എന്റെ വീടിന്റെ അടുക്കളയില്‍ നിന്നുള്ള ദൃശ്യം. മതിലിനപ്പുറം സരോജ് സിനിമാകൊട്ടകയാണ്. മതിലില്‍ വിശ്രമിക്കുന്ന മാര്‍ജാരന്‍സ്. ക്ലോസ് ഷോട്ട്!
മാര്‍ജാരന്‍സ് + സിനിമാകൊട്ടക ലോംഗ് ഷോട്ട്!
മാര്‍ജാരന്‍സ് വിശ്രമിക്കുന്നത് സിനിമാകൊട്ടകയില്‍ വല്ലപ്പോഴും ഓടുന്ന പടങ്ങളിലെ പാട്ടുകള്‍ കേട്ട്. മിഡ് ഷോട്ട്!
പണ്ട് മലപ്പുറം ജില്ലേലെ നെലമ്പൂര്‍ തറവാട്ടുപുരയിലെ കുട്ടിക്കാലത്ത് മതിലനപ്പുറത്തെ മുസ്ലീം പള്ളിയിലെ 5 നേരം വാങ്കുവിളി കേട്ടായിരുന്നു കഴിഞ്ഞതെങ്കില്‍; ഇവിടെ കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ അതിര്‍ത്തീല് 3 നേരം സിനിമാ ശബ്‌ദരേഖ കേട്ടാണ് ഞാനും വീട്ടുകാരും കഴിയുന്നത്! (3 നേരം ഷോ കളിക്കുന്നത് മിനിമം 10 ആളെങ്കിലും കൊട്ടകേല് കേറിയാല്‍ മാത്രം! 2 ദിവസം കൂടുമ്പോള്‍ പഴേ തമിഴ് പടം മാറിവരും ഇക്കൊട്ടകേല്. ആളില്ലാഞ്ഞിട്ട് ഇന്ന് ഷോ ഇല്ല) സൂം ഷോട്ട്!
അത് അവിടെത്തെ കഥ. ഇതാ ഇവിടെ സിറ്റീല് ഒരു തീയേറ്റര്‍. ടിക്കറ്റ് കിട്ടാനേയില്ല. ഹൌസ്‌ഫുള്‍! മുപ്പതുകൊല്ലം ആയിട്ടും ‘അണ്ണനും‘ ‘തമ്പിയും‘ കളിക്കളം വിടാതെ കൊച്ചുസുന്ദരികളുമായി അടിച്ചുപൊളിച്ച് ഡപ്പാംകുത്തും കളിച്ച് തിയ്യേറ്ററില്‍ ആളെക്കൂട്ടുന്നു! ഹല്ലപ്പിന്നെ! സൂം ഇന്‍ ഷോട്ട്!
സിനിമാകൊട്ടക v/s സിനിമാതീയേറ്റര്‍ & മാര്‍ജാരന്‍സ്!മുപ്പതുകൊല്ലം ആയിട്ടും ‘അണ്ണനും‘ ‘തമ്പിയും‘ കളിക്കളം വിടാതെ കൊച്ചുസുന്ദരികളുമായി അടിച്ചുപൊളിച്ച് ഡപ്പാംകുത്തും കളിച്ച് തിയ്യേറ്ററില്‍ ആളെക്കൂട്ടുന്നു! ഹല്ലപ്പിന്നെ!
