ത്രീ ജീനിയസ്സ് സഹോദരങ്ങള്‍ക്ക് 2002 സെപ്റ്റംബര്‍ തൊട്ട് 2010 നവംബര്‍ വരെ ഉള്ള ഗ്യാപ്പില്‍ രൂപത്തിന് വന്ന വലിയ മാറ്റം കാണുവിന്‍ നാട്ടാരേ..
പടച്ച തമ്പുരാന്‍ ഇനിയും ഇതേ പോസില്‍ ഒരു പടം നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും എടുക്കുവാന്‍ ഉള്ള അവസരം നല്‍കട്ടെ എന്ന അത്യാഗ്രഹത്തോടെ....
എന്റെ വലതന്‍ : ഏട്ടന്‍ സലീല്‍ (എഞ്ചിനീയര്‍ )
നടുക്കടലില്‍ : ഏറനാടന്‍ (ഇഞ്ചിനീര് )
എന്‍റെ ഇടതന്‍ : അനിയന്‍ സാദിഖ് (പ്രോഗ്രാമര്‍ )
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Showing posts with label ഫോട്ടോ. Show all posts

Wednesday, November 17, 2010
Wednesday, September 22, 2010
ഞങ്ങളും ജീവിച്ചിരുന്നു.
ഞങ്ങള്‍ക്ക് അന്ന് നിങ്ങളെപ്പോലെ
മജ്ജയും മാംസവും മനസ്സും
ഉണ്ടായിരുന്നു.
പടച്ചവന്‍ തിരികെ വിളിച്ചപ്പോള്‍
അവ മണ്ണില്‍ ഉപേക്ഷിച്ച്
പോവേണ്ടി വന്നു.
ഞങ്ങള്‍ ഭൂമിയില്‍
ജീവിച്ചിരുന്നു എന്നതിന്
തെളിവിനായ്
നിങ്ങള്‍ക്കായ്
ഞങ്ങളുടെ ചട്ടക്കൂട് മാത്രം
ബാക്കിവെച്ചു.
നിങ്ങളത് കാഴ്ചക്കായ്
എടുത്തും വെച്ചു.
ഓര്‍ക്കുക നിങ്ങളും
ഒരു നാള്‍ പോവേണ്ടി വരും.
Wednesday, August 11, 2010
പ്രകാശിതപൂരിതം.
(സിറാജ് പത്രത്തില്‍ വന്നത്)
'ഒരു സിനിമാ ഡയറിക്കുറിപ്പ്' ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് Dr. അസീസ് തരുവണക്ക് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. സമീപം (ഇടത്ത് നിന്ന്) കെ.എസ്.സി. ജ.സെക്ര. ബക്കര്‍ കണ്ണപുരം, സിറാജ് പത്രാധിപര്‍ കെ.എം.അബ്ബാസ്, അങ്ങേയറ്റം മാധ്യമം റിപ്പോര്‍ട്ടര്‍ സഫറുള്ള പാലപ്പെട്ടി.
കെ.എസ്.സി. ചുമര്‍ മാസികയായ 'ജാലകം' പ്രകാശനം ചെയ്ത Dr. അസീസ് തരുവണയുടെ (കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എഡിറ്റര്‍) ഒപ്പം നില്‍ക്കുന്നത് ബ്ലോഗര്‍ കൈതമുള്ള്, മാധ്യമം റിപ്പോര്‍ട്ടര്‍ സഫറുള്ള പാലപ്പെട്ടി, കെ.എസ്.സി. സാഹിത്യ വിഭാഗം സെക്ര. അയൂബ് കടല്‍മാട്, കവി അസ്മോ പുത്തന്‍ചിറ, പേരറിയാ 'അനോണി'!
(സന്നിഹിതരായിരുന്ന മറ്റ് പ്രമുഖ ബ്ലോഗ് പുലികളായ വഴിപോക്കന്‍, എരകപ്പുല്ല്, എടക്കാടന്‍, ഇസ്കന്ദര്‍ മിര്‍സ, ബിന്ദു കെ.പി, ചന്ദ്രകാന്തം ഫാമിലി എന്നിവര്‍ ക്യാമറയുടെ പിറകില്‍ നില്പുണ്ടായിരുന്നു.)
അവരുടെ പടങ്ങള്‍ ഉടനിടാം..
Friday, February 5, 2010
ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??
ഇങ്ങനെ ഒരു സാധനം കണ്ടതായി ഓര്‍ക്കുന്നുവോ?
ഇതില്‍ പണ്ട് കണ്ടിരുന്ന വിവാഹകാസറ്റ്, സിനിമ, മറ്റ് പലവിധ ‘ഷോ’കള്‍.. മറന്നുവോ?
