ത്രീ ജീനിയസ്സ് സഹോദരങ്ങള്‍ക്ക് 2002 സെപ്റ്റംബര്‍ തൊട്ട് 2010 നവംബര്‍ വരെ ഉള്ള ഗ്യാപ്പില്‍ രൂപത്തിന് വന്ന വലിയ മാറ്റം കാണുവിന്‍ നാട്ടാരേ..
പടച്ച തമ്പുരാന്‍ ഇനിയും ഇതേ പോസില്‍ ഒരു പടം നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും എടുക്കുവാന്‍ ഉള്ള അവസരം നല്‍കട്ടെ എന്ന അത്യാഗ്രഹത്തോടെ....
എന്റെ വലതന്‍ : ഏട്ടന്‍ സലീല്‍ (എഞ്ചിനീയര്‍ )
നടുക്കടലില്‍ : ഏറനാടന്‍ (ഇഞ്ചിനീര് )
എന്‍റെ ഇടതന്‍ : അനിയന്‍ സാദിഖ് (പ്രോഗ്രാമര്‍ )
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
Wednesday, November 17, 2010
Wednesday, September 22, 2010
ഞങ്ങളും ജീവിച്ചിരുന്നു.
ഞങ്ങള്‍ക്ക് അന്ന് നിങ്ങളെപ്പോലെ
മജ്ജയും മാംസവും മനസ്സും
ഉണ്ടായിരുന്നു.
പടച്ചവന്‍ തിരികെ വിളിച്ചപ്പോള്‍
അവ മണ്ണില്‍ ഉപേക്ഷിച്ച്
പോവേണ്ടി വന്നു.
ഞങ്ങള്‍ ഭൂമിയില്‍
ജീവിച്ചിരുന്നു എന്നതിന്
തെളിവിനായ്
നിങ്ങള്‍ക്കായ്
ഞങ്ങളുടെ ചട്ടക്കൂട് മാത്രം
ബാക്കിവെച്ചു.
നിങ്ങളത് കാഴ്ചക്കായ്
എടുത്തും വെച്ചു.
ഓര്‍ക്കുക നിങ്ങളും
ഒരു നാള്‍ പോവേണ്ടി വരും.
Sunday, September 5, 2010
അബുദാബിയിലെ ഇഫ്താര്‍ വിരുന്ന്‍ വിശേഷം.
അബുദാബി ഷേക്ക് സായിദ് പള്ളിയില്‍ ഇപ്രാവശ്യം അഞ്ചര ലക്ഷം ആളുകള്‍ നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. ജാതി മതം നോക്കാതെ സര്‍വരെയും സ്വീകരിച്ച് ഇരുത്തി ഭക്ഷണം തരുവാന്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. ആര്‍മി വകുപ്പ് ആണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. (ചിക്കന്‍, മട്ടന്‍, ഒട്ടകം ബിരിയാണി, ജ്യൂസ്, പഴവര്‍ഗങ്ങള്‍, ഈത്തപ്പഴം, സലാഡ് എന്നിവയുടെ വലിയ കിറ്റ് ഓരോരുത്തര്‍ക്കും)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
നാല്പതോളം രാജ്യങ്ങളിലെ നാലായിരത്തി ഇരുന്നോറോളം തൊഴിലാളികള്‍ അധ്വാനിച്ച് പടുത്തുയര്‍ത്തിയ ഷേക്ക് സായിദ് പള്ളി ജാതിമതഭേതമെന്യേ ലോകര്‍ സന്ദര്‍ശിച്ച് പോരുന്നു. മനോഹരമായ നിര്‍മ്മിതി ആരെയും അവിടെ പിടിച്ച് നിറുത്തും. യു ഏ ഇയുടെ ശില്പി എന്നറിയപ്പെടുന്ന ഷേക്ക് സായിദിന്റെ മഖ്ബറ (അന്ത്യവിശ്രമ കുടീരം) ഇവിടെയാണ്.

Subscribe to:
Posts (Atom)
© Copyright All rights reserved

Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com


.jpg)