ReplyDeleteപൂച്ചകള്‍ മാത്രമല്ല "അണ്ണന്‍"'തമ്പി"മാരും കാലാകാലങ്ങളായി തിയേറ്റര്‍ കൈയടക്കിയിട്ടല്ലേയുള്ളത്...പാവങ്ങള്‍....ജീവിച്ചുപോകട്ടെന്നെ....പൂച്ചകള്‍ കലക്കി..ട്ടോ
ReplyDeleteആദ്യത്തെ പടത്തിലെ പൂച്ച ബ്ലൌസിട്ടാണ് കിടന്നുറങ്ങുന്നത്. വല്ല ഷക്കീലപ്പടമാണോ അവിടെ കളിക്കുന്നത് ? ഇത്രയധികം ബ്ലൌസുകള്‍ ബാലന്‍സ് വരുവാന്‍.. :)
ReplyDeleteഒറങ്ങാനാച്ചാ സിനിമകോട്ടായീ പോണൊ..?ഞങ്ങള്‍ക്ക് മതിലേല്‍ കെടന്നാലും ഒറക്കം വരും.
ReplyDeleteഇന്നെനിക്കൊരു കാര്യം മനസ്സിലായി. ഏറനാടനെങ്ങിനെ സിനിമാ / സീരിയന്‍ നടനും സഹസംവിധായകനും മറ്റുമൊക്കെ ആയി എന്നത്.
ReplyDeleteപുഷ്പകവിമാനം എന്ന സിനിമയില്‍ കമലാഹാസന്‍ ശബ്ദരേഖ കേട്ട് ഉറങ്ങുന്നതുപോലെ, ജനിച്ച അന്ന് മുതല്‍ക്കേ സിനിമാ ഡയലോഗുകള്‍ പലവുരു കേട്ട് കാണാപ്പാഠമാക്കി ഉറങ്ങിയും, ഉണര്‍ന്നും, വളര്‍ന്നു വന്ന ഏറനാടന്‍ സിനിമാക്കാരനായതില്‍ എനിക്കിപ്പോള്‍ ഒരു അത്ഭുതവും ഇല്ല.
മുല്ലപ്പൂം പൊടി ഏറ്റുകിടക്കും..... എന്നാണല്ലോ ?
(ആത്മഗതം - ദൈവമേ വല്ല ടാക്കീസിന്റെ അടുത്തുള്ള വീട്ടിലോ മറ്റോ ജനിച്ചാല്‍ മതിയായിരുന്നു.)
ശിഖണ്ഡിയെ മുന്നില്‍ നിറുത്തി നമ്മടെ മറ്റേ കക്ഷി കളിച്ച കളി പോലെ, പൂച്ചേനെ മുന്നില്‍ നിറുത്തി ഈ രഹസ്യം പറഞ്ഞ് തരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ?
:) :)
കുട്ടന്‍ മേനോന്‍ എന്തോ പറഞ്ഞല്ലോ ?
ReplyDeleteഎനിക്ക് വയ്യ മേന്നേ....
:) :)
കൊള്ളാം ഏറു..
ReplyDeleteകുട്ടന്‍മേനോന്‍റെ കമന്‍റു് കലക്കി..!
എന്നാലും പൂച്ചേ, ആ മേന്‍നെകൊണ്ട് അങ്ങിനെ പറയിപ്പിക്കാന്‍ വേണ്ടി പോസ് ചെയ്യരുതായിരുന്നു..!
ReplyDeleteമേന്‍ന്നും ഏറനാടനും പിന്നെ കുറെ (ഊരിയിട്ട)ബ്ലൌസുകളും!
ReplyDeleteലോകം മുഴുവന്‍ മാര്‍ജ്ജാരന്മാര്‍ നിറയട്ടെ.ആള്‍ ദ ബെസ്റ്റ്.
