍‌പക്കത്ത് പോയിട്ട് ഇതില്‍ കളിക്കുന്ന സിനിമകള്‍ കണ്ട് അന്തം വിട്ട് ഇരുന്ന് ഹരം കൊണ്ടതൊക്കെ മറക്കാനാവില്ല. അവിടെ എട്ട് പെണ്‍‌കുട്ടികളായിരുന്നു. അറിഞ്ഞോ അറിയാതെയോ എന്ന് ഇപ്പോഴും എനിക്കറിയില്ല! ഒരിക്കല്‍ ടൂറിംഗ് കാസറ്റ് ചെങ്ങാതി, ഏറ്റവും പുതിയ ഹോളിവുഡ്ഡ് ഹൊറര്‍ പടമാണെന്ന് പറഞ്ഞ് അവരെക്കൊണ്ട് ഒരു കാസറ്റ് എടുപ്പിച്ചു. അവന്‍ പൈസയും വാങ്ങി പോയ ഉടന്‍ എട്ട് പെണ്ണുങ്ങളും വള്ളിനിക്കറിട്ട പൊടിയന്‍ പയ്യനായ ഞാനും ആ കാസറ്റ് പ്ലേയറില്‍ ഇട്ട് പൊട്ടലും ചീറ്റലും വരുന്ന ‘സോണി‘ ബ്രാന്‍ഡ് ടീവിയില്‍ കണ്ണും നട്ടിരുന്നപ്പോള്‍...                                                                                                                            ഹൊറര്‍ രംഗത്തേക്കാളും ഭീബത്സമായ, തുണിയില്ലാത്ത ഒരു പെണ്ണും രണ്ടാണും കാണിക്കുന്ന വിക്രസ്സ്!! ഞാന്‍ മൂളിപ്പാട്ടും പാടി ഇറങ്ങിയോടി. എട്ട് പെണ്ണുങ്ങളിലാരോ ഓടിപ്പോയിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി കാസറ്റോടുന്നത് നിറുത്തലാക്കി. അടുത്തയാഴ്ച കാസറ്റ് ചെങ്ങാതി വരുമ്പോള്‍ വെച്ചിട്ടുണ്ടെന്നൊക്കെ അവര്‍ പറഞ്ഞത് കേട്ടു. എന്നാല്‍, പിന്നീട് വന്നത് വേറെ യുവാവ് ആയിരുന്നു!                                                                                                                                    ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മയുടെ അറയില്‍ തെളിഞ്ഞത് ഈയ്യിടെ ഈ പുരാതന സാധനത്തെ പൊടിപിടിച്ച നിലയില്‍ അബുദാബിയിലെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടപ്പോഴാണ്.

28 comments:

 1. ഹ ഹ !!
  നുമ്മടെ വിസിആര്‍ അല്ലെ ?
  ഇതൊരെണ്ണം ടീവിടെ അടുത്ത് ഇരിപ്പുണ്ട്, പണ്ടത്തെ ഫാഷനായിരുന്നല്ലോ.
  ഒരു പുരാവസ്തു എന്ന നില്ലയില്‍ അവിടെ തന്നെ ഇരുന്നോട്ടെ എന്നു ഞാനും കരുതി.

  ReplyDelete
 2. വി.സീ.ആര്‍ ഞാനും ഒരെണ്ണം സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കാര്യമായ പരിക്കുകളും ഇല്ലാത്ത ഒന്ന്.

  ReplyDelete
 3. വീ സി ആർ ഏലിയാസ് വീ സി പി പ്ലെയർ....മണ്ണടിഞ്ഞ ഒരോർമ്മ..
  80- 97 കളിലെ സൂപ്പർ താരം..പഴയ ഓർമ്മകൾക്ക്‌ നന്ദി ഏറനാടാ..

  ReplyDelete
 4. എന്റെ കൈയിലും ഉണ്ട് ഒന്ന് ഇപ്പൊ അത് ചാലിക്കുമോ ദൈവത്തിനറിയാം ...തൊട്ടിട്ടു വര്‍ഷങ്ങള്‍ ആയെ ....

  ReplyDelete
 5. ഓര്‍മ്മയുണ്ട്. ഒപ്പം പൂപ്പല്‍ പിടിച്ച കുറേ കാസറ്റുകളും.

