ഇങ്ങനെ ഒരു സാധനം കണ്ടതായി ഓര്‍ക്കുന്നുവോ?
ഇതില്‍ പണ്ട് കണ്ടിരുന്ന വിവാഹകാസറ്റ്, സിനിമ, മറ്റ് പലവിധ ‘ഷോ’കള്‍.. മറന്നുവോ?
ഇന്നത്തെ കാലത്ത് എത്ര സൈസുള്ളതും മില്യണ്‍ ഡോളര്‍ ചിലവുള്ളതുമായ പുത്തന്‍പടങ്ങളും പാട്ടുകളും ഒരു ചെറുവിരല്‍ പോലും സൈസ് ഇല്ലാത്ത ‘കുറ്റി’ (ഫ്ലാഷ് ഡ്രൈവ്)-യിലും ‘പപ്പട വട്ടവാഹിനി’ (ഡിവിഡി/സിഡി)-യിലും കൊണ്ടുനടക്കുന്ന തലമുറയ്ക്ക് ഇവനെ അറിയില്ല. ഇവനാണ് വീസിആര്‍ ഏലിയാസ് വീസീപി പ്ലെയര്‍! ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഇത് ഉള്ള വീടുകള്‍തോറും ആഴ്ചയില്‍ ഒരിക്കല്‍ ഒരുത്തന്‍ ഒരു പെട്ടി നിറയെ ഇതിലിട്ട് കാണാനുള്ള ഓലച്ചുരുളടങ്ങിയ കാസറ്റുകളുമായി വരുമായിരുന്നു. (മഞ്ചേരിയില്‍ നിന്നും നിലമ്പൂരിലേക്കാണ് കാസറ്റ് ചെങ്ങാതിയുടെ വരവ്). അന്ന്, അഞ്ചുരൂപ വാടകയ്ക്ക് ഒരു കാസറ്റ് ഒരാഴ്ചയ്ക്ക് കിട്ടും. ജയന്‍, നസീര്‍ മുതല്‍ക്ക് അന്നത്തെ പുതുതാരങ്ങള്‍ ആയി കസറിവന്ന മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍, രോഹിണി, മാധവി സിനിമാ കാസറ്റുകള്‍ക്ക് വന്‍ ഡിമാന്‍സായിരുന്നു. കോളേജ് പിള്ളേരുള്ള വീടുകളില്‍ ഹോളിവുഡ്, ഹിന്ദി, തമിഴ് മസാലകളും ചിലവായിരുന്നു. എന്റെ വീട്ടില്‍ ഇല്ലാത്തതിനാല്‍ അയല്‍പക്കത്ത് പോയിട്ട് ഇതില്‍ കളിക്കുന്ന സിനിമകള്‍ കണ്ട് അന്തം വിട്ട് ഇരുന്ന് ഹരം കൊണ്ടതൊക്കെ മറക്കാനാവില്ല. അവിടെ എട്ട് പെണ്‍കുട്ടികളായിരുന്നു. അറിഞ്ഞോ അറിയാതെയോ എന്ന് ഇപ്പോഴും എനിക്കറിയില്ല! ഒരിക്കല്‍ ടൂറിംഗ് കാസറ്റ് ചെങ്ങാതി, ഏറ്റവും പുതിയ ഹോളിവുഡ്ഡ് ഹൊറര്‍ പടമാണെന്ന് പറഞ്ഞ് അവരെക്കൊണ്ട് ഒരു കാസറ്റ് എടുപ്പിച്ചു. അവന്‍ പൈസയും വാങ്ങി പോയ ഉടന്‍ എട്ട് പെണ്ണുങ്ങളും വള്ളിനിക്കറിട്ട പൊടിയന്‍ പയ്യനായ ഞാനും ആ കാസറ്റ് പ്ലേയറില്‍ ഇട്ട് പൊട്ടലും ചീറ്റലും വരുന്ന ‘സോണി‘ ബ്രാന്‍ഡ് ടീവിയില്‍ കണ്ണും നട്ടിരുന്നപ്പോള്‍... ഹൊറര്‍ രംഗത്തേക്കാളും ഭീബത്സമായ, തുണിയില്ലാത്ത ഒരു പെണ്ണും രണ്ടാണും കാണിക്കുന്ന വിക്രസ്സ്!! ഞാന്‍ മൂളിപ്പാട്ടും പാടി ഇറങ്ങിയോടി. എട്ട് പെണ്ണുങ്ങളിലാരോ ഓടിപ്പോയിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി കാസറ്റോടുന്നത് നിറുത്തലാക്കി. അടുത്തയാഴ്ച കാസറ്റ് ചെങ്ങാതി വരുമ്പോള്‍ വെച്ചിട്ടുണ്ടെന്നൊക്കെ അവര്‍ പറഞ്ഞത് കേട്ടു. എന്നാല്‍, പിന്നീട് വന്നത് വേറെ യുവാവ് ആയിരുന്നു! ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മയുടെ അറയില്‍ തെളിഞ്ഞത് ഈയ്യിടെ ഈ പുരാതന സാധനത്തെ പൊടിപിടിച്ച നിലയില്‍ അബുദാബിയിലെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടപ്പോഴാണ്.
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Friday, February 5, 2010
Saturday, January 16, 2010
സാമ്പത്തിക മാന്ദ്യകാലത്തെ നേര്‍ക്കാഴ്ചകള്‍!
സാമ്പത്തിക മാന്ദ്യകാലത്തെ പ്രവാസമണ്ണില്‍ നിന്നും ഒപ്പിയെടുത്ത വ്യത്യസ്ത ഷോട്ടുകള്‍..
പണിയില്ലാത്ത പട്ടാണിയുടെ മീന്‍പിടുത്തം. (ഒരു കടലോളം വെള്ളം ഉണ്ടായിട്ടും പുറം തിരിഞ്ഞിരുന്ന് കരയിലെ മീന്‍ പിടിക്കുന്നത് ഒരു പട്ടാണി സ്റ്റൈല്‍!)

ഓട്ടം നിറുത്തിയ ടാക്സി കാറിന്റെ മുകളില്‍ നല്ല മീന്‍ കൂട്ടിയ കാലമോര്‍ത്ത് മയങ്ങുന്ന മെലിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാടന്‍പൂച്ച!

ദൈനംദിന പണികളില്‍ നിന്നും ‘ഫ്രീ‘ ആയവര്‍ ചാനലുകാരുടെ ഫ്ലാഷ് ന്യൂസ് കണ്ടും കേട്ടും ചുമ്മാ ഇരിക്കുന്നു..

പണ്ട്, നാട്ടിന്‍പുറങ്ങളിലെ വായനശാലകളിലും റിക്രിയേഷന്‍ ക്ലബുകളിലും തൊഴില്‍രഹിതരായവര്‍ (ഞാനും അടക്കം) ഇങ്ങനെ ടിവിപ്പെട്ടിക്ക് മുന്നില്‍ ഇരുന്ന കാലം ഇവിടെ പ്രവാസമണ്ണിലും പുനരാവിഷ്കരിക്കപ്പെട്ടപ്പോള്‍ സത്യായിട്ടും അന്ത:രംഗത്തിലാരോ വിസില്‍ ഊതുമ്പോലെ..

Friday, January 1, 2010
ഷാർജായിലെ ഈ ഹാൾ ഏതാണ്?
Subscribe to:
Posts (Atom)
© Copyright All rights reserved

Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com