ഈ ലോറിയില്‍ കേറിയാണ് ഞാന്‍ മൂന്നാറില്‍ കാലുകുത്തിയത്! വീരപ്പന്‍മീശവെച്ച അണ്ണാച്ചിഡ്രൈവറുടെ പേര് വീരപാണ്ട്യരാജ്.
വീരപാണ്ട്യരാജിന്റെ ശെന്തമിഴ് ‘വെട്ടുകത്തി‘ നിര്‍ബാധം തുടരവേ ഞാന്‍ ബോധം കിട്ടാന്‍ താഴ്‌വാരത്തോട്ട് നോക്കി..
ദൂരെ ദൂരെ പഞ്ഞിക്കെട്ടുപോലെ മേഘക്കൂട്ടം മേഞ്ഞുപോകുന്നതും കണ്ടു.
പെട്ടെന്നായിരുന്നു ഒരു വെള്ളിടി മിന്നിവെട്ടിയത്! ആ മരം ഉലഞ്ഞാടി..
ഇങ്ങരികില്‍, ഇടിമുഴക്കം കേട്ട് ശടുകുടൂ വെള്ളച്ചാട്ടം, തിരിഞ്ഞു നോക്കുമ്പോള്‍..
“കാള വാലുപൊക്കുമ്പഴേ അറിയാല്ലോ അത് എന്തിനാണെന്ന്?“ എന്നും ചോദിച്ച്
മൂന്നാര്‍ പിള്ളേര് പല്ലിളിച്ചു. ഭാഗ്യം ഞാന്‍ കാളയെ വെട്ടിമാറിയതിനാല്‍ മൂത്രം ആകാതെ തടികാത്തു. ഷൂട്ടിംഗ് മുടങ്ങാതെ നടന്നു.
ഈ ലോറിയില്‍ കേറിയാണ് ഞാന്‍ മൂന്നാറില്‍ കാലുകുത്തിയത്! വീരപ്പന്‍മീശവെച്ച അണ്ണാച്ചിഡ്രൈവറുടെ പേര് വീരപാണ്ട്യരാജ്. ഇടിമുഴക്കം കേട്ട് ശടുകുടൂ വെള്ളച്ചാട്ടം, തിരിഞ്ഞു നോക്കുമ്പോള്‍..ഫോട്ടോ കാണുവിന്‍.
ReplyDeleteമൊത്തത്തില്‍ ഒരു പടം തന്നെയാണ് അല്ലെ മാഷെ..;)
ReplyDeleteആ മുന്നാമത്തെ പോട്ടം ഇഷ്ടപെട്ടു..;) എന്നു വെച്ചു മറ്റു പടങ്ങള്‍ ഇഷ്ടപെട്ടില്ലാ എന്നര്‍ഥമില്ല..;)
:)
ReplyDeleteഏറനാടാ,ആ പാണ്ടി നിങ്ങളെ വഴിക്ക് ഇറക്കിയൊന്നും വിട്ടില്ലെ ചിത്രങ്ങള്‍ കലക്കി
ReplyDeleteമൂന്നാറിന്റെ കുറച്ചു കൂടി ചിത്രങ്ങള്‍ പോസ്റ്റാമായിരുന്നു
ചിത്രങ്ങള്‍ നന്നായി....ദേവികുളത്തിനടുത്ത് മുരുക്കുമ്പെട്ടിയില്‍ എനിക്ക് മനോജ് എന്ന ഒരു കൂട്ടുകാരനുണ്ട്....ഞാന്‍ അവിടെ പോകുമ്പോഴൊക്കെ മൂന്നാറിലും പോകാറുണ്ട്....ഞാന്‍ ഒരിയ്ക്കല്‍കൂടി അതൊക്കെ ഓര്‍ത്തു.
ReplyDeleteഅതെവിടെപ്പാ ഈ മുരിക്കുമ്പെട്ടി?
ReplyDeleteഏറനാടനെ ഇറക്കി വിട്ടിട്ടു് പൊടീം പറത്തിയുള്ള ആ അണ്ണാച്ചിയുടെ രക്ഷപെടല്‍ കണ്ടോ ..!!!!
ReplyDeleteഇവന്മാരു് നമ്മുടെ മുല്ലപ്പെരിയാറീന്നു വെള്ളം കൊണ്ടുപോകുന്നതോര്‍ക്കുമ്പൊ, ഇവന്മാര്‍ക്കിങ്ങനെ തന്നെ വേണം.. :)
ഓടോ : ഏതാ പടം....?
