Thursday, September 25, 2008

സിദ്ധാശ്രമം ഒരു നിഗൂഢസ്മാരകം!

മാവൂര്‍ റോഡ് വഴിവന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കഴിഞ്ഞ് ഒരു കീ.മീ കഴിഞ്ഞെത്ത്യാല്‍ ഒരു സിനിമാ കൊട്ടക (സരോജ് ടാക്കീസ്) കാണാം. ഈ കൊട്ടകയുടെ ഏതോ ഭാഗത്തായിട്ട് വരും ഞാന്‍ വസിക്കുന്ന ഭവനം. -:) (ഞാന്‍ പറഞ്ഞുവരുന്നത് അതിനെപറ്റിയല്ല).


പിന്നേം മുന്നോട്ട് ഇറക്കമിറങ്ങി വരുമ്പോള്‍ വലതുഭാഗത്തായിട്ട് കാണുന്ന ഭംഗിയുള്ള ഒരു കൊച്ചു ഓലവട്ടവീട് ശ്രദ്ധിച്ചില്ലേ.. വട്ടത്തില്‍ ഓലമേഞ്ഞതും നാലു കൊച്ചുവാതിലുകശ് ഉള്ളതുമായ പച്ചക്കുമ്മായം പൂശിയ വട്ടവീട്! ചുമരില്‍ നടുക്കായിട്ട് അറബിഅക്ഷരങ്ങല്‍ വരച്ചിട്ടിരിക്കുന്നു, സമീപം കല്‍‌പടവുകളുള്ള കിണറില്‍ വറ്റാത്ത കുളിരേകും ദാഹജലം. വഴിയാത്രക്കാര്‍ക്ക് യഥേഷ്‌ടം ദാഹശമനത്തിനത് ശേഖരിച്ചുവെച്ച 'പിടാവ്' (സിമന്റ് ഭരണി). അതിലേപോകുമ്പോഴെല്ലാം ഞാനും കൗതുകമോടെ അവിടെ നിന്നുനോക്കാറുണ്ട്.


ഈ സിദ്ധാശ്രമത്തിന്റെ ചരിത്രം ഈയ്യിടെയാണ്‌ അറിയുന്നത്.
ഇവിടെ എവിടേനിന്നോ വന്നെത്തിയ ഒരു മുസ്ലീം സിദ്ധന്‍ തപസ്സുപോലെ ഉപവാസമൊക്കെയായി കഴിഞ്ഞുകൂടിയിരുന്നത്രെ. ഒരു സൂഫിവര്യന്‍ ആയിരുന്നു അതെന്നും ഐതിഹ്യമുണ്ട്.


ആ സൂഫിവര്യന്‍ സദാനേരവും ഖുര്‍‌ആന്‍ പാരായണം ചെയ്ത് കാലങ്ങളോളം ഇവിടെ വസിക്കുവാന്‍ വേണ്ടി സ്വയം കെട്ടിപ്പടുത്ത് മേഞ്ഞതാണ്‌ നാം ഇപ്പോള്‍ കാണുന്നത്..
ഇദ്ദേഹം പരിപൂര്‍‌ണ നഗ്നനായിക്കൊണ്ട് മന്ത്രിച്ചുകൊണ്ട് ഒരേപോസില്‍ ചമ്രം പടിഞ്ഞ് ദിനങ്ങളോളം ഇരിക്കാറുണ്ടായിരുന്നത്രെ. ഇത് കാണാന്‍ ത്രാണിയില്ലാത്ത, ഇഷ്‌ടമില്ലാത്ത പരിസരവാസികള്‍ ഒടുവില്‍..
ഇന്ദിരാഗാന്ധി ഭരിച്ചകാലത്തെ അടിയന്തിരാവസ്ഥ സമയത്ത് പോലീസില്‍ സിദ്ധനെ ഒറ്റിക്കൊടുക്കുകയും
പോലീസെത്തി ഈ നഗ്നനായ സൂഫിസിദ്ധനെ തൂക്കിയെടുത്ത് എങ്ങോട്ടോ പോയിമറയുകയും ആണുണ്ടായതത്രേ.