ഇന്നത്തെ കാലത്ത് എത്ര സൈസുള്ളതും മില്യണ്‍ ഡോളര്‍ ചിലവുള്ളതുമായ പുത്തന്‍പടങ്ങളും പാട്ടുകളും ഒരു ചെറുവിരല്‍ പോലും സൈസ് ഇല്ലാത്ത ‘കുറ്റി’ (ഫ്ലാഷ് ഡ്രൈവ്)-യിലും ‘പപ്പട വട്ടവാഹിനി’ (ഡിവിഡി/സിഡി)-യിലും കൊണ്ടുനടക്കുന്ന തലമുറയ്ക്ക് ഇവനെ അറിയില്ല. ഇവനാണ് വീസിആര്‍ ഏലിയാസ് വീസീപി പ്ലെയര്‍! ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഇത് ഉള്ള വീടുകള്‍തോറും ആഴ്ചയില്‍ ഒരിക്കല്‍ ഒരുത്തന്‍ ഒരു പെട്ടി നിറയെ ഇതിലിട്ട് കാണാനുള്ള ഓലച്ചുരുളടങ്ങിയ കാസറ്റുകളുമായി വരുമായിരുന്നു. (മഞ്ചേരിയില്‍ നിന്നും നിലമ്പൂരിലേക്കാണ് കാസറ്റ് ചെങ്ങാതിയുടെ വരവ്). അന്ന്, അഞ്ചുരൂപ വാടകയ്ക്ക് ഒരു കാസറ്റ് ഒരാഴ്ചയ്ക്ക് കിട്ടും. ജയന്‍, നസീര്‍ മുതല്‍ക്ക് അന്നത്തെ പുതുതാരങ്ങള്‍ ആയി കസറിവന്ന മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍, രോഹിണി, മാധവി സിനിമാ കാസറ്റുകള്‍ക്ക് വന്‍ ഡിമാന്‍സായിരുന്നു. കോളേജ് പിള്ളേരുള്ള വീടുകളില്‍ ഹോളിവുഡ്, ഹിന്ദി, തമിഴ് മസാലകളും ചിലവായിരുന്നു. എന്റെ വീട്ടില്‍ ഇല്ലാത്തതിനാല്‍ അയല്‍പക്കത്ത് പോയിട്ട് ഇതില്‍ കളിക്കുന്ന സിനിമകള്‍ കണ്ട് അന്തം വിട്ട് ഇരുന്ന് ഹരം കൊണ്ടതൊക്കെ മറക്കാനാവില്ല. അവിടെ എട്ട് പെണ്‍കുട്ടികളായിരുന്നു. അറിഞ്ഞോ അറിയാതെയോ എന്ന് ഇപ്പോഴും എനിക്കറിയില്ല! ഒരിക്കല്‍ ടൂറിംഗ് കാസറ്റ് ചെങ്ങാതി, ഏറ്റവും പുതിയ ഹോളിവുഡ്ഡ് ഹൊറര്‍ പടമാണെന്ന് പറഞ്ഞ് അവരെക്കൊണ്ട് ഒരു കാസറ്റ് എടുപ്പിച്ചു. അവന്‍ പൈസയും വാങ്ങി പോയ ഉടന്‍ എട്ട് പെണ്ണുങ്ങളും വള്ളിനിക്കറിട്ട പൊടിയന്‍ പയ്യനായ ഞാനും ആ കാസറ്റ് പ്ലേയറില്‍ ഇട്ട് പൊട്ടലും ചീറ്റലും വരുന്ന ‘സോണി‘ ബ്രാന്‍ഡ് ടീവിയില്‍ കണ്ണും നട്ടിരുന്നപ്പോള്‍... ഹൊറര്‍ രംഗത്തേക്കാളും ഭീബത്സമായ, തുണിയില്ലാത്ത ഒരു പെണ്ണും രണ്ടാണും കാണിക്കുന്ന വിക്രസ്സ്!! ഞാന്‍ മൂളിപ്പാട്ടും പാടി ഇറങ്ങിയോടി. എട്ട് പെണ്ണുങ്ങളിലാരോ ഓടിപ്പോയിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി കാസറ്റോടുന്നത് നിറുത്തലാക്കി. അടുത്തയാഴ്ച കാസറ്റ് ചെങ്ങാതി വരുമ്പോള്‍ വെച്ചിട്ടുണ്ടെന്നൊക്കെ അവര്‍ പറഞ്ഞത് കേട്ടു. എന്നാല്‍, പിന്നീട് വന്നത് വേറെ യുവാവ് ആയിരുന്നു! ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മയുടെ അറയില്‍ തെളിഞ്ഞത് ഈയ്യിടെ ഈ പുരാതന സാധനത്തെ പൊടിപിടിച്ച നിലയില്‍ അബുദാബിയിലെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടപ്പോഴാണ്.

