Tuesday, March 18, 2008

പുലി നിരോധിത മല!!

കോഴിക്കോട്‌ ഇങ്ങനെയൊരു മലയുണ്ട്‌. മെഡിക്കല്‍ കോളേജ്‌ കോമ്പൗണ്ടിലാണത്‌!
ദേ കണ്ടില്ലേ..ഏതോ രസികന്റെ ഭാവനാവിലാസം വിളയാടിയപ്പോള്‍ ഈ ബോര്‍ഡിലെ 'പുകവലി നിരോധിത മേഖല' ഇപ്പടിയായി തീര്‍ന്നു!
മലയാളി എന്നും എവിടേയും രസികാളി തന്നെ എന്നതില്‍ നോ ഡൗട്ട്‌!

നാട്ടില്‍ പലയിടത്തും പുലി ഇറങ്ങുന്ന കാലമായത്‌ കൊണ്ടാവാം.. ഇന്നത്തെ പത്രത്തിലും ഉണ്ട്‌ ഒരു പുലി!

(വയനാട്ടിലെ പുലിഫോട്ടോയ്‌ക്ക്‌ കടപ്പാട്‌: മാതൃഭൂമി സൈറ്റ്‌)

20 comments:

 1. "പുലി നിരോധിത മല!!"- കോഴിക്കോട്‌ ഇങ്ങനെയൊരു മലയുണ്ട്‌. മെഡിക്കല്‍ കോളേജ്‌ കോമ്പൗണ്ടിലാണത്‌! ദേ കണ്ടില്ലേ. നാട്ടില്‍ പലയിടത്തും പുലി ഇറങ്ങുന്ന കാലമായത്‌ കൊണ്ടാവാം.. ഇന്നത്തെ പത്രത്തിലും ഉണ്ട്‌ ഒരു പുലി!

  ReplyDelete
 2. ആദ്യവരിയിലെ പുകവലിയെ കൂടി പുലി ആക്കാമായിരുന്നു... ഭാവനാവിലാസം കൊള്ളാം, എപ്പൊ പോലീസ് പിടിച്ചെന്നു ചോദിച്ചാ മതി..

  ReplyDelete
 3. ശ്ശൊ1 ഒരു പുലിയെ കുളിയ്ക്കാനും കൂടെ സമ്മതിയ്ക്കില്ലാന്നു വച്ചാല്‍...


  കലക്കി മാഷേ.
  :)

  ReplyDelete
 4. എന്റെ ഫോട്ടോ ബ്ലോഗില്‍ വന്നതിന്‌ നന്ദി. പേരിലെ സാമ്യം ഞാനും ശ്രദ്ദിച്ചു.
  പിന്നെ അണ്ണന്റെ ബ്ലോഗുവഴിയൊക്കെ ഒന്നു കേറിയിറങ്ങി. സംഭവം കൊള്ളാമല്ലോ ? പ്രത്യേകിച്ചും സിനിമാ കുറിപ്പുകള്‍. കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 5. ഏറനാടന്‍ ആ വഴി പോയിരുന്നുവല്ലേ?

  രണ്ടാമത്തെ ചിത്രം: ഏറനാടനെ കണ്ട് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പുലി..!

  (പുലിയെ കുറ്റം പറയണ്ട .. സഹിക്കുന്നതിനുമില്ലേ ഒരതിര്..)

  :-)

  ReplyDelete
 6. ഇത് പോസ്റ്റ് ചെയ്ത എസ് കെ ഒരു പുപ്പുലിയാകുന്നു..ഗിര്‍ ഗ്ഗിര്‍....

  ReplyDelete
 7. ഏറനാടാ ആ ബോര്‍ഡ് മറുമൊഴീടെ തലയില്‍ തൂക്കിയിടണം.

  ReplyDelete
 8. ഏറനാടന്റെ വീരേതിഹാസങ്ങള്‍.
  എന്തിനാ അതെല്ലാം മാച്ചു കളഞ്ഞത്?

  -സുല്‍

  ReplyDelete
 9. ബോര്‍ഡ് കലക്കന്‍ ഏറുക്കാക്കാ.
  ഈയിടെ ഫോര്‍ട്ട് കൊച്ചി വഴി പോയപ്പൊ ഒരു റോഡിന്റെ പേരെഴുതിയ ബോര്‍ഡ് കണ്ടു. അനാവശ്യമായ അക്ഷരങ്ങള്‍ മായ്ക്കപ്പെടുന്നതിനു മുന്‍പും ആ ബോര്‍ഡ് കണ്ടിട്ടുള്ളതുകൊണ്ട് കുഴപ്പം വന്നില്ല.
  “ആണ്ടി ആചാര്യ റോഡ്” എന്നാണു റോഡിന്റെ പേര്. അക്ഷരങ്ങള്‍ മായ്ക്കുമ്പോ കിട്ടുന്ന അഡള്‍ട്ട് കണ്ടെന്റ് കേട്ടാല്‍ ആചാര്യ പോലും തലയില്‍ മുണ്ടിട്ടേ പിന്നെ പുറത്തിറങ്ങൂ.

  ReplyDelete
 10. ഈ വക കുരുത്തക്കേടിനാണല്ലേ നാട്ടിലേക്ക് പോയത് ....