പിന്നീടാരും സൂഫിയെപറ്റി ഒരു വിവരവുമറിഞ്ഞില്ല. എല്ലാത്തിനും മൂകസാക്ഷിയായി ഇന്ന് ഈ സിദ്ധാശ്രമവും പരിസരത്തെ വറ്റാക്കിണറും മാത്രം അതിജീവിച്ചു നില്‍ക്കുന്നു.

12 comments:

  1. ഇദ്ദേഹം പരിപൂര്‍‌ണ നഗ്നനായിക്കൊണ്ട് മന്ത്രിച്ചുകൊണ്ട് ഒരേപോസില്‍ ചമ്രം പടിഞ്ഞ് ദിനങ്ങളോളം ഇരിക്കാറുണ്ടായിരുന്നത്രെ. ഇത് കാണാന്‍ ത്രാണിയില്ലാത്ത, ഇഷ്‌ടമില്ലാത്ത പരിസരവാസികള്‍ ഒടുവില്‍..

    ReplyDelete
  2. ഇവിടെ എന്റെ നാടില്‍ ഒരു ഹിന്ദു സിദ്ധന്‍ ഉണ്ട്... അദ്ദേഹവും ഇതുപോലെ തന്നെയാ വസ്ത്രം ഉടുക്കില്ല....ഇദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് ഒരു പാവം പെണ്‍കുട്ടിയും...


    എന്റെ സുഹൃത്തായ രാജ് മോന്‍ ഈ സിദ്ധന്റെ ശിഷ്യന്‍ ആണ്...

    ഒരു ദിവസം ഞാന്‍ രാ‍ജ് മോന്റെ വീട്ടില്‍ പോയപ്പോള്‍ ഞാന്‍ അവനോടൊപ്പം കുളിയ്ക്കാന്‍ തോടിലേയ്ക്ക് പോയി...പോകുന്ന വഴിയ്ക്ക് മരച്ചീനി കമ്പുകള്‍ ഇടയ്ക്ക് കുത്തിയുണ്ടാക്കിയ ഒരു കോമ്പൌണ്ടിലെ ഒരു വീട് കാണിച്ച് അവന്‍ പറഞ്ഞു ഇതാണ് ആ സിദ്ധന്റെ വീടെന്ന്...ഞാന്‍ നോക്കിയപ്പോള്‍ അതാ അവിടെ വാഴകളുടെ ഇടയില്‍ അവയെ നനച്ചുകൊണ്ട് നില്‍ക്കുന്നു ഈ സിദ്ധന്‍...

    എനിക്ക് തോന്നിയത് അയാള്‍ക്ക് തുണി വേണ്ട എങ്കില്‍ അയാള്‍ ഉടുക്കാതിരിക്കട്ടെ...അയാള്‍ക്ക് അവിടെ നല്ലൊരു മതില്‍ പണിത് അതിനകത്ത് കാണിച്ചാല്‍ പോരേ ഈ അഭ്യാസങ്ങള്‍...അപ്പോള്‍ ആരും അതൊന്നും കാണില്ലല്ലോ...

    പിന്നെ ഒരു ദിവസം ഞാന്‍ രാജ് മോനൊപ്പം അയാളെ കാണാന്‍ പോയി...അന്ന് ഞാന്‍ അയാളോട് ചോദിച്ചു എന്തിനാ വസ്ത്രം ഉടുക്കാത്തതെന്ന്...ഉടനെ കിട്ടി മറുപടി...അയാള്‍ ജനിച്ചപ്പോള്‍ വസ്ത്രം ഒന്നും ഇല്ലായിരുന്നുവത്രെ...ഞാന്‍ ചോദിച്ചു അപ്പോള്‍ ഈ വീടും, കാറും, കമ്പ്യൂട്ടറും, നെറ്റ് കണക്ഷനും, ആ പരിചാരികയും ഒക്കെ ജനിച്ചപ്പോള്‍ കൊണ്ടു വന്നതാണോ എന്ന്...അപ്പോള്‍ അയാള്‍ എന്നെ തെറി പറഞ്ഞു....

    ഏറ്റവും രസകരമായ കാര്യം അയാളെക്കുറിച്ച് ഈയിടെ ഏഷ്യാനെറ്റില്‍ ഒരു ഫീച്ചര്‍ ഉണ്ടായിരുന്നുവത്രെ....