Saturday, January 16, 2010
സാമ്പത്തിക മാന്ദ്യകാലത്തെ നേര്‍ക്കാഴ്ചകള്‍!
സാമ്പത്തിക മാന്ദ്യകാലത്തെ പ്രവാസമണ്ണില്‍ നിന്നും ഒപ്പിയെടുത്ത വ്യത്യസ്ത ഷോട്ടുകള്‍..
പണിയില്ലാത്ത പട്ടാണിയുടെ മീന്‍പിടുത്തം. (ഒരു കടലോളം വെള്ളം ഉണ്ടായിട്ടും പുറം തിരിഞ്ഞിരുന്ന് കരയിലെ മീന്‍ പിടിക്കുന്നത് ഒരു പട്ടാണി സ്റ്റൈല്‍!)

ഓട്ടം നിറുത്തിയ ടാക്സി കാറിന്റെ മുകളില്‍ നല്ല മീന്‍ കൂട്ടിയ കാലമോര്‍ത്ത് മയങ്ങുന്ന മെലിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാടന്‍പൂച്ച!

ദൈനംദിന പണികളില്‍ നിന്നും ‘ഫ്രീ‘ ആയവര്‍ ചാനലുകാരുടെ ഫ്ലാഷ് ന്യൂസ് കണ്ടും കേട്ടും ചുമ്മാ ഇരിക്കുന്നു..

പണ്ട്, നാട്ടിന്‍പുറങ്ങളിലെ വായനശാലകളിലും റിക്രിയേഷന്‍ ക്ലബുകളിലും തൊഴില്‍രഹിതരായവര്‍ (ഞാനും അടക്കം) ഇങ്ങനെ ടിവിപ്പെട്ടിക്ക് മുന്നില്‍ ഇരുന്ന കാലം ഇവിടെ പ്രവാസമണ്ണിലും പുനരാവിഷ്കരിക്കപ്പെട്ടപ്പോള്‍ സത്യായിട്ടും അന്ത:രംഗത്തിലാരോ വിസില്‍ ഊതുമ്പോലെ..

Friday, January 1, 2010
ഷാർജായിലെ ഈ ഹാൾ ഏതാണ്?
Friday, November 13, 2009
2012 - ലോകാവസാനം ബ്രഹ്മാണ്ഠ സിനിമ!!!

തീര്ന്നൂ മക്കളേ, തീര്ന്നു, സിനിമ തീര്ന്നൂന്ന്! ലോകമല്ല..