ReplyDeleteമാലോകരേ, മാര്‍ജാരന്‍സ് മതിലില്‍ വിരിച്ചു കിടക്കുന്നത് ബ്ലൌസല്ല, അത് വെറും ചവിട്ടുപായ മാത്രമാണേയ്. ഒന്നൂടെ സൂക്ഷിച്ചുനോക്ക്വാ, ചവിട്ടുപായ് ഓണ്‍ലി. :)
ReplyDeleteഏറനാടാ താങ്കളെങ്കിലും ഇതുപോലത്തെ പോസ്റ്റുകള്‍ ഒഴിവാക്കണം. ഇത് വെറും ബോറ്
ReplyDeleteപൂച്ചക്കൊരു മുക്കുത്തി, ഇടവഴിയിലെ മിണ്ടാ പൂച്ച,
ReplyDeleteമിണ്ടാപൂച്ചക്കു കല്ല്യാണം,കരിപൂച്ച, ഇതിന്റെ അവര്‍ത്തനമാണോ ഈ പൂച്ച ഇതില്‍ ഏറനാടന്റെ റോളെന്താണ്
രാജുമോനെ ആരു പറഞ്ഞു ബോറാന്ന് ഏറനാടന്‍
ReplyDeleteഅരിമേടിച്ചു ജീവിച്ചു പോട്ടേ മാഷെ
രാജുമോനേ, എന്റെ ബ്ലോഗില്‍ എനിക്ക് ഉചിതമെന്ന് തോന്നിയത് ഞാനിടും. അത് വേണേല്‍ വായിച്ചാമതി. 99% പേരും എതിരഭിപ്രായം പറഞ്ഞാമാത്രം (ഇതുവരെ അങ്ങിനെ ഉണ്ടായിട്ടില്ല) ഞാന്‍ മാറ്റുന്നതായിരിക്കും. ‘അണ്ണന്‍‘ ‘തമ്പി‘മാരെ കുറിച്ച് പറഞ്ഞതാണോ രാജൂമോന് അരോചകമായത്? സഹിച്ചോളൂ. കിളവന്‍സ് ഇപ്പോഴും വിലസുന്ന ഏക സിനിമാവ്യവസായം ലോകത്ത് ഇന്ന് മലയാളസിനിമ മാത്രമേയുള്ളൂ. സത്യമാണത്. അത് ഞാന്‍ വേറെ രീതിയില്‍ ഇവിടെ പറഞ്ഞു. :)
ReplyDeleteസാലിയേട്ടാ...
ReplyDeleteകൊള്ളാം....
നല്ല ചിത്രങ്ങള്‍
ആശംസകള്‍
ഏറനാടന്‍ സര്‍
ReplyDeleteതാങ്കളെ ഏതെങ്കിലും വിധത്തില്‍ തരംതാഴ്ത്തിയതല്ല. താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. അതാണ് ഈ പോസ്റ്റ് ബോര്‍ എന്നു പറഞ്ഞത്.
എല്ലാവരും ചെയ്യുന്ന പോലെ മനോഹരം എന്നു പറയാന്‍ മാത്രം ഇതില്‍ ഒന്നും കണ്ടില്ല. മനോഹരം എന്നു എഴുതി പ്രോത്സാഹിപ്പിക്കുവാനായിട്ടു താങ്കള്‍ ഒരു പുതിയ ബ്ലോഗര്‍ അല്ല.
താങ്കള്‍ക്കിവിടെ ഇഷ്ടമുള്ളത് എഴുതാം/പോസ്റ്റാം.
രാജുമോനു തോന്നിയത് മുകളില്‍ പറഞ്ഞെന്നു മാത്രം.
വിമര്‍ശനങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ വിട്ടുകള.
രാജുമോന്‍ ക്ഷമിക്കുക. ഞാന്‍ വേറെ രിതിയിലാണ് താങ്കളുടെ കമന്റിനെ കണ്ടത്. ഒന്നാമത് മോഹന്‍ലാല്‍ പണ്ട് അഭിനയിച്ച പടത്തില്‍ ലാലേട്ടന്‍ പറയുന്ന ഡയലോഗില്ലേ: “ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു....” സത്യായിട്ടും ഞാന്‍ കരുതിയത് വേറെയായി. ക്ഷമിക്കുക. താങ്കളെ ഇനിയും സ്വാഗതം ചെയ്യുന്നു.
ReplyDeleteആ പൂച്ചകളെ ഇങ്ങു തരുമോ?
ReplyDelete