  ReplyDelete
 6. കൂതറ, അനില്‍, കുമാരന്‍, റ്റോംസ് കോനുമഠം, സുനില്‍ പണിക്കര്‍, Seek My Face - നന്ദി.

  ReplyDelete
 7. siva // ശിവ - നന്ദി. മറവിയിലാണ്ടുപോകുന്ന സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ ഒത്തിരി ഉണ്ടാകും അല്ലേ?

  ReplyDelete
 8. ആദ്യത്തെ വൻ technology ആയിരുന്നു ഈ സാദനം. ദൃശ്യമാദ്ധ്യമം ജനകീയമാക്കിയതിൽ ഈ ഉപകരണത്തിന്റെ പങ്ക്‍ ചെറുതല്ല. പണ്ടു 1985ൽ അബു ദാബിയിൽ വീട്ടിൽ ഒരു blaupunkt VCR ഉണ്ടായിരുന്നു. അതു് rewind ചെയ്തു് നിർത്തുന്ന ശബ്ദം കേട്ടാൽ അയലത്തുള്ളവർ വരെ ഞെട്ടി ഉണരുമായിരുന്നു. അപ്പോൾ രഹസ്യമായി ഇതു് പ്രവർത്തിപ്പിക്കാൻ കഴിയില്ലായിരുന്നു. അതിനു് കണ്ടെത്തിയ solution: VCR rewind ചെതു് തീരുന്നതു് വരെ ഇവനെ pillowയും quiltഉം കൊണ്ടു sound proof ചെയ്യുമായിരുന്നു. :)

  ReplyDelete
 9. കൈപ്പള്ളീ, സൈലന്‍സര്‍ ഇല്ലാത്ത ഈ സാധനത്തെ ശ്വാസം മുട്ടിച്ചാണല്ലേ പ്രവര്‍ത്തിപ്പിച്ചത്? രസിച്ചു ആ സംഭവം.

  ReplyDelete
 10. ഓര്‍മയുണ്ട് ഈ മുഖം...

  ReplyDelete
 11. ടി.വി.യിൽ വരുന്ന പ്രോഗ്രാം കോപ്പി ചെയ്യാമല്ലോ?

  ReplyDelete
 12. വീസിആര്‍ ഏലിയാസ് വീസീപി പ്ലെയര്‍! അത് കലക്കി :)

  ReplyDelete
 13. എറക്കാടന്‍ താങ്ക്യൂ
  രഘുനാഥന്‍ നന്ദി
  കാക്കര അതു ശെരിയാണല്ലോ.നന്ദി
  വാഴക്കോടന്‍ നന്ദീ.

  ReplyDelete
 14. അയ്യോ..ലിവനല്ലേ നമ്മുടെ ലവന്‍!
  ഈ ‘ബാലപാഠങള്‍’ പഠിപ്പിച്ചുതന്ന അദ്ധ്യാപഹയന്‍!!!
  അളിയാ നിന്ന കണ്ടിട്ട് യെത്ര നാളായളിയാ...?!

  ReplyDelete
 15. പൊടി തട്ടിയ ഓർമ്മകളിൽ ഒരു വി.സി.പി.. :)

  ReplyDelete
 16. മ്മടെ കൈയ്യില്‍ ഇപ്പഴുമുണ്ടിത്. നല്ല കണ്ടീഷനില്‍‌ത്തന്നെ. :)

  ReplyDelete
 17. എല്ലാ വീടുകളിലും ഉണ്ടായിരുന്നപ്പോഴും ഇവിടെ അതുണ്ടായിരുന്നില്ല.അതുകൊണ്ട് പൊടിപിടിച്ചു കിടക്കാന്‍ ഒരെണ്ണം കുറവായി.

  ReplyDelete
 18. അതെയതെ... പണ്ടത്തെ പ്രി-ഡിഗ്രിയും ഈ വി.സി. പി. യും ഒരിക്കലും മറക്കാന്‍ പറ്റില്ല....

  ReplyDelete
 19. ഇവിടെ വന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി, നമസ്കാരം.. ഉടനെ വരുന്നു അടുത്ത ഫോട്ടോപോസ്റ്റ്. താങ്ക്യൂ..

  ReplyDelete
 20. ഹേ. പുരാ വസ്തു ആകാന്‍ മാത്രം ഒന്നും ആയിട്ടില്ല.
  ഇപ്പോഴും ഒരുപാട് പേര്‍ ഉപയോഗിക്കുന്നു.

  ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com