പുറം ലോകത്ത് എത്തിയപ്പോള് 2012 കാണാന് ഓടിക്കൂടുന്ന ജനങ്ങളുടെ തിക്കിത്തിരക്ക്! മുകളില് തെളിഞ്ഞ ആകാശം മേഘാവൃതം ആയി.
എന്തൊക്കെ ആയാലും 2012 ഒരു ബ്രഹ്മാണ്ഠ സിനിമ തന്നെ എന്നതിന് നോ ഡൌട്ട്! എനിക്ക് ടൈറ്റാനിക്കിനേക്കാളും ഈ പടം ഇഷ്ടായി.
ലോകം മൊത്തം സുനാമിത്തിരകളും അഗ്നിപര്‌വതങ്ങളും തകര്ത്തിടുകയല്ലേ. അമേരിക്ക പോലും നാമാവശേഷമായി. ഹിമാലയം മാത്രം ബാക്കി. ഇന്ത്യ ആദ്യമേ ഡക്കിന് ഔട്ടായിട്ടോ!!
കണ്ടില്ലെങ്കില് കാണണം, അല്ലെങ്കില് 2012 വരെ കാത്തിരുന്നാല് ലൈവ് ആയി കാണാവുന്നതാണ്!!
Tuesday, September 22, 2009
ദുബായ് മെട്രോട്രെയിനില്‍ ഒരു സവാരി!
മെട്രോട്രെയിന്‍ യാത്രയുടെ ഒരു വീഡിയോ ഇതാ ഇവിടെ:-
പെരുന്നാള്‍ അവധിദിനത്തില്‍ ഞാന്‍ സഹോദരീ,സഹോദര കുടുംബത്തോടൊപ്പം ദുബായ് മെട്രോ ട്രെയിനില്‍ ഒരു സവാരിക്ക് പോയി. അതൊരു ഒന്നൊന്നര സവാരിയായിരുന്നു.

മാള്‍ ഓഫ് എമിരേറ്റ്സ് പാര്‍ക്കിങ്ങില്‍ വണ്ടിയിട്ട് മെട്രോയില്‍ കേറാന്‍ പോകുമ്പോള്‍ സ്റ്റേഷനില്‍ക്കുള്ള വഴിയെല്ലാം അടച്ചിട്ടിരിക്കുന്നു. നാട്ടിലെപ്പോലെ ഇവിടേം ബന്ദ് ആയൊ എന്ന് അന്ധാളിച്ചപ്പോള്‍ ഒരുത്തന്‍ പറഞ്ഞു മാള്‍ ഓഫ് എമിറേറ്റ്സിലൂടെ അകത്തൂടെ പോകണം സ്റ്റേഷനില്‍ എത്തുവാനെന്ന്.

സ്റ്റേഷനില്‍ക്ക് പോകുമ്പോള്‍ ഷോപ്പിംഗ് നടത്തി പൈസ തുലയ്ക്കാനുള്ള അടവാണ് ഈ സംവിധാനമെന്ന് മനസ്സിലായി. ഞമ്മളോടാ കളി! ഒരു മിഠായ് പോലും മേടിക്കാതെ ഞങ്ങള്‍ ഒരുപാട് ദൂരം മാളിനകത്തൂടെ നടന്ന് സ്റ്റേഷനിലേക്കുള്ള ആള്‍ക്കാരുടെ ക്യൂവില്‍ നിന്നു. ഉച്ചതിരിഞ്ഞുള്ള നേരമായതുകൊണ്ട് വലിയ തിരക്കില്ല.
ഏറെനേരം നിന്നപ്പോള്‍ ക്ഷീണത്താല്‍ സഹോദരന്റെ ഭാര്യ കുഴഞ്ഞുവീണു. അതുകണ്ട് ഒരു മദാമ്മ ബാഗില്‍ വെച്ച മിനറല്‍ വാട്ടര്‍ തന്നു. അതും കണ്ട് മെട്രോസ്റ്റാഫ് ഫിലിപ്പിനിയും ഒരു നീഗ്രോയും ഓടിവന്നു സുശ്രൂഷ തരികയും ക്യൂവില്‍ നിന്ന ഞങ്ങളെ പ്രത്യേകം പരിചരിച്ച് വേറെ കവാടത്തിലൂടെ കൊണ്ടുപോകുകയും ഉണ്ടായി. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങളെ അവര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കുവാനും പ്ലാറ്റ് ഫോമിലേക്ക് എത്തിക്കുവാനും പോരാഞ്ഞ് തണുത്ത മിനറല്‍ വാട്ടര്‍ ഫ്രീയായി തരുവാനും ഉള്ള വിശാലമനസ്കത കാണിച്ചു.

ഇനിയും മെട്രോയില്‍ കയറാന്‍ പോകുമ്പോള്‍ കൂട്ടത്തില്‍ ആരെങ്കിലും ഇങ്ങനെ ബോധക്ഷയം കാണിച്ചാല്‍ വലിയ ഏടാകൂടമില്ലാതെ ട്രെയിനില്‍ കയറിപ്പറ്റാം എന്ന് മനസ്സിലായി. എപ്പോഴും ബോധം ഇട്ടാല്‍ മെട്രൊ കിട്ടില്ല എന്നും വരാം. എപ്പോഴും ചക്ക ഇട്ടാല്‍ മുയല്‍ കിട്ടില്ല എന്നപോലെ.!