:)
ReplyDelete:)more pics please.....
ReplyDeleteമിഴിവാര്‍ന്ന ചിത്രങ്ങള്‍ ഇനിയും പോരട്ടെ.
ReplyDeleteThis comment has been removed by the author.
ReplyDeleteഷൂട്ടിംഗ് തുടര്‍ന്നുവെന്നൊ?
ReplyDeleteവിശ്വാസം വരുന്നില്ല.എന്നിട്ട്....പിന്നെന്തിനാ സ്റ്റോപ്പാക്കിയത്.കാളയെ പേടിച്ചിട്ടോ?വരയാടുകളുടെ ഫോട്ടോ എവിടെ?
വേറെ വണ്ടിയൊന്നും കിട്ടിയില്ലേ പോവാന്‍?
ReplyDeleteതള്ള് , തള്ള് തള്ള് വണ്ടീ തല്ലിപ്പൊളി വണ്ടീ. :))
ReplyDeleteകൊള്ളാം പാണ്ടി ലോറിയാത്ര ശരിക്കും ഒരു അനുഭവം തന്നെയാണ്‍
ReplyDeleteഹായ്, ആ മൂന്നാര്‍ ചിത്രങ്ങള്‍ കിടിലം. മുന്നാര്‍ പോകാന്‍ എത്രയോ നാളായി ആഗ്രഹിക്കുന്നു. നടക്കുന്നില്ല.
ReplyDeleteചിത്രങ്ങള്‍ കണ്ട് കൊതിയാകുന്നു.......
യാരിദ്: താങ്കൂ..
ReplyDeleteപാമരന്‍: നന്ദീ
അനൂപ് കോതനല്ലൂര്‍: ഇറക്കിവിട്ടതോണ്ട് കൈച്ചിലായി. ഇനിയുമിടാം നന്ദി.
ശിവ: നന്ദി. മുരിക്കുമ്പെട്ടി മൂന്നാറിലാണോ? ഇനി പോകുമ്പോള്‍ കൂട്ടുകാരനെ കാണാം.
അനംഗാരി: ആ അറിയില്ല. നന്ദി.
തമനൂ പാണ്ടി രക്ഷപ്പെട്ടോടിയതല്ല. ഞാന്‍ പ്രാണരക്ഷാര്‍ത്ഥം ഇറങ്ങിയോടിയതാണേയ്. നന്ദി.
അരീക്കോടന്‍: :)
ഉഗാണ്ട 2ആമന്‍: ഇടാം ഇനിയും പടംസ്. നന്ദി.
അത്ക്കന്‍: ഇനിയുമുണ്ട്. നന്ദി.
ലീല എം ചന്ദ്രന്‍: വരയാടുകള്‍ ഞങ്ങള്‍ വരുന്നത് പ്രമാണിച്ച് പണിമുടക്കിലായിരുന്നു. നന്ദി.
ടൈപിസ്റ്റ് എഴുത്തുകാരി: ഞാന്‍ വൈകിയെത്തിയതോണ്ട് പാണ്ടിലോറി കിട്ടി. നന്ദി.
അനോണിമസ്സോ തല്ലിപ്പൊളി നന്ദി.
കിച്ചു ചിന്നു: അതെയതെ ഒരനുഭവം തന്നെ. നന്ദി വന്നതില്‍..
ഗീതാഗീതികള്‍: നന്ദി. മൂന്നാറില്‍ പോകാന്‍ എന്താ തടസ്സം? അതൊക്കെ പോകാവുന്നതേയുള്ളു.
ഏറനാടാ...
ReplyDeleteഇനിക്കൊരു ചെറിയ സംശയം?
കാള വാലു പോക്കുബോ അറിയാം അതെന്തിനാണെന്ന്..
കാരണം കാള രണ്ടിനേ പൊക്കൂ...
കാളക്ക് ഒന്നിന് വാലു പൊക്കേണ്‍ട ആവശ്യംഇല്ല.
ഇവിടെ വാലു പൊക്കിയത് പശു ആണോ?
ഏതായാലും ഞാന് പറയുന്നതൊന്നും കാര്യാക്കണ്ട.
ഇനിക്ക് പശുനെയും കാളയെയും തിരിച്ചരിയാത്തോണ്ടാവും..
ഞാനൊരു പിരാന്തനല്ലേ?