Wednesday, April 25, 2007

കാറ്റാടിത്തണലും തണലത്തൊരു...


(2003-ല്‍ ദോഹയില്‍ വസിക്കുന്ന കാലം, കാഴ്‌ചബംഗ്ലാവില്‍ എന്റെ ശ്രദ്ധ ഇതിലുടക്കിനിന്നു!)

ആ ചാമരം ചാചാമരം
ഈ മരത്തിന്‌ നിമിഷനേരം
കണ്ണില്‍ തങ്ങിനില്‍ക്കാന്‍ മേലാ..

മനുഷ്യജന്മം ഒരു സമയത്ത്‌ ഇലപൊഴിഞ്ഞ്‌ ഒറ്റപ്പെട്ട ഉണക്കമരം പോലെയാവും. അതിലൊരു ഇല തളിര്‍ക്കുന്ന, കായ്കനികള്‍ ഉണ്ടാവുന്ന, അവ തേടി പറവകള്‍ വന്നണയുന്ന സുദിനവും ഉണ്ടാവാം. അല്ലേ?

14 comments:

  1. മനുഷ്യജന്മം ഒരു സമയത്ത്‌ ഇലപൊഴിഞ്ഞ്‌ ഒറ്റപ്പെട്ട ഉണക്കമരം പോലെയാവും. അതിലൊരു ഇല തളിര്‍ക്കുന്ന, കായ്കനികള്‍ ഉണ്ടാവുന്ന, അവ തേടി പറവകള്‍ വന്നണയുന്ന സുദിനവും ഉണ്ടാവാം. അല്ലേ?

    ReplyDelete
  2. മരത്തെ നട്ട് വളര്‍ത്തി വെള്ളവും വളവും നല്‍കി ആകാശത്തോളം വലുതാക്കുന്ന മനുഷ്യന്മാര്‍...പിന്നെ ഒരു ദിവസം ആ മരത്തിന്റെ വേരുകള്‍ മാത്രം ബാക്കി നിര്‍ത്തി വെട്ടി നിലത്തിടുന്ന മനുഷ്യന്മാര്‍..പറവകള്‍ക്ക് ചേക്കേറാനുള്ള മരക്കോമ്പുകള്‍ വെട്ടി സ്വീകരണമുറിയിലെ ചാരുശില്‍പ്പമാക്കുന്ന മനുഷ്യന്മാര്‍...മരം കേഴുന്നില്ല, മനുഷ്യജന്മം‍ കേഴുന്നു അല്ലേ ഏറനാടാ?

    ReplyDelete
  3. ചാത്തനേറ്: ഫോട്ടോയെ സ്കാന്‍ ചെയ്തതാ അല്ലേ??

    ReplyDelete
  4. “2003-ല്‍ ദോഹയില്‍ വസിക്കുന്ന കാലം, കാഴ്‌ചബംഗ്ലാവില്‍ എന്റെ ശ്രദ്ധ ഇതിലുടക്കിനിന്നു! “
    ഇത്രയും നേരം (വര്‍ഷങ്ങള്‍) ഈ മരത്തെ നോക്കി നിന്ന ഏറനാടനെ നമിക്കണം.

    നല്ലപടം.
    -സുല്‍

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നല്ല ചിത്രവും അടിക്കുറിപ്പും.

    2003-ല്‍ കാഴ്‌ചബംഗ്ലാവില്‍ വസിക്കുന്ന കാലം...
    എന്നാണൊ ഏറനാടന്‍ ഉദ്ധേശിച്ചത്..?

    സുല്ലേ..:)

    ReplyDelete
  7. മിന്നാമിന്നീ, സുല്ലേ... ഇപ്പോ ഏതു ഭാഗത്തുണ്ട്‌? ഞാനിപ്പം അങ്ങാട്ട്‌ വരും. നേരില്‍ പറയാട്ടോ..