  ReplyDelete
 11. എന്തു വെച്ചാ അത് ചുരണ്ടിയത് :)

  ReplyDelete
 12. എന്നാലും ഇതൊന്നും അത്ര നല്ലതല്ല ഏറനാടാ. ചുരണ്ടിക്കൊണ്ടിരുന്നപ്പോള്‍ പോലീസു പിടിക്കാത്ത ഭാഗ്യം. ;)

  എന്നാലും ആ പുലി പേടിച്ച് കിണറ്റില്‍ ചാടിയതിച്ചിരെ കടുപ്പം. അല്ല ഒരു പുപ്പുലിയെ കണ്ടാല്‍ ഏതു പുലിക്കാ ജീവനില്‍ കൊതിയില്ലാത്തത് ;)

  ReplyDelete
 13. പുലിയെ പേടിപ്പിച്ച് താടിയ്ക്കു കയ്യും കൊടുത്തിരിക്കണ കണ്ടില്ലേ

  പുലികോപം കിട്ടും ട്ടാ

  ReplyDelete
 14. ആ പെണ്‍ പുലിയെ കൊണ്ടന്നു കേണറ്റില്‍ ചാടിച്ചപ്പ തൃപ്തിയായല്ല്?

  ReplyDelete
 15. ഏറനാടാ, സീരിയല്‍ അഭിനയമാ, സിനിമപിടുത്തമാ എന്നൊക്കെ പറഞ് നാട്ടില്‍ പോയിട്ട് ബോര്‍ഡേല്‍ പെയിന്റടിയാ പരിപാടി, അല്ലേ?

  അക്ഷരങ്ങള്‍ക്കും വല്ലപ്പോഴൊരു അവധി ആവശ്യമല്ലേ.

  ReplyDelete
 16. കണ്ണൂരാന്‍ ഫസ്റ്റ് വന്ന് പുലിയെ കണ്ടതിന്‌ നന്ദി.

  അനാഗതശ്മശ്രൂ നന്ദി

  ശ്രീ ഹഹ കമന്റ് ചിരിപ്പിച്ചു. നന്ദി

  നാടന്‍ വളരെ സന്തോഷം എന്റെ ബ്ലോഗിലൂടെ യാത്ര നടത്തിയതിന്‌ നന്ദി.

  അഭിലാഷങ്ങള്‍ എടാ :) ചിരിപ്പിച്ച് കൊല്ലാന്‍ താന്‍ ചാപ്ലിന്‍ കുടുംബക്കാരനാണോ? സന്തോഷം, നന്ദി

  കുഞ്ഞന്‍ അയ്യോ അങ്ങനെ പറയാതെ! ഒറിജിനല്‍ പുപ്പുലികള്‍ കേട്ടാല്‍ എന്തുകരുതും.. :) നന്ദി

  ബയാന്‍ അലമ്പുണ്ടാക്കാതെ.. മറുമൊഴിയുടെ തലയില്‍ തന്നെ വെയ്ക്കണോ ആ ബോര്‍ഡ്? :) നന്ദി

  സുല്‍ സത്യായിട്ടും മാച്ചുകളഞ്ഞതല്ല. വേറെയാരോ മായ്ച്ചത് പിടിച്ചെടുത്തതാ എന്റെ റെറ്റിന. :) നന്ദി

  ഇക്കാസോ... ഏറുക്കാക്കായോ..! എന്നെ കൊല്ല്.. ഇവിടെ വന്നതില്‍ റൊമ്പ നന്ദ്രി.. ഇനിയും വരിക.. :)
  എന്തായിരുന്നു ആ അഡള്‍ട്ട് കണ്ടെന്റ് ബോറ്ഡില്‍ (കാതില്‍ പറഞ്ഞാമതി)

  ഷാരൂ അയ്യോ അല്ല, നാട്ടില്‍ വേറെ പണിയുണ്ട്. :) നന്ദി

  അഗ്രജന്‍ ഭായ് എന്തുവെച്ചാ ചുരണ്ടിയതെന്നോ ഞാനോ? :) അന്വേഷിച്ചപ്പോള്‍ കിട്ടിയത്, രാത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കൈയ്യിലെ കത്തിയും കത്രികയും വെച്ച് ഓപ്പറേഷന്‍ ചെയ്തതാണീ ബോര്‍ഡെന്നാണ്‌.! നന്ദി

  മഴത്തുള്ളീ ഹഹഹ.. ചിരിപ്പിക്കാതെ.. ഇനിയെന്നെ കൊണ്ടാവൂല (ബോറ്ഡ് ചുരണ്ടാനല്ല) ചിരിക്കാന്‍.. :) നന്ദി

  പ്രിയ ഉണ്ണികൃഷ്‌ണന്‍ ഇത് പുലിയെ പിടിക്കും മുന്‍പുള്ള പടമാ.. :) പുലികോപം മാറാന്‍ എന്താ വഴി? നന്ദി

  മിന്നാമിനുങ്ങുകള്‍ നന്ദി

  പാമരന്‍ നന്ദി. എങ്ങനെ മനസ്സിലായി പെണ്‍ പുലിയായിരുന്നെന്ന്! :)

  റീനി ഹഹഹ നന്ദി. അതെയതെ അക്ഷരങ്ങള്‍ക്കും വല്ലപ്പോഴും അവധി ആവശ്യമാണല്ലോ :)

  ReplyDelete
 17. This comment has been removed by a blog administrator.

  ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com