Thursday, October 30, 2008

ചാഞ്ചാടിയാടീ ഉറങ്ങൂനീ..

ഇവ അമ്മത്തൊട്ടിലുകളല്ല.
മൂന്നാറിലെ തേയിലത്തൊഴിലാളികളായ അമ്മമാര്‍ പണിയ്ക്കുപോകുന്നേരം കുഞ്ഞുങ്ങളെ നഴ്സറിയിലെ തൊട്ടിലുകളില്‍ കിടത്തും.

ഒരു ആയ നോക്കുവാനുണ്ടാവും.

വൈകുന്നേരം പണികഴിഞ്ഞ് ക്ഷീണിച്ച് വരുന്ന അമ്മമാര്‍ വാതോരാതെ കരയുന്ന അവരവരുടെ കുരുന്നുകളേയും എടുത്ത് കുടിലുകളിലേക്ക് പോകും.

ഞാനും കൂട്ടരും ചെല്ലുമ്പോള്‍ കുഞ്ഞുങ്ങള്‍ സമാധാനപ്രിയരും പുഞ്ചിരിതൂകുന്നവരും ആയിരുന്നു..

17 comments:

  1. പുതിയ ഫോട്ടോപോസ്റ്റ്.

    ReplyDelete
  2. ഈശ്വരാ ..ഈ കുഞ്ഞുങ്ങളെ കാണുമ്പോള്‍ സങ്കടം വരുന്നു..ഇവരുടെ ഫോട്ടോ എടുക്കാന്‍ അമ്മമ്മാര്‍ സമ്മതിച്ചോ..

    ReplyDelete
  3. മനസ്സ് അലിഞ്ഞു പൊകുന്നു....

    ReplyDelete
  4. ഏറനാടാ..

    അവര്‍ ശാന്തരായതല്ല, അന്നെക്കണ്ട് പേടിച്ച് മുണ്ടാട്ടം മുട്ടിപ്പോയതാ..;)

    ReplyDelete
  5. :)

    ആ കുഞ്ഞുങ്ങളെ സമ്മതിക്കണം..! ഇങ്ങളെ കണ്ടിട്ടും സമാധാനത്തില്‌ ഇരിക്കണല്ലോ..

    ReplyDelete
  6. അവര്‍ക്ക് അതു ശീലമായിക്കാണും മാഷേ

    ReplyDelete
  7. ഏറൂജീ: നന്നായി
    ആശംസകള്‍

    ReplyDelete
  8. പടത്തില്‍ ചോദ്യമില്ലെങ്കിലും ഏറു മാഷെ..ആ പാത്രങ്ങള്‍ എന്തിനു വേണ്ടി? മൂത്രം...?

    ReplyDelete
  9. പുതിയ ഫോട്ടോ.. പോസ്റ്റൊ..? ഇതൊ ? അതു പറ അതു പറ..

    ReplyDelete
  10. ഇതൊരു പുതിയ അറിവ്/ കാഴ്ച്ച. അമ്മമാര്‍ തിരിച്ചുവരുന്നതുവരെ ആരും ഉണ്ടാകില്ല ഈ കുട്ടികളുടെ അരികില്‍?! അമ്മയുടെ മടിയില്‍ കാണേണ്ട കുട്ടികളെ ഇങ്ങനെ അടുത്ത് ആരോ‍രുമീല്ലാതെ കാണുമ്പോള്‍ എന്തോ ഒരു നൊമ്പരം..

    (ഈ word verification ഒന്നു ഒഴിവാക്കിക്കൂടെ?)

    ReplyDelete
  11. പാവം കുഞ്ഞുങ്ങൾ. അവരുടെ നിസ്സഹായരായ അമ്മമാരും

    ReplyDelete
  12. നന്നായി .
    പണ്ട് ഞാന്‍ ചെന്നപ്പോള്‍
    വെറും മരത്തില്‍ കെട്ടിയിരുന്ന തൊട്ടിലില്‍
    ആ വെയിലത്തായിരുന്നു കുട്ടികള്‍, അതിലും മുതിര്‍ന്നവര്‍ മരത്തിനു ചുറ്റും കളിച്ചും കരഞ്ഞും
    കൂടുതല്‍ വികൃതികളുടെ കാലില്‍ തുണിയിട്ട് കെട്ടി മരത്തിന് ചുറ്റും മാത്രം നീങ്ങാം അങ്ങനെയും കണ്ടു. അന്ന് ക്യമറയും ഇല്ലാ. ഇതാ അതിന്റെ ഒരു രീതി എന്നമട്ടില്‍ ആയിരുന്നു അവിടെ.

    ReplyDelete
  13. നല്ല കുഞ്ഞു വാവകള്‍..

    ReplyDelete
  14. പുതിയൊരു അറിവാണ്‌ ഇത്.എല്ലാ വാവകള്‍ക്കും ഒരു അമ്മ...
    നല്ല പോസ്റ്റ്.

    ReplyDelete
  15. നല്ല കുഞ്ഞൂ വാവ

    ReplyDelete
  16. ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com