    ഒരു വരിയിടാന്‍ വയ്യാ.. ദേവേട്ടന്‍ പറഞ്ഞ "ബൂലോഗ സമ്മര്‍ദ്ധം" പിടിച്ചോ തമ്പുരാനേ!!

    :)

    ReplyDelete
  8. ഇതെന്നാ ഏറനാടാ.. ആകെ മിസ്റ്ററി ആണല്ലോ..
    നല്ലതായിട്ടൂണ്ട്...:)

    ReplyDelete
  9. നിബിഢമായ പച്ചിലക്കാട്ടിനുള്ളില്‍ ഒരു മരം ഉണങ്ങി നില്‍ക്കുന്നതു ഫോട്ടോഗ്രാഫറെ സംബന്ധിച്ചു കൌതുകം തന്നെ, എന്നാല്‍ അതു ജീവിതത്തിലെക്കു കടക്കുമ്പോള്‍ വല്ലാത്ത വിഷമം തന്നെ.
    ആ മരവും തളിര്‍ക്കട്ടെ!
    എന്ന ആശംസകളോടെ

    ReplyDelete
  10. എച്ചൂസ്മീ..ഒരു doubt!!!ഉണങ്ങിയ മരം പിന്നെ തളിര്‍ക്കുമോ?പടം നന്നായിട്ടുണ്ട്.

    ReplyDelete
  11. ഉണക്കമരത്തിന്റെ കാറ്റ്‌ കൊള്ളുവാനെത്തിയവര്‍ക്ക്‌ നന്ദിയുടെ വിശറി നേരുന്നു.

    നിമിഷ: തീര്‍ച്ചയായും കേഴുന്ന ജന്മം ദൈവം ചിലര്‍ക്ക്‌ ദാനം ചെയ്യുന്നു, ഒരു പരീക്ഷണമായിട്ട്‌.

    കുട്ടിച്ചാത്തന്‍: അതെ, സ്കാന്‍ ചെയ്തതാ. ഒത്തിരി പടങ്ങള്‍ ഇപ്പടി സ്റ്റോക്കിയിട്ടുണ്ട്‌.

    സുല്‍: ഹിഹി, തമാശ കൊള്ളാം.

    മിന്നാമിനുങ്ങ്‌: തമാശിച്ചത്‌ രസിച്ചുട്ടോ.

    സാജന്‍: മിസ്റ്ററി ഒരു ഹിസ്റ്ററിയല്ലേ.

    കരീം മാഷ്‌: നന്ദി.

    സോനാ: എച്ചൂസ്‌ മീ.. നല്ല വളവും വെള്ളവും കൊടുത്താല്‍ ഉണക്കമരം ജീവന്‍ടോണ്‍ കഴിച്ചപോലെ ഉഷാറാവും. കാക്കകള്‍ കൂടൊരുക്കും. ആ പിന്നെയ്‌, മരത്തിന്‍ ചോട്ടില്‍ നിന്നങ്ങട്‌ മാറിനിന്നോ. എച്ചൂസ്‌ മീ, കാക്ക തൂറും.

    ReplyDelete
  12. ഏറനാടാ, ഇപ്പോള്‍ ആ മരം തളിര്‍ത്തുകാണും. ഒന്നു പോയി നോക്കൂ, എന്നിട്ട് ഈ പൊതിച്ചിത്രം അപ്ഡേറ്റാക്കൂ. ;)

    ReplyDelete
  13. നല്ല ഗാനം ........നന്നായിട്ടുണ്ട്........
    പിന്നെ ഈ ഗാനം ഒരു സിനിമയില്‍ ഉണ്ടല്ലോ.....
    ചെറുപ്പത്തില്‍ കേട്ട ഓര്‍മ്മ.
    നല്ല പോസ്റ്റുകള്‍ ......ഇനിയും ഒരു പാട് പ്രതീക്ഷിച്ച്...കൊണ്ടു....

    സസ്നേഹം
    മന്‍സു

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com