.jpg)
പുഴയൊഴുകും വഴി...
.jpg)
മലകള്‍.. പുഴകള്‍..
ഭൂമിയ്ക്ക് കിട്ടിയ സ്ത്രീധനങ്ങള്‍...
.jpg)
മൂന്നാര്‍ താഴ്വരയില്‍ മേയും പശുക്കള്‍..
.jpg)
ഞങ്ങള്‍ക്കെന്താ മൂന്നാറില്‍ ഹണിമൂണാഘോഷിച്ചാല്‍?
.jpg)
മൂന്നാറിലെ ഒരു ആറ്..
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
ഒരുമിച്ച് പഠിച്ചിരുന്ന പ്രിയംവദ (കലാതിലകം ലഭിച്ച പാട്ടുകാരിയും നര്‍ത്തകിയും), ജയന്തി (കുഞ്ഞുമൊത്ത്), ഷംല, റുക്‌സാന, സാബു, പ്രശാന്ത്, ഷഫീക്, യൂനസ്, നസീര്‍, ഗായകന്‍ സജീര്‍ എന്നിവരും ആര്‍ട്‌സ് സെക്രട്ടറി ആയിരുന്ന സക്കീര്‍ഹുസൈന്‍ (ഈസ്‌റ്റേണ്‍ കറിമസാല നടത്തുന്നു), പണ്ടെന്നോ പഠിച്ചിരുന്ന പീവീ അബ്‌ദുല്‍ വഹാബ് എംപി... തുടങ്ങി പലരും സന്നിഹിതരായിരുന്നു.
പണ്ടെന്നും നടന്നിരുന്ന കോളേജ് വരാന്തയിലൂടെ പിന്നീട് ക്ലാസ്‌മേറ്റ്‌സ് അലസഗമനം ചെയ്‌തു. പഠിച്ചിരുന്ന ക്ലാസ് മുറിയുടെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് എല്ലാവരും അകത്ത് പ്രവേശിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരനുഭൂതി. തലയില്‍ വിദ്യുത്‌തരംഗസ്ഫുലിംഗം, പതിനേഴ് വര്‍ഷം പിന്നോട്ട് പോയി വിണ്ടും ചെന്നെത്തിയപോലെ.. അതേ ബെഞ്ചും ഡസ്‌കും..
പണ്ട്, ഇരുന്നിരുന്ന അതേ ബെഞ്ചിലതേയിടത്ത് വിണ്ടുമിരുന്നു.
ബോര്‍ഡില്‍ കുത്തിക്കുറിക്കാനൊരു പൂതി. താഴെ കിടന്ന ചോക്കെടുത്ത് വിണ്ടും പലതും കുത്തിക്കുറിച്ചിട്ടു.
അന്നില്ലാതിരുന്ന പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തില്‍ എല്ലാവരും ഒത്തുകൂടി. ഗാനമേളയും മിമിക്രിയും മോണോ ആക്‍ടും ഒക്കെയായി വൈകുവോളം ക്ലാസ്‌മേറ്റ്‌സ് കാമ്പസില്‍ ചിലവഴിച്ചു. പ്രിയംവദ ഒത്തിരി പാട്ടുകള്‍ കാതില്‍ തേന്‍മഴയായ് ആലപിച്ചു. ഒപ്പം ഗായകന്‍ സജീറും ഒരുപിടി കിഷോര്‍ ഹിറ്റ്‌സ് പാടി.