വണ്ടി ദൂരേന്ന് വരുന്നത് കണ്ടപ്പോഴേ ആള്‍ക്കാര്‍ തിക്കിത്തിരക്കി വാതിലിനടുത്ത് റെഡിയായി നിന്നു.

ഒച്ചയും ഹോണടിയും ഇല്ലാതെ ഒരു ഒച്ചിന് സ്പീഡ് കൂടിയ പോലെ ആറ് ബോഗിയുള്ള എഞ്ചിന്‍ ഇല്ലാത്ത മെട്രോട്രെയിന്‍ കൂക്കില്ലാതെ സ്റ്റേഷനിലെ മിന്നിത്തിളങ്ങുന്ന പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. അതില്‍ ഒരുവിധം ബദ്ധപ്പെട്ട് കേറിക്കൂടി. പിന്നെ ഒച്ചയില്ലാതെ മര്യാദക്കാരനായി മെട്രോ പുറപ്പെട്ടു.

നമ്മുടെ ഡേഎക്സ്പ്രസ്സ് പോലെ ഷൊര്‍ണ്ണൂര്‍-എറണാകുളം ഷട്ടില്‍ പോലെ ജനനിബിഢമായിരുന്നു അതിനകം. സീറ്റുകള്‍ വിരളം, അതിലാളുകള്‍ നിബിഢം. ബാക്കിയുള്ള ജനങ്ങള്‍ കിട്ടാവുന്ന കമ്പികളില്‍ തൂങ്ങിയാടി നില്‍പ്പുണ്ട്.

കയറ്റമിറക്കമുള്ള റെയിലിലൂടെ വണ്ടി നിശ്ശബ്ദമായി പാഞ്ഞു. ഓരോ അഞ്ചുമിനിറ്റുതോറും സ്റ്റേഷനുകളാണ്. അവിടേന്നെല്ലാം ആളെയെടുത്ത് വണ്ടി മുന്നോട്ട്..

പിന്നെ ഒരു തുരങ്കം വഴി താഴോട്ട് പാതാളത്തിലേക്ക്.. നാലര കിലോമീറ്റര്‍ ദൂരം ബര്‍ദുബായ് ദേര ദേശത്തെ വിഭജിക്കുന്ന ക്രീക്കിലെ വെള്ളത്തിനടിയിലൂടെ ഓടിയിട്ട് മെട്രോട്രെയിന്‍ പിന്നെ പൊങ്ങുന്നത് ദേര സിറ്റിസെന്റര്‍ സ്റ്റേഷനിലാണ്. അവിടേന്നും ആളെയിറക്കി കേറ്റി പാഞ്ഞ് എയര്‍പോര്‍ട്ട് മൂന്നാം ടെര്‍മിനലില്‍ നിന്നു.

ശരിക്കും നമ്മുടെ നാട്ടിലെ പോലെ ആള്‍ക്കാര്‍ തിക്കിത്തിരക്കി നില്‍ക്കുന്നത് കണ്ടു. ഒരു വ്യത്യാസം മാത്രം, “ചായ് കാപ്പി വടേയ്” എന്നുവിളിച്ച് നടക്കുന്ന ചായക്കാര്‍ ഇവിടെയില്ല, അതുപോലെ സ്റ്റേഷനുകളും വണ്ടിയ്ക്കകവും എക്സ്റ്റ്രാ ക്ലീന്‍! പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുമ്പോലെ ആകില്ല എന്ന് ആശിക്കാം.

നമ്മുടെ വണ്ടി പോകുന്നതിനപ്പുറത്തെ ട്രാക്കിലൂടെ എതിരേ വേറെ മെട്രോട്രെയിന്‍ പോകുന്നത് കാണാം. അനക്കമില്ല, കുലുക്കമില്ല, ശബ്ദമില്ല. ഒരു ട്രെയിന്‍ ഒക്കെയാവുമ്പം മിനിമം ഒരു കുലുക്കമോ ഞരക്കമോ ഹോണടിയോ എങ്കിലും വേണമായിരുന്നു എന്ന് തോന്നും.

