Wednesday, September 22, 2010

ഞങ്ങളും ജീവിച്ചിരുന്നു.


ഞങ്ങള്‍ക്ക്‌ അന്ന് നിങ്ങളെപ്പോലെ
മജ്ജയും മാംസവും മനസ്സും
ഉണ്ടായിരുന്നു.
പടച്ചവന്‍ തിരികെ വിളിച്ചപ്പോള്‍
അവ മണ്ണില്‍ ഉപേക്ഷിച്ച്
പോവേണ്ടി വന്നു.
ഞങ്ങള്‍ ഭൂമിയില്‍
ജീവിച്ചിരുന്നു എന്നതിന്
തെളിവിനായ്‌
നിങ്ങള്‍ക്കായ്‌
ഞങ്ങളുടെ ചട്ടക്കൂട് മാത്രം
ബാക്കിവെച്ചു.
നിങ്ങളത്‌ കാഴ്ചക്കായ്‌
എടുത്തും വെച്ചു.
ഓര്‍ക്കുക നിങ്ങളും
ഒരു നാള്‍ പോവേണ്ടി വരും.

10 comments:

  1. ഞങ്ങള്‍ക്ക്‌ അന്ന് നിങ്ങളെപ്പോലെ
    മജ്ജയും മാംസവും മനസ്സും
    ഉണ്ടായിരുന്നു.

    ReplyDelete
  2. ഒരു നാള്‍ പോവേണ്ടി വരും.
    അതൊരു ഓര്‍മ്മപെടുത്തല്‍ കൂടിയായതില്‍ സന്തോഷം

    ReplyDelete
  3. ഇതൊരു നല്ല താക്കീതാണ്....
    സ്നേഹത്തില്‍ പൊതിഞ്ഞ ഒരമ്പ്......
    ഇത്തരം ഓര്‍മ്മപ്പെടുത്തല്‍ അഹംഭാവം ശമിപ്പിക്കുന്നു....
    നന്ദി.... ഈ ഓര്‍മ്മപ്പെടുത്തലിനു

    ReplyDelete
  4. റ്റോംസ്, ചന്ദ്രകാന്തം, പദസ്വനം, മാണികേത്താര്‍: വളരെ നന്ദി.

    ReplyDelete
  5. ഇന്നു ഞാൻ നാളെ നീ..

    ReplyDelete
  6. ഒരു ഓര്‍മ്മ പെടുത്തല്‍...

    വളരെ മനോഹരമായ ബ്ലോഗ്‌. സെറ്റപ്പ് പോലെ ഉള്ളടക്കവും വളരെ ആകര്‍ഷകം......

    ReplyDelete
  7. കൊടകര വഴി വന്നത് ആണ്...ആശംസകള്‍..
    ഇനിയും കാണാം....

    ReplyDelete
  8. "മരണം"...ഓര്‍മ്മപ്പെടുത്തല്‍ ...കൊള്ളാം.
    "മരണം വാതില്‍ക്കല്‍ ഒരുനാള്‍ ".......

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com