അബുദാബി ഷേക്ക് സായിദ് പള്ളിയില്‍ ഇപ്രാവശ്യം അഞ്ചര ലക്ഷം ആളുകള്‍ നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. ജാതി മതം നോക്കാതെ സര്‍വരെയും സ്വീകരിച്ച് ഇരുത്തി ഭക്ഷണം തരുവാന്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. ആര്‍മി വകുപ്പ് ആണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. (ചിക്കന്‍, മട്ടന്‍, ഒട്ടകം ബിരിയാണി, ജ്യൂസ്, പഴവര്‍ഗങ്ങള്‍, ഈത്തപ്പഴം, സലാഡ് എന്നിവയുടെ വലിയ കിറ്റ് ഓരോരുത്തര്‍ക്കും)
നാല്പതോളം രാജ്യങ്ങളിലെ നാലായിരത്തി ഇരുന്നോറോളം തൊഴിലാളികള്‍ അധ്വാനിച്ച് പടുത്തുയര്‍ത്തിയ ഷേക്ക് സായിദ് പള്ളി ജാതിമതഭേതമെന്യേ ലോകര്‍ സന്ദര്‍ശിച്ച് പോരുന്നു. മനോഹരമായ നിര്‍മ്മിതി ആരെയും അവിടെ പിടിച്ച് നിറുത്തും. യു ഏ ഇയുടെ ശില്പി എന്നറിയപ്പെടുന്ന ഷേക്ക് സായിദിന്റെ മഖ്ബറ (അന്ത്യവിശ്രമ കുടീരം) ഇവിടെയാണ്.
നോമ്പ് തുറ വിശേഷം ചിത്രങ്ങള്‍.
ReplyDeleteനോമ്പ് തുറ വിശേഷംകണ്ടു
ReplyDeleteഅതില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ഉണ്ടായി. എല്ലാ വര്‍ഷവും പോവാറുണ്ട്. അവിടുത്തെ തിരക്ക് നിയന്ത്രിക്കുന്നതും ഭക്ഷണ വിതരണത്തിലെ ചിട്ടയും വിസ്മയിപ്പിക്കുന്നതാണ്.
ReplyDeletegood
ReplyDeleteavidathe iftharine kurichu kettittundu abudhabiyil anenkilum pokan pattiyittilla ethuvare....
ReplyDelete