പ്ലാറ്റ്ഫോമില്‍ നമ്മളെ സഹായിക്കാന്‍ സന്നദ്ധരായ കസ്റ്റമര്‍ സെര്‍വീസ് സ്റ്റാഫ് ഇഷ്ടമ്പോലെയുണ്ട്. പിന്നെ സര്‍വീസ് ആരംഭിച്ച അന്ന് അറിയാതെ എമര്‍ജന്‍സി ലിവര്‍ പിടിച്ച് താഴ്ത്തിയ പലര്‍ക്കും താക്കിത് നല്‍കിയിരുന്നു. ഇനി അതില്‍ തൊട്ടാല്‍ രണ്ടായിരം ദിര്‍ഹംസ് (25000 രൂ) കൊടുക്കണം.

വണ്ടിയ്ക്കകത്തോ സ്റ്റേഷനിലോ പുകവലിച്ചാല്‍ 200 ദിര്‍ഹംസ് മാത്രം ഫൈന്‍ കൊടുത്താല്‍ മതി, വണ്ടിക്കകത്ത് ഭക്ഷണം കഴിച്ചാലും അത്ര കൊടുക്കേണ്ടിവരും.

ഏതായാലും ട്രാഫിക് ജാമില്‍ പൊറുതിമുട്ടിയിരുന്ന ദുബായ് നഗരത്തിന് മെട്രോ സര്‍വീസ് ഒരു ആശ്വാസവും മുതല്‍ക്കൂട്ടുമാണ്. നിത്യേന അന്‍പതിനായിരത്തോളം ആളുകള്‍ ഇതില്‍ സഞ്ചരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്രയും വാഹനബാഹുല്യം റോഡില്‍ കുറഞ്ഞുകിട്ടിയത് ദുബായ് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ സന്തോഷകരമായ കാര്യമാണ്.

വണ്ടിയുടെ വേഗതയില്‍ അന്ധാളിച്ച് ഇരിക്കുന്ന ഒരു ബാലനെ നോക്കൂ..

Labels:
അനുഭവം,
ഓര്‍മ്മ,
ചിത്രങ്ങള്‍,
ദുബായ്,
ഫോട്ടോ,
യാത്രാവിവരണം
Saturday, September 12, 2009
മുഖം - ഭാവകേളീപ്രതലം
Tuesday, April 21, 2009
വിണ്ണില്‍ നിന്നും മണ്ണിലേക്ക്..
Sunday, December 21, 2008
ചെരിഞ്ഞ കൊടിമരം!
Thursday, June 26, 2008
മൂന്നാര്‍ സീന്‍സ് തുടരുന്നൂ...
Wednesday, June 18, 2008
പച്ചപ്പുല്‍ചാടിയും എഴുത്തുകാരനാവാനൊരു മോഹവും..!
Sunday, May 18, 2008
തെരുവുപാട്ടുകാര്‍ (ഫോട്ടോ+വീഡിയോ)
ഒരു ചാണ്‍ വയറിനുവേണ്ടി പാടട്ടെ ഞങ്ങള്‍...
പാടാം ഈ ഗാനം,
ഇന്നലെകള്‍ ഇതുവഴിയേ പോയീ,
നൊമ്പരമാം പൊന്നുഷസ്സും പോയീ,
പാടാം ഈ ഗാനം..
ഞങ്ങളുടെ പാട്ട് ഒന്നുകാണൂ, വല്ലതും ഇട്ടുപോകൂ ബൂലോഗരേ..
പാടാം ഈ ഗാനം,ഇന്നലെകള്‍ ഇതുവഴിയേ പോയീ,
നൊമ്പരമാം പൊന്നുഷസ്സും പോയീ,
പാടാം ഈ ഗാനം..
ഞങ്ങളുടെ പാട്ട് ഒന്നുകാണൂ, വല്ലതും ഇട്ടുപോകൂ ബൂലോഗരേ..
Labels:
ഏറനാടന്‍,
കോഴിക്കോട്,
തെരുവുപാട്ട്,
ഫോട്ടോ,
യാചകര്‍,
വീഡിയോ
Subscribe to:
Posts (Atom)
© Copyright All rights reserved

Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)