ഇന്ന് കാലത്ത് പത്തര മണിക്ക് കോഴിക്കോട് കോവൂര്‍ ലൈബ്രറി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ഇന്റെര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ബൂലോഗത്തിന് പ്രതിനിധീകരിച്ചുകൊണ്ട് ആരോരുമറിയാതെ ഞാനും ചടങ്ങില്‍ പങ്കെടുത്തു.
പതീനായിരത്തോളം പുസ്തകങ്ങളും പതിനഞ്ചോളം ആനുകാലികങ്ങളും പതിനൊന്ന് ദിനപത്രങ്ങളും അഞ്ഞൂറോളം മെമ്പറന്മാരുമുള്ള മുപ്പത് വര്‍ഷത്തിലധികം പാരമ്പര്യമുള്ള കോവൂര്‍ ലൈബ്രറിയില്‍ ഇന്നാണ് ഐടി യുഗം പടികയറിയെത്തുന്നത്!
ബൂലോഗത്തെക്കുറിച്ച് അതിന്റെ ഭാരവാഹികളോടെങ്കിലും വിവരിച്ചുകൊടുക്കാനും അറിയാവുന്നവിധം മനസ്സിലാക്കിക്കൊടുക്കാനും ഞാന്‍ ഭഗീരഥപ്രയക്നം ചെയ്തു. അവരെന്നോട് പറ്റുമെങ്കില്‍ സദസ്യര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സൌമനസ്യം കാണിച്ചെങ്കിലും വിശിഷ്‌ട വ്യകതികളുടെ പ്രഭാഷണപരമ്പരയ്ക്ക് കളങ്കമാവുമോ, സമയം അതിക്രമിച്ചെങ്കിലോ എന്നാലോചിച്ച് പിന്നീടൊരിക്കല്‍ വേണ്ടപ്പെട്ട ബൂലോഗപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആവാമെന്ന് ഉറപ്പുനല്‍കി പോരുകയായിരുന്നു ചെയ്തത്.
കമ്പ്യൂട്ടര്‍ ഉല്‍ഘാടനം (കമ്പ്യൂട്ടര്‍ തല്‍ക്കാലമില്ലാതെ!) ശ്രീ ബാലന്‍ മാസ്റ്ററും ഇന്റെര്‍നെറ്റ് ഉല്‍ഘാടനം (വളരെ നല്ല പ്രസംഗത്തിലൂടെ) ബഹു. ഡെപ്യൂട്ടി മേയര്‍ ശ്രീ പി.എ.ലത്തിഫും നിര്‍വഹിച്ചു. ഇന്റെര്‍നെറ്റ് ഒരു ‘നെറ്റ്’ ആണെന്നും അത് വേണ്ടവിധം ഉപയോഗിച്ചാല്‍ ‘നെറ്റി’ല്‍ കുരുങ്ങാതെ ഫലപ്രദമാക്കാമെന്നും ശ്രീ ലത്തീഫ് പറഞ്ഞു. വിരല്‍ത്തുമ്പില്‍ എത്തുന്ന വിവരങ്ങളെല്ലാം ആധികാരികതയോ വസ്തുനിഷ്ടമോ എന്ന് കണ്ണടച്ച് വിശ്വസിക്കാനാവില്ലെങ്കിലും നെറ്റിലെ ഏത് വിവരങ്ങള്‍ക്ക് പിന്നിലും ഒരു വ്യക്തിയുടെ സ്വന്തം കാഴ്ചപ്പാടുകളോ സ്വാര്‍ത്ഥതാല്പര്യമോ കാണുമെങ്കിലും അത് കണ്ടറിഞ്ഞ് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന് അദ്ധേഹം അറിയിച്ചു.
നാട്ടിന്‍പുറങ്ങളിലെ വായനശാലകളില്‍ ഐടി യുഗം തുടങ്ങുന്നത് നല്ലതുതന്നെ. ബ്ലോഗുകളും അങ്ങിനെ വായനശാലകളിലൂടെ പ്രചുരപ്രചാരം നേടുമാറാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം അല്ലേ?
N.B:- ഇത് തികച്ചും എന്റെ മാത്രം കാഴ്ചപ്പാടാണ്. ഒരിക്കലും ഒരു ‘അക്കാഡമി’ക്കും ഇക്കാര്യത്തില്‍ ഇപ്പോള്‍ പങ്കില്ല എന്നറിയിച്ചോട്ടെ.
നാട്ടിന്‍പുറങ്ങളിലെ വായനശാലകളില്‍ ഐടി യുഗം തുടങ്ങുന്നത് നല്ലതുതന്നെ. ബ്ലോഗുകളും അങ്ങിനെ വായനശാലകളിലൂടെ പ്രചുരപ്രചാരം നേടുമാറാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം അല്ലേ? N.B:- ഇത് തികച്ചും എന്റെ മാത്രം കാഴ്ചപ്പാടാണ്. ഒരിക്കലും ഒരു ‘അക്കാഡമി’ക്കും ഇക്കാര്യത്തില്‍ ഇപ്പോള്‍ പങ്കില്ല എന്നറിയിച്ചോട്ടെ.
ReplyDeleteശുഭസ്യ ശീഘ്രം!!
