Thursday, April 28, 2011

കോവിലകം കടവും ചില സീനുകളും!

( 2001-ല്‍ എന്റെ ക്യാമറ ഒപ്പിയെടുത്തത്)

നിലമ്പൂര്‍ കോവിലകം കടവ്‌ .  ചരിത്ര സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന ഇവിടം ഒരുപിടി സിനിമകളില്‍ വന്നിട്ടുണ്ട്. 'കുട്ടികുപ്പായം' സിനിമയിലെ 'വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ വേലിയ്ക്കല്‍ നിന്നവനേ' എന്ന ഗാനരംഗം, 'എന്നെന്നും കണ്ണേട്ടന്റെ' എന്നതിലെ 'പൂവട്ടക തട്ടിചിന്തി പൂമലയില്‍ പുതുമഴ മിന്നി ഗാനരംഗം', ഹരിഹരന്‍ സിനിമകള്‍ എന്നിവയിലൊക്കെ ഈ തീരം ഒപ്പിയെടുക്കപ്പെട്ടു.


മാനവേദന്‍ ഹൈസ്കൂളിലെ സ്റ്റേജ്. യുവജനോല്‍സവം ഉണ്ടാവുമ്പോള്‍ ഒരു വേള ആ സ്റ്റേജില്‍ ഒന്ന് കയറാന്‍ ആഗ്രഹിച്ച നാളുകള്‍ .. മിക്കപ്പോഴും ചിത്രരചനാ മത്സരഫലം വരുമ്പോള്‍ സ്വന്തം പേര്‍ കേട്ട് പുളകിതനായി ആള്‍ക്കൂട്ടത്തില്‍ ആരോരുമറിയാതെ നിന്നതും ഓര്‍ത്തുപോകുന്നു.


സംഭവബഹുലമായ പത്താം ക്ലാസ്‌ പഠനകാലം കഴിഞ്ഞുകൂടിയത് ദേ ആ കാണുന്ന അങ്ങേയറ്റത്തെ ക്ലാസ്‌ മുറിയില്‍ ആയിരുന്നു.


മാതാപിതാക്കളും അമ്മാവനും  പഠിച്ച പള്ളിക്കൂടം കാണുവാന്‍ ഒടുവില്‍ പുതുതലമുറയും വന്നെത്തി. എന്‍റെ ഇരട്ടഅനിയത്തിമാരുടെ മക്കള്‍ ഓടിക്കളിക്കുന്നു.

8 comments:

  1. ഗതകാലസ്മരണകള്‍ മയങ്ങിക്കിടക്കുന്ന തീരം.

    ReplyDelete
  2. മാനവേദന്‍ ഹൈസ്കൂളും പരിസരവും നിറഞ്ഞു നില്ല്ക്കുന്ന ഓര്‍മ്മക്കുറിപ്പ്
    കുറച്ച് കൂടെ ആവാമായിരുന്നു...
    അദ്യ ചിത്രം അതിമനോഹരം..
    ഈ കടവ് ഞ്ങ്ങളുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നുവല്ലോ..
    ഇപ്പോള്‍ കണ്ണീരുണങ്ങിയ കവിള്‍ത്തടം പോലെ മനസ്സിലെ അലട്ടുന്ന ഒന്നായി ഈ കറ്റവ് മാറി..
    കഴിഞ്ഞ വെക്കേഷനില്‍ കൗതുകത്തിനു ക്യാമറയുമായി പഴയ വഴിയേ വീണ്ടും നടന്നത് ഓര്‍ക്കുന്നു...

    ഇനിയും എഴുതൂ...ആശംസകള്‍

    ReplyDelete
  3. നന്ദി പ്രിയനാട്ടുകാരന്‍

    ReplyDelete
  4. ഹൈ.ഏറനാടാ നിന്‍റെ കൂട്ടത്തില്‍ എന്നെയുംകൂടെ കൂട്ടുമോ

    ReplyDelete
  5. ഓര്‍മ്മകള്‍ ഉറങ്ങുന്ന ക്ലാസ് റൂമിലേക്ക്‌
    ഒരിക്കല്‍ കൂടി കൊണ്ട് പോയി...
    ഒരിക്കലും മരിക്കാത്ത ഓര്‍മകളിലേക്ക്...!!!
    നന്ദി..!!!

    ReplyDelete
  6. ഞാന്‍ ഒത്തിരി പുറകോട്ടു പോയീ മാഷേ..!
    കഥ പറയുന്ന ചിത്രങ്ങള്‍..!!
    നന്നായി.
    ആശംസകള്‍..!!

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com