    ഇനി ഇയാളെ കാണണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ എന്നെ അറിയിക്കൂ...വഴി ഞാന്‍ പറഞ്ഞു തരാം...തിരുവനന്തപുരം ജില്ലയിലാ...

    ടീച്ചര്‍മാരെയൊക്കെ സാരിയും ചുരിദാറും മാറ്റി മാടി ഉടുപ്പിക്കാന്‍ നിയമം നിര്‍മ്മിക്കുന്നവര്‍ എനി എന്നാണാവോ ഈ സിദ്ധന്മാരെയൊക്കെ തുണി ഉടുപ്പിക്കാന്‍ പോകുന്നത്...

    ReplyDelete
  3. ശിവ പറഞ്ഞ ആ സിദ്ധനെക്കുറിച്ചുള്ള ഫീച്ചര്‍ ഞാനും ഏഷ്യാനെറ്റില്‍ കണ്ടിരുന്നു!!!

    ReplyDelete
  4. മാനസിക രോഗികളെ മഹാന്‍‌മാരായി കാണുന്ന പരിപാടി നമ്മുടെ നാട്ടില്‍ സ്ഥിരമായി നടക്കുന്നതാണ്‌.തങ്ങളുടെ മിഥ്യാഭ്രമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ ദൈവങ്ങളായി ആരാധിക്കപ്പെടുന്നു.

    ReplyDelete
  5. ഏറനാടന്‍ മാഷേ, എപ്പഴും എ പടം വരുന്ന ആ തീയറ്ററല്ലേ :)

    ReplyDelete
  6. ഇതു പോലെ ഉള്ള ഒരു ആശ്രമത്തിന്റെ കാര്യം ഞാനും കേട്ടിട്ടൂണ്ട്.സ്ഥലം ഓര്‍മ്മയില്ല.പക്ഷേ ആ അശ്രമത്തിനുള്ളില്‍ ആര്‍ക്കു വേണമെങ്കിലും പോകാം ..പക്ഷെ നഗ്നരായി വേണം ! അവര്‍ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തര്‍ ആണത്രേ..ഭക്ഷണം,വസ്ത്രം എല്ലാം ആശ്രമത്തില്‍ തന്നെ ഉണ്ടാക്കും.പിന്നെ അത്യാവശ്യത്തിനു വല്ലതും പുറത്തു പോകേണ്ടി വന്നാല്‍ കാവി വസ്ത്രം ധരിച്ചു പോകും..അവര്‍ക്കിടയില്‍ ആണും പെണ്ണും മാത്രമേ ഉള്ളൂ..ആങ്ങള ,പെങ്ങള്‍ ,ഭര്‍ത്താവ്,ഭാര്യ അങ്ങനെ ഒന്നും ഇല്ല..സന്താനോല്പാദനത്തിനു വേണ്ടി മാത്രം ആണു സ്ത്രീ പുരുഷ ബന്ധം..

    ഈ ദിഗംബര ആശ്രമത്തിന്റെ സ്ഥലം ഞാന്‍ മറന്നു പോയി..

    ഈ വട്ട് ഇനി എന്നു മാറുമോ ആവോ..

    ReplyDelete
  7. ചില മുഴു വട്ടന്മാരും അവരെത്താങ്ങാന്‍ കുറെ മുക്കാല്‍ വട്ടന്മാരും..
    കലികാ‍ലം!!!!!!!

    ReplyDelete
  8. സിദ്ധന്‍ പോയിട്ടിത്രയും കാലമായിട്ടും ആശ്രമം എങ്ങിനെ കേടുകൂടാതെ നി‍ല്‍ക്കുന്നു?

    ReplyDelete
  9. കൊള്ളാം എറനാടാ നന്നായിരിക്കുന്നു

    ReplyDelete
  10. വ്യക്തിസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ദുരുപയോഗം.

    ReplyDelete
  11. വഴിവിട്ടുപോകാതെ ചര്‍ച്ച നിയന്ത്രണവിധേയമാക്കിയ എന്റെ എല്ലാ പ്രിയബ്ലോഗുസ്നേഹിതര്‍ക്കും ഒരിക്കല്‍ കൂടി നന്ദി നമസ്തേ..:)

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com