Sunday, October 19, 2008

പ്രവാസഭൂവില്‍ പട്ടാപകലൊരു ആത്മഹത്യ!!

ആത്മഹ്യാശ്രമം പോലും കൊടും‌പാപം ആയിട്ടുള്ള പ്രവാസഭൂവില്‍ പട്ടാപകലൊരു ആത്മഹത്യ അരങ്ങേറിയിരിക്കുന്നു! ഇതാ ഇവിടെ ഇങ്ങനെ...



അതൊരു പാവം പാവം ടെഡ്ഡിബിയറായിരുന്നു. നല്ലകാലം ഈ ഫ്ലാറ്റിലെ കുഞ്ഞോമനകളുടെ അരുമയായൊരു ടെഡ്ഡിക്കരടിക്കുട്ടന്‍ ഒടുവില്‍ എന്തിനീ കടും‌കൈ ചെയ്തു എന്റീശ്വരാ..! ഒരു ഷെഡ്ഡിവള്ളിയില്‍ ടെഡ്ഡിബിയറിന്റെ ഡെഡ്ബോഡി വെയിലേറ്റ് മാസങ്ങളോളം സ്പോട്ടില്‍ തന്നെ തൂങ്ങിയാടിക്കിടക്കുന്നു.. പാവം ഡിയര്‍ കരടി..

Friday, October 3, 2008

പുകഞ്ഞുപോയ ആയുസ്സുകള്‍...

ഇതും ഒരു ചട്ടി, കുറ്റിച്ചട്ടി!



മുളങ്കാലില്‍ താങ്ങിനിര്‍ത്തിയ സിഗരറ്റുകുറ്റിച്ചട്ടി..


ഈ ചട്ടിയെ കിട്ടിയത് നമ്മുടെയെല്ലാം പ്രിയങ്കരനായിട്ടുള്ള ഒരു ദുബായ് ബ്ലോഗന്‍ന്റെ (?) അധോലോകമുറ്റത്തുവെച്ച്.. 
(ആ ബ്ലോഗന്‍ ആരാന്ന് ഞാന്‍ പറഞ്ഞാല്‍ ഇതേപോലെ ഞമ്മളേയും പുകച്ചുകളയും!)

Thursday, September 25, 2008

സിദ്ധാശ്രമം ഒരു നിഗൂഢസ്മാരകം!

മാവൂര്‍ റോഡ് വഴിവന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കഴിഞ്ഞ് ഒരു കീ.മീ കഴിഞ്ഞെത്ത്യാല്‍ ഒരു സിനിമാ കൊട്ടക (സരോജ് ടാക്കീസ്) കാണാം. ഈ കൊട്ടകയുടെ ഏതോ ഭാഗത്തായിട്ട് വരും ഞാന്‍ വസിക്കുന്ന ഭവനം. -:) (ഞാന്‍ പറഞ്ഞുവരുന്നത് അതിനെപറ്റിയല്ല).


പിന്നേം മുന്നോട്ട് ഇറക്കമിറങ്ങി വരുമ്പോള്‍ വലതുഭാഗത്തായിട്ട് കാണുന്ന ഭംഗിയുള്ള ഒരു കൊച്ചു ഓലവട്ടവീട് ശ്രദ്ധിച്ചില്ലേ.. വട്ടത്തില്‍ ഓലമേഞ്ഞതും നാലു കൊച്ചുവാതിലുകശ് ഉള്ളതുമായ പച്ചക്കുമ്മായം പൂശിയ വട്ടവീട്! ചുമരില്‍ നടുക്കായിട്ട് അറബിഅക്ഷരങ്ങല്‍ വരച്ചിട്ടിരിക്കുന്നു, സമീപം കല്‍‌പടവുകളുള്ള കിണറില്‍ വറ്റാത്ത കുളിരേകും ദാഹജലം. വഴിയാത്രക്കാര്‍ക്ക് യഥേഷ്‌ടം ദാഹശമനത്തിനത് ശേഖരിച്ചുവെച്ച 'പിടാവ്' (സിമന്റ് ഭരണി). അതിലേപോകുമ്പോഴെല്ലാം ഞാനും കൗതുകമോടെ അവിടെ നിന്നുനോക്കാറുണ്ട്.


ഈ സിദ്ധാശ്രമത്തിന്റെ ചരിത്രം ഈയ്യിടെയാണ്‌ അറിയുന്നത്.
ഇവിടെ എവിടേനിന്നോ വന്നെത്തിയ ഒരു മുസ്ലീം സിദ്ധന്‍ തപസ്സുപോലെ ഉപവാസമൊക്കെയായി കഴിഞ്ഞുകൂടിയിരുന്നത്രെ. ഒരു സൂഫിവര്യന്‍ ആയിരുന്നു അതെന്നും ഐതിഹ്യമുണ്ട്.


ആ സൂഫിവര്യന്‍ സദാനേരവും ഖുര്‍‌ആന്‍ പാരായണം ചെയ്ത് കാലങ്ങളോളം ഇവിടെ വസിക്കുവാന്‍ വേണ്ടി സ്വയം കെട്ടിപ്പടുത്ത് മേഞ്ഞതാണ്‌ നാം ഇപ്പോള്‍ കാണുന്നത്..
ഇദ്ദേഹം പരിപൂര്‍‌ണ നഗ്നനായിക്കൊണ്ട് മന്ത്രിച്ചുകൊണ്ട് ഒരേപോസില്‍ ചമ്രം പടിഞ്ഞ് ദിനങ്ങളോളം ഇരിക്കാറുണ്ടായിരുന്നത്രെ. ഇത് കാണാന്‍ ത്രാണിയില്ലാത്ത, ഇഷ്‌ടമില്ലാത്ത പരിസരവാസികള്‍ ഒടുവില്‍..
ഇന്ദിരാഗാന്ധി ഭരിച്ചകാലത്തെ അടിയന്തിരാവസ്ഥ സമയത്ത് പോലീസില്‍ സിദ്ധനെ ഒറ്റിക്കൊടുക്കുകയും
പോലീസെത്തി ഈ നഗ്നനായ സൂഫിസിദ്ധനെ തൂക്കിയെടുത്ത് എങ്ങോട്ടോ പോയിമറയുകയും ആണുണ്ടായതത്രേ.

പിന്നീടാരും സൂഫിയെപറ്റി ഒരു വിവരവുമറിഞ്ഞില്ല. എല്ലാത്തിനും മൂകസാക്ഷിയായി ഇന്ന് ഈ സിദ്ധാശ്രമവും പരിസരത്തെ വറ്റാക്കിണറും മാത്രം അതിജീവിച്ചു നില്‍ക്കുന്നു.

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com