ReplyDeleteനല്ലൊരു തുടക്കമാകട്ടെ അത്.... :)
ReplyDeleteവായനയും ബ്ലോഗിംഗും പരസ്പര പൂരകങ്ങളാവണം. വായനശാലയില്‍ നിന്നും അംഗങ്ങള്‍ക്ക്, പ്രത്യ്യേകിച്ചു കുട്ടികള്‍ക്ക് ബ്ലോഗ് ചെയ്യാനുള്ള സൌകര്യമൊരുക്കിയാല്‍ വളരെയധികം ഉപകാരപ്പെടും. ഒപ്പം മലയാളം വിക്കിപീഡിയയും മറ്റും കുട്ടികള്‍ക്ക് സൌജന്യമായി ഉപയോഗിക്കുവാനുള്ള സംവിധാനവും ഒരുക്കിയാല്‍ വളരെ നല്ലത്. ആശംസകള്‍.
ReplyDeleteനല്ല വാര്‍ത്ത...
ReplyDeleteനാട്ടിന്‍പുറത്തിന്റെ മനോഹാരിതകളിലിനി സൈബര്‍ പക്ഷികള്‍ ചിലയ്ക്കും, അലമാരയുടെ കോണുകള്‍ വിട്ട് ചിലന്തി വിരല്‍തുമ്പില്‍ വലനൂല്‍ക്കും, മച്ചിന്‍പുറത്തെ നച്ചെലികള്‍ ഇനി പതുപതുത്ത വിരിപ്പിലിരുന്ന് തലോടലേല്‍ക്കും!
ReplyDeleteഇതെല്ലാമെങ്കിലും അക്ഷരങ്ങളൊരിക്കലും മരിക്കില്ല. എവിടെയായാലും വായിക്കപ്പെടും.
This comment has been removed by the author.
ReplyDeleteഇന്നലെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായ കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി ലൈബ്രറി കണ്ട് വന്നതേയുള്ളൂ. 6 മില്യണ്‍ പുസ്തകങ്ങള്‍ അവിടെ ഉണ്ടത്രേ ? കണ്ണ് തള്ളിപ്പോയി.
ReplyDeleteഏതൊക്കെ വലിയ ലൈബ്രറികള്‍ കണ്ടെന്ന് പറഞ്ഞാലും നമ്മുടെ നാട്ടിലെ ഇത്തരം വായനശാലകള്‍ കാണുമ്പോളുള്ള സുഖം ഒന്ന് വേറേ തന്നെ.
എല്ലാ വായനശാലകളിലും ഇന്റര്‍നെറ്റ് വരട്ടെ. നാട്ടുകാരെല്ലാവരും അതിന്റെ ഗുണങ്ങള്‍ അനുഭവിക്കട്ടെ. അതിനിനി ഒരു താമസത്തിന്റേയും ആവശ്യമില്ല.
വായനശാലകളില്‍ ഇന്റര്‍നെറ്റ് വരുന്നത് ശരിക്കും നല്ലതിനാണോ
ReplyDeleteഇന്നത്തെ തലമുറയില്‍ വായന വളരെ കുറഞ്ഞിട്ടുണ്ട് പണ്ടുള്ള ആളുകള്‍ പറയും ഒരുപാട്
ReplyDeleteദൂരം നടന്ന് പുസ്തകങ്ങള്‍ വാങ്ങി വായിക്കാന്‍ പോയ കഥ അന്ന് പുസ്തങ്ങള്‍ക്ക് ഒരു നല്ല കൂട്ടുക്കാരന്റെ സ്ഥാനമായിരുന്നു.
ഇന്നു വായന സത്യത്തില്‍ മരിച്ചു കഴിഞ്ഞു
ഇന്നത്തെ സമൂഹത്തില്‍ വായന കുറഞ്ഞിട്ടുണ്ടെന്ന അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുന്നില്ല. നാട്ടിന്‍പുറത്തെ വായനശാല കമ്പ്യൂട്ടര്‍ വത്‌കരിച്ചത് നല്ല കാര്യം തന്നെ.
ReplyDeleteനല്ല വാര്‍ത്ത...നന്ദി....
ReplyDeleteവായനാശാലയില്‍ ഇന്റെര്‍നെറ്റിന്റെ ആവശ്യമെന്താണാവോ???
ReplyDeleteനല്ല കാല്‍ വയ്പു തന്നെ.
ReplyDeleteഇന്‍റെര്‍നെറ്റു് ജിവിതത്തിന്‍റെ എല്ലാ മേഖലകളിലേയ്ക്കും കടന്നു വന്ന സ്ഥിതിയില്‍ വായനശാല ഒരു അപവാദമല്ല.
തീര്‍ച്ചയായും വളര്‍ച്ചയുടെ പടികള്‍ തന്നെ. ആശംസകള്‍.:)
A good and useful news.
ReplyDeleteWhy our media are turning away from the atheist association and their works? They are trying to unravel the superstitions from our society.
Though, keralites are educated they lost the ability of rational thinking.
കമന്റ് അറിയിച്ച എല്ലാവര്‍ക്കും എന്റെ ഒരു ‘ഹായ്’
